visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KST Employees Sangh strike day 24
KST Employees Sangh strike day 24Photo Credit : Siju Kuriyedam Sreekumar

വാഗ്ദാനങ്ങൾ നടപ്പിലാവും വരെ പ്രക്ഷോഭം തുടരും: എംപ്ലോയീസ് സംഘ്

By - Siju Kuriyedam Sreekumar -- Thursday, June 30, 2022 , 03:16 PM
മേയ് മാസത്തെ ശമ്പളം ഇനിയും പൂർണ്ണമായും വിതരണം ചെയ്യാത്ത സാഹചര്യത്തിൽ സർക്കാരിന്റെ വാഗ്ദാനങ്ങൾ അപ്പടി വിശ്വസിക്കാൻ കഴിയില്ല.  പ്രക്ഷോഭങ്ങളിൽ നിന്നും പിന്മാറണമെന്ന സർക്കാരിന്റെ അഭ്യർത്ഥന അനവസരത്തിലുള്ളതാണ്. ഒരു മാസം മുഴുവൻ മുൻമാസ ശമ്പളത്തിനായി സമരം ചെയ്ത ജീവനക്കാരെ ഇനിയും  വാക്കു നൽകി വഞ്ചിക്കാനാവില്ല.  സെക്രട്ടേറിയറ്റ് ധർണ്ണയുടെ  ഇരുപത്തിനാലാം ദിന പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരു: ജില്ലാ സെക്രട്ടറി റ്റി. സുരേഷ്കുമാർ പറഞ്ഞു.

            കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ  യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ മേയ് മാസ ശമ്പളം പൂർണ്ണമായും ജൂൺ മുപ്പതിന് വിതരണം ചെയ്യുമെന്നും  ജൂൺ മാസത്തെ ശമ്പളം ജൂലൈ അഞ്ചിന് തന്നെ നൽകാൻ ശ്രമിക്കുമെന്ന വാക്കുകൾ മുഖവിലക്കെടുക്കാനാവില്ല. വാഗ്ദന ലംഘനം പണിമുടക്ക് ഉൾപ്പെടെയുള്ള സമരമാർഗ്ഗത്തിന് തൊഴിലാളികൾ നിർബന്ധിതരാവും.  സർവ്വീസുകൾ മുടക്കാതെയുള്ള സമരം ജീവനക്കാരുടെ കഴിവുകേടായി കാണുന്ന സർക്കാർ മാത്രമാണ് ജനജീവിതത്തെ ബാധിക്കുന്ന തരത്തിൽ സമരം തീഷ്ണമാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

       തിരു: ജില്ലാ ജോ.സെക്രട്ടറി A.N സുജിത് അദ്ധ്യക്ഷത വഹിച്ച ഇരുപത്തിനാലാം ദിവസത്തെ ധർണ്ണയിൽ ജില്ലാ പ്രസിഡന്റ്  V.R അജിത് കുമാർ, തിരു: വെസ്റ്റ് ജില്ലാ സെക്രട്ടറി ജീവൻ C നായർ,  തിരു: ജില്ലാ സമിതി അംഗം രതീഷ് കുമാർ   എന്നിവർ സംസാരിച്ചു.    


KST Employees Sangh strike day 24

 



LEAVE A REPLY

Security code:

COMMENTS

Be the first to comment