visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
R Balakrishna pillai , Saji Cheriyan
R Balakrishna pillai , Saji CheriyanPhoto Credit : Siju Kuriyedam Sreekumar

അന്ന് പഞ്ചാബ് മോഡൽ വിപ്ലവത്തിനുള്ള ആഹ്വാനം വിനയായത് പിള്ളയ്ക്ക്; ഇന്ന് ‘മല്ലപ്പള്ളി ഭരണഘടനാ മോഡലുമായി’ സജി ചെറിയാനും; പിള്ളയെ പോലെ സജി ചെറിയാന്റെയും കസേര തെറിക്കുമോ?

By - Siju Kuriyedam Sreekumar -- Tuesday, July 05, 2022 , 05:59 PM
തിരുവനന്തപുരം: മല്ലപ്പള്ളിയിൽ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗം കേരളത്തിൽ വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. സജി ചെറിയാൻ നടത്തിയത് ഭരണഘടനാ ലംഘനമാണെന്നും രാജി വയ്ക്കണമെന്നുമുള്ള ആവശ്യം ഉയരുമ്പോൾ 1985 ൽ ആർ ബാലകൃഷ്ണപിള്ളയ്ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച ‘പഞ്ചാബ് മോഡൽ’ പ്രസംഗമാണ് കേരളം ഓർക്കുന്നത്. കേരള രാഷ്ട്രീയത്തിലെ നെറ്റിപ്പട്ടം അണിഞ്ഞ ഗജവീരനായിരുന്നു ആർ ബാലകൃഷ്ണ പിള്ള. കേരളാ കോൺഗ്രസിനെ എങ്ങനേയും അധികാരത്തിൽ എത്തിക്കണമെന്ന മോഹവുമായി നടന്ന വ്യക്തി. അതിന് വേണ്ടിയായിരുന്നു പഞ്ചാബ് മോഡൽ പ്രസംഗം.

കൂടെ ഉള്ളവർ എന്തൊക്കെ വൃത്തികേട് കാണിച്ചാലും കൂടെ നിക്കുന്നവരെ കൈവിടാതെ തനിക്കാവശ്യമായ കാര്യങ്ങൾക്കായി  കൂടെ നിർത്തുക എന്നത് ചിലരുടെ രീതി ആണ് . നാറിയവനെ പേറിയാൽ പേറുന്നവൻ നാറും എന്ന് പറയും എങ്കിലും , പേറുന്നവൻ പരനാറി ആണെകിൽ പിന്നെ പ്രശ്നം ഇല്ലല്ലോ എന്നാണ് പൊതുവെ പറയുക.

കേരള രാഷ്ട്രീയം കേരളാ കോൺഗ്രസിന് അനുകൂലമാക്കാൻ പിള്ള നടത്തിയ ആ ശ്രമത്തെ പൊളിച്ചത് ലീഡർ കെ കരുണാകരനാണ്. രാജ്യദ്രോഹം പോലും ആരോപിച്ച് പിള്ളയുടെ മോഹം ലീഡർ നുള്ളുകയായിരുന്നു. അതിന് സമാനമായി വീണ്ടും കേരളത്തിലെ മന്ത്രി ഭരണ ഘടനയെ തൊട്ടു കളിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ സജി ചെറിയാൻ.

1985ൽ പിള്ളയ്ക്ക് മുഖ്യനായ കരുണാകരൻ എതിരായിരുന്നു. എന്നാൽ 37 വർഷം പിന്നിട്ട് സമാന വിവാദം കേരള രാഷ്ട്രീയത്തിൽ എത്തുമ്പോൾ സജി ചെറിയാന് അതൊരു രാഷ്ട്രീയ പ്രതിസന്ധിയാകില്ല. എന്തു പറഞ്ഞാലും പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തെ വലിയ ഗൗരവത്തോടെ എടുക്കില്ല. കോടതി പരാമർശം ഉണ്ടായാൽ പോലും സജി ചെറിയാൻ ഈ വിവാദത്തെ അതിജീവിക്കും. അതാണ് വർത്തമാന കാല രാഷ്ട്രീയ അവസ്ഥ. 

ഭരണഘടനയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ. ചൂഷണത്തെ അംഗീകരിച്ച മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും നല്ല ഭരണഘടനയാണിത്. ഏതോ ഒരു ബ്രിട്ടീഷുകാരൻ പറഞ്ഞുകൊടുത്തത് ഒരു ഇന്ത്യക്കാരൻ എഴുതിവച്ചിരിക്കുന്നു അത് 75 വർഷമായി തുടർന്ന് പോരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലാളി കൂലി ചോദിച്ചാൽ അടിച്ചമർത്തുന്ന നാടാണ്. തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാൻ ഒന്നും ഭരണഘടനയിലില്ല. മുക്കിലൂം മൂലയിലും ജനാധിപത്യം മതേതര്വം കൊടചക്രം എന്നൊക്കെ ഭംഗിക്ക് എഴുതി വച്ചിരിക്കുകയാണ്. 1957ൽ അധികാരത്തിലെത്തിയ സർക്കാർ തീരുമാനിച്ചത് തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക എന്നതാണ്. അന്നൊക്കെ കൂലി ചോദിച്ചാൽ പൊലീസിനെ ഉപയോഗിച്ച് നടുവ് തല്ലിയൊടിക്കുന്നതായിരുന്നു രീതിയെന്നും സജി ചെറിയാൻ പറയുന്നു.

ഭരണഘടനയോട് നിർവ്യാജമായ കൂറ് പുലർത്തിക്കൊണ്ട് ഭരണഘടനാ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസ്ഥാനമേറ്റ ആളാണ് ഭരണഘടനാ പദവിയിലിരുന്ന് ഭരണഘടനയെ വിമർശിക്കുന്നതെന്നാണ് ഏറ്റവും ഗൗരവമായ വിഷയം. ഭരണഘടനയെ വിമർശിച്ച സജി ചെറിയാൻ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. മന്ത്രി രാജിവെച്ചൊഴിഞ്ഞില്ലെങ്കിൽ സർക്കാർ മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കണം. പുറത്താക്കിയില്ലെങ്കിൽ പ്രതിപക്ഷം നിയമപരമായി മുന്നേറുമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു. മന്ത്രിയുടെ വിവാദപ്രസംഗം ഭരണഘടനയേയും ഭരണഘടനാ ശില്പികളെയും തള്ളിപ്പറയുന്നതും ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ജസ്റ്റീസ് (റിട്ട.) കെമാൽ പാഷ അഭിപ്രായപ്പെട്ടു. ഇതാണ് യഥാർത്ഥ രാജ്യദ്രോഹം. ബാലകൃഷ്ണപിള്ള നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തെക്കാൾ ഗുരുതരമാണ് മന്ത്രിയുടെ പ്രസംഗം. മന്ത്രിസ്ഥാനത്തിരിക്കാൻ അദ്ദേഹത്തിന് ഒരു അവകാശവുമില്ല. മുഖ്യമന്ത്രി അടിയന്തരമായി മന്ത്രിയുടെ രാജി എഴുതി വാങ്ങണമെന്നും ജസ്റ്റീസ് കെമാൽ പാഷ പ്രതികരിച്ചു.

അക്ഷരാഭ്യാസമുള്ള ആരും പറയുന്നതല്ല മന്ത്രി നടത്തിയത്. ശുദ്ധ വിവരക്കേടാണിത്. അവർ ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടപ്പാക്കാൻ പറ്റുന്നില്ലാ എന്നതായിരിക്കും മന്ത്രിയുടെ പ്രശ്നം. ഓരോ പൗരനും വിശുദ്ധ ഗ്രന്ഥമായ കണക്കാക്കേണ്ടതാണ് ഭരണഘടനയെന്നും ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു.

പഞ്ചാബ് മോഡൽ വിവാദം ഇങ്ങനെ

ഒരു കാലത്ത് കേരള രാഷ്ട്രീയത്തിൽ എന്തും തുറന്നു പറയുന്ന ക്ഷോഭിക്കുന്ന യുവത്വമായിരുന്നു ബാലകൃഷ്ണ പിള്ള. ഇതു തന്നെയാണ് പഞ്ചാബ് മോഡൽ പ്രസംഗത്തിലും നിറഞ്ഞത്. തന്ത്രങ്ങളിലൂടെ കേരള രാഷ്ട്രീയത്തിൽ താരമായ നയതന്ത്രമായിരുന്നു പിള്ളയുടേത്. വിവാദച്ചുഴികൾ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ 85-ൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രി ആയിരിക്കെ ആർ ബാലകൃഷ്ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ് സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ വിവാദമായത്. പാലക്കാട്ട് അനുവദിക്കാമെന്നേറ്റ കോച്ച് ഫാക്ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേരള കോൺഗ്രസിന്റെ എറണാകുളം സമ്മേളനത്തിൽ കേരളത്തോടുള്ള അവഗണന തുടർന്നാൽ കേരളത്തിലെ ജനങ്ങളും പഞ്ചാബിലെ ജനങ്ങളെപ്പോലെ സമരത്തിനു (ഖാലിസ്ഥാൻ സമരം) നിർബദ്ധിതമാകുമെന്ന് പറഞ്ഞു വച്ചു.

പിള്ളപ്രശ്‌നം തീരുമാനമാകാതെ നീണ്ടപ്പോൾ പത്രപ്രവർത്തകർ മുഖ്യമന്ത്രി കരുണാകരനെ നിരന്തരം ശല്യം ചെയ്തു. പിള്ളപ്രശ്‌നം എന്തായെന്ന പത്രക്കാരുടെ ചോദ്യം തുടർന്നപ്പോൾ ‘എന്തു പിള്ള, ഏതു പിള്ള?’ എന്നായിരുന്നു കരുണാകരന്റെ മറുചോദ്യം. ഒടുവിൽ പിള്ളപ്രശ്‌നം പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കു വിട്ടുവെന്നായി കരുണാകരൻ. അക്കാലത്തായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് യാത്ര. പ്രശസ്ത്ര പത്രപ്രവർത്തകരായ കെ.എം. റോയ്, എൻ.എൻ. സത്യവ്രതൻ, രങ്കമണി തുടങ്ങിയവരടങ്ങിയ സംഘം രാജീവ് ഗാന്ധിയോടു പിള്ളപ്രശ്‌നം ചോദിച്ചപ്പോൾ തന്റെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ലെന്നും കരുണാകർജി പറഞ്ഞാൽ പരിഹരിക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു മറുപടി. പിന്നീട് പിള്ളയുടേത് രാജ്യദ്രോഹ കുറ്റമാണെന്നും അതിൽ രാജീവ് ഗാന്ധി അതൃപ്തനാണെന്നും പറഞ്ഞ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. ഒരുവർഷത്തോളം പുറത്തുനിർത്തിയതിന് ശേഷം അദ്ദേഹത്തെ കരുണാകരൻവീണ്ടും മന്ത്രിസഭയിലെടുത്തു.

നിർണ്ണായകമായത് മാധ്യമ പ്രവർത്തകരുടെ പ്രസ്താവന

ജി. കാർത്തികേയൻ യൂത്ത്‌കോൺഗ്രസ് നേതാവെന്ന നിലയിൽ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാൽ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാലംഘനമാണെന്നും പിള്ള രാജി വയ്ക്കണമെന്നും ആവശ്യം ഉയർന്നു. കേരള ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജിയിന്മേൽ ജസ്റ്റീസ് രാധാകൃഷ്ണമേനോന്റെ പരാമർശവും പിള്ളയ്ക്ക് എതിരായിരുന്നു. 2010ൽ തന്റെ പഞ്ചാബ് മോഡൽ പ്രസംഗം ശരിയായിരുന്നുവെന്ന് പിന്നീട് പിള്ള പറയുകയുണ്ടായി.

താൻ നടത്തിയ പഞ്ചാബ് മോഡൽ പ്രസംഗത്തിനൊപ്പം നിന്നിരുന്നെങ്കിൽ കേരളം ഭരിക്കാൻ കഴിയുന്ന വൻ ശക്തിയായി കേരളാ കോൺഗ്രസ് മാറുമായിരുന്നുവെന്ന് പിള്ള വിശ്വസിച്ചിരുന്നു. അന്ന് കെ കരുണാകരനും കെ എം മാണിയും ചേർന്ന് തന്നെ ബലിയാടാക്കുകയായിരുന്നുവെന്ന് പിള്ള വിശദീകരിച്ചിരുന്നു. 1985 -മെയ് 25ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന പ്രസംഗത്തിന് പിന്നാലെ സംഭവവികാസങ്ങൾ, ജി കാർത്തികേയനെ മുൻനിർത്തിയുള്ള കെ കരുണാകരന്റെ കളിയായിരുന്നു എന്നാണ് ആത്മകഥയിൽ പിള്ള വിമർശനം ഉന്നയിച്ചത്. അന്നത്തെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും ആക്ഷേപമുയർത്തി പിള്ള.

കേരള കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലായിരുന്നു ബാലകൃഷ്ണപ്പിള്ള കത്തിക്കയറിയത്. വ്യവസായ വികസനത്തിൽ പഞ്ചാബ് മോഡലിനെ പ്രകീർത്തിച്ച പിള്ള, ആവശ്യമെങ്കിൽ ആ ശൈലി കേരളം പിന്തുടരണമെന്നും പ്രസംഗിച്ചു. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയി. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരമുള്ള യുവാക്കൾ രംഗത്തിറങ്ങണം- ഇതായിരുന്നു പിള്ളയുടെ വാക്കുകൾ. പഞ്ചാബിൽ വിഘടനവാദം (ഖലിസ്ഥാൻ വാദം) കത്തിനിൽക്കുമ്പോഴായിരുന്നു പിള്ളയുടെ പ്രസംഗം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം.

പത്രങ്ങളിൽ പ്രസംഗം അച്ചടിച്ച് വന്നതോടെ വിവദം കത്തിക്കയറി. കലാപ ആഹ്വാനത്തെ പിള്ള തള്ളിപ്പറഞ്ഞെങ്കിലും, അന്ന് പ്രസംഗം റിപ്പോർട്ട് ചെയ്ത മാധ്യപ്രവർത്തകർ സംയുക്തമായി പ്രസംഗത്തിൽ കലാപ ആഹ്വനം ചെയ്തുവെന്ന് പ്രസ്താവനയിറക്കി എന്നതും ചരിത്രമാണ്.

സജി ചെറിയാൻ പറഞ്ഞത് 

മതേതരത്വം, ജനാധിപത്യം, എന്നൊക്കെ അതിന്റെ സൈഡിലെഴുതിയിട്ടുണ്ട്. അപ്പൊ മനുഷ്യനുണ്ടായ കാലം മുതല്‍ക്ക് തന്നെ മനുഷ്യന്റെ ജീവിത പക്രിയയില്‍ ഈ ചൂഷണം നടന്നിട്ടുണ്ട്. അപ്പൊ ഇന്ന് കയ്യൂക്കുളളവന്‍ കാര്യക്കാരനാണ്. ഇന്ന് ഏറ്റവും വലിയ ധനാഡ്യൻ, സമ്പത്തുളളവന്‍ ലോകത്തെ കീഴ്‌പ്പെടുത്തുന്നു. സ്വഭാവികമായും ഈ സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തെളിമയാര്‍ന്ന കാര്യം ഇത്തരം പ്രക്രിയകളിലേക്ക് കടക്കുമ്പോള്‍ ഭരണകൂടം സ്വാഭാവികമായും ഈ പ്രക്രിയക്ക് അനുകൂലമായിരിക്കും. ബഹുഭൂരിപക്ഷത്തെ അടിച്ചമര്‍ത്തി ഈ സാമ്പത്തിക നയങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടം, ജുഡീഷ്യറി, എക്‌സിക്യൂട്ടീവ് എല്ലാം ഒരിടത്തായിരിക്കും.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വെച്ചിരിക്കുന്നത് എന്നാണ്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണ്.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്നില്ല. കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുക. ഇന്ന് കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഭരണകൂടം അവര്‍ക്ക് അനുകൂലമായത് കൊണ്ടാണ്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ടുമണിക്കൂര്‍ ജോലി എട്ടുമണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. തൊഴിലാളികൾക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ. നാട്ടിലുണ്ടാകുന്ന ഏത് പ്രശ്‌നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണ്.

Related News 
ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചു; ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയതാണ് ഇന്ത്യൻ ഭരണഘടന’; സജി ചെറിയാ​ന്റെ സത്യപ്രതിജ്ഞാ ലംഘനത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി


Breach of Oath; Possibility of action against Saji Cherian
 



LEAVE A REPLY

Security code:

COMMENTS

Be the first to comment