visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC
KSRTCPhoto Credit : Siju Kuriyedam Sreekumar

KSRTC യുടെ സർവ്വീസ് ഓപ്പറേഷൻ മേധാവികൾ അന്ധന്മാർ ആനയെ കണ്ടതു പോലെയാണ് ദിനംപ്രതി ഷെഡ്യൂൾ പരിഷ്ക്കാരങ്ങൾ നടത്തുന്നത്

By - Siju Kuriyedam Sreekumar -- Friday, July 15, 2022 , 01:18 PM
ഒരു റൂട്ടിൽപോലും കാര്യക്ഷമമായി സർവ്വീസ് നടത്തി വിജയിപ്പിക്കണമെന്ന ആഗ്രഹമോ പ്രാപ്തിയോ പ്രാഗൽഭ്യമോ നിലവിൽ സർവ്വീസ് ഓപ്പറേഷൻ്റെ തലപ്പത്തുള്ളവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടാ എന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടിഘോഷിച്ച് തുടങ്ങിയ TVM to KKD ബൈപാസ് റൈഡർ. സർവ്വീസുകളെ ഒരു മാസമായിട്ടും നേരേ നടത്താനറിയാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും KSRTC ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ് ഓപ്പറേഷൻ മേധാവികൾ ചെയ്തു കൂട്ടിയത്. 

നിലവിൽ 3500 ബസ് ഓടിക്കുന്ന KSRTC ക്ക് എക്സിക്യുട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്), ചീഫ് ട്രാഫിക് ഓഫീസർ, EDO ക്കൊപ്പം രണ്ടിലധികം DTO / ATOമാർ ചീഫ്ഓഫീസിൽ തന്നെ, EDO ക്കും CTO ക്കും കിഴിൽ നിരവധി ഇൻസ്പെക്ടർമാർ, അതിന് കീഴിൽ ക്ലസ്റ്റർ ഓഫീസർമാർ അസിസ്റ്റൻ്റ് ക്ലസ്റ്റർ ഓഫീസർമാർ അത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത ഓപ്പറേഷൻ മേധാവികൾ...

ചീഫ് ഓഫീസിലെ ഓപ്പറേഷൻ മേധാവിക്ക് ഫോൺ എടുക്കാൻ പോലും സമയമില്ലാത്തത്ര തിരക്കാണ്.   നിങ്ങൾക്ക് ഭയമുണ്ടെങ്കിൽ എനിക്ക് ചുറ്റും വന്ന് കൂടി നിന്നോളു എന്ന മട്ടിലാണ് എല്ലാം അറിയാവുന്നവരെന്ന് സ്വയം പ്രഖ്യാപിതരായ ഓപ്പറേഷൻ മേധാവികൾ ഓരോ ദിവസവും കുറെ ആളുകളെ ചീഫ്ഓഫീസിൽ പോസ്റ്റ് ചെയ്യിക്കുന്നത്.  സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കാൻ ചീഫ് ഓഫീസിൽ പോസ്റ്റ് ചെയ്തവരൊക്കെയും പ്രഗൽഭന്മാരാണ്. പക്ഷേ അവരുടെ പ്രാഗൽഭ്യം വേറെ ചില മേഖലകളിലാന്നെന്ന് മാത്രം.

ദോഷം പറയരുതല്ലോ കേരളത്തിലെ എല്ലാ റൂട്ടുകളിലും തമിഴ്നാടിലും കർണ്ണാടകയിലേക്കും ട്രാഫിക് ഡിമാൻ്റ് നോക്കി സർവ്വീസ് അയക്കാനും പുതിയ റൂട്ടുകൾ കണ്ടെത്തി KSRTC ക്ക് വരുമാനം കൂട്ടാനും കേരളത്തിലെ മുഴുവൻ ജില്ലകളിലെയും പൾസ് അറിയേണ്ട സർവ്വീസ് ഓപ്പറേഷൻ വിഭാഗത്തിൽ നിലവിൽ പോസ്റ്റ് ചെയ്തിരിക്കുന്നവരോട് ആറ്റിങ്ങലിന് അപ്പുറം ലോകമുണ്ടോ എന്ന് ചോദിച്ചാൽ കാട്ടായിക്കോണത്തല്ലേ ലോക അവസാനമെന്ന നിഷ്കളങ്ക മറുപടിയായിരിക്കും ലഭിക്കുക. ഇവർക്ക് ഒരേയൊരു കഴിവേ നിലവിലുള്ളു...അതിൽ ഒന്ന് ഇവിടെ പറയാൻ കൊള്ളില്ല. മറ്റൊന്ന് ചെവി കടിയും ഏക്ഷണി കൂട്ടലും...

ഒരു പണി ഭംഗിയായി സർവ്വീസ് ഓപ്പറേഷൻ വിഭാഗത്തിൽ നടക്കുന്നുണ്ട്. അത് കണക്കെടുക്കലാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയും കണക്കെടുപ്പാണ്. ഇന്നലെ എത്ര പോയി എന്നതാണ് ആ കണക്ക്. ഒരാളോ രണ്ടാളോ അല്ല ക്ലസ്റ്റർ ഓഫീസർ മുതൽ CTO, OCC,EDPC, EDO ഇത്തരത്തിൽ വിവിധ വിഭാഗങ്ങൾ കണക്ക് എടുത്തു കൊണ്ടേയിരിക്കും.തലേദിവസം എത്ര സർവ്വീസ് പോയി എന്നറിയാൻ എണ്ണിയാലൊടുങ്ങാത്ത ഓഫീസർ കണക്കെടുക്കുന്ന പേപ്പറുകൾ നിരത്തി വച്ചാൽ പാറശ്ശാല മുതൽ കാസർഗോഡ് വരെയെത്തും.

മരിച്ചവരുടെ ജാതകം നോക്കുന്നതുപോലെ ഇന്നലത്തെ കണക്കും നോക്കി ഇന്ന് മുഴുവൻ കുത്തിയിരിക്കുന്നതിനേക്കാൾ നാളെ എത്ര സർവ്വീസ് അയക്കാൻ കഴിയും, എത്ര ബസ് ലഭിക്കും, എത്ര ക്രൂ ഉണ്ട്, കൂടുതൽ സർവ്വീസ് അയക്കാൻ ക്രൂവിനെ പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നൊരു അന്വേഷണം സാറന്മാരുടെ ഭാഗത്തു നിന്നും നാളിതുവരെയില്ല.

KSRTC യുടെ സർവ്വീസ് ഓപ്പറേഷൻ 24 മണിക്കൂറാണ്. ഓപ്പറേഷൻ മേധാവികൾ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ AC യിൽ വിശ്രമിച്ച ശേഷം വീട്ടിൽ പോകുന്നവരും... ചിലർക്ക് വീട്ടിൽ പോകാൻ ചില പ്രത്യേക കണ്ടക്ടർമാർ ഡ്യൂട്ടി വരുന്ന ബസ് നിർബന്ധം...ആ ബസ് ലഭിച്ചില്ലെങ്കിൽ പരാക്രമം വേറെ ലവലാകും.

KSRTC യുടെ നിരവധി DLX ഷെഡ്യൂളുകൾ സ്വിഫ്റ്റ് കൊണ്ടുപോയി. നിലവിൽ ഓടികൊണ്ടിരുന്ന DLX  ബസുകൾ വരുമാനമുള്ള പുതിയ റൂട്ടിലേക്ക് സർവ്വീസ് നടത്താതെ ഒതുക്കിയിട്ട് നശിപ്പിക്കുന്നു. 

ക്ലസ്റ്റർ ഓഫീസർമാർ FP സർവ്വീസുകൾ തോന്നും പോലെ ഷെഡ്യൂൾ ഉണ്ടാക്കി TVM ലേക്ക് അയക്കും. ഒരേ റൂട്ടിൽ ഒരേ സമയത്ത് മൂന്ന് ബസ് വരെ TVM Central യൂണിറ്റിൽ ബോർഡ് വച്ച് പിടിക്കും. ഷെഡ്യൂൾ പരിശോധിച്ചാൽ മൂന്ന് ബസിനും ഒരേ ഷെഡ്യൂൾ സമയം. ഇതൊക്കെ നോക്കി ക്ലിയർ ചെയ്യാൻ ആർക്ക് സമയം...?ആരെ ബന്ധപ്പെട്ടാലും ആർക്കും ഉത്തരവാദിത്വമില്ല. ഓപ്പറേഷൻ മേധാവിക്കാണെങ്കിൽ തിരക്കോട് തിരക്ക്തന്നെ. "കാട്ടിലെ തടി തേവരുടെ ആന വലിയെടാവലി "...

നിലവിൽ KSRTC ക്ക് എന്തെങ്കിലും വരുമാനം ലഭിക്കുന്നുണ്ടെങ്കിൽ അത് 2019 ലും 2020 ലും പഠിച്ച് പരിശോധിച്ച് ശാസ്ത്രീയമായി നടപ്പിലാക്കിയ SF, FP ഷെഡ്യൂളുകളിലും ഇന്നും മുറിയാതെ ചില ജീവനക്കാർ കഷ്ടപ്പെട്ട് ഓടുന്ന കുറച്ചധികം ചെയിൻ സർവ്വീസുകളിൽ നിന്നുമാണ്.

മറ്റാരോ വേട്ടയാടി പിടിച്ച കാട്ടുമൃഗത്തിൻ്റെ മുന്നിൽ നിന്നും വീരനായി ചമയുന്ന "പന്നിവീരൻ കുമാരവർമ്മന്മാരാണ്" ഇന്നത്തെ KSRTC യുടെ ഓപ്പറേഷൻ വിഭാഗം.

ഓപ്പറേഷൻ മേധാവികളിൽ ചിലർ ലാപ്ടോപ്പ് വീരന്മാരാണ്. ലാപ് ടോപ്പിൽ മഞ്ഞ, നീല, ചുമപ്പ് വരച്ചു കളിയാണ് അവരുടെ വിനോദം.

ഒന്നേ പറയാനുള്ളു വണ്ടി ഭാഷയിൽ ഏത് റൂട്ടിലും ബസ് കൃത്യമായി ഓടിച്ച് യാത്രക്കാരിൽ വിശ്വാസമുണ്ടാക്കി യാത്രക്കാരെ ആകർഷിച്ച് വരുമാനം വർദ്ധിപ്പിക്കുന്നതിനെ "ഓടി തെളിക്കൽ" എന്ന് പറയും. തുടക്കത്തിലെ ഷെഡ്യൂൾ മുടങ്ങിയാൽ ആ സർവ്വീസ് ഒരിക്കലും കളക്ഷൻ കൊണ്ടു വരില്ല. സർവ്വീസ് കൃത്യമായി നടക്കാൻ വേണ്ട ജീവനക്കാരേയും ബസും കാര്യക്ഷമമായി വിന്യസിക്കേണ്ടത് ഓപ്പറേഷൻ മേധാവികളാണ്. അത് കൃത്യമായി ചെയ്യാതെ, തോന്നും പോലെ സർവ്വീസ് നടത്താൻ തുനിഞ്ഞതാണ് ബൈപാസ് റൈഡർ സർവ്വീസുകൾ ചാപിള്ളയാകാൻ കാരണം.

ചില അല്പ്ന്മാർ KSRTC യുടെ സർവ്വീസ് ഓപ്പറേഷനെ തകർക്കുന്നത് കണ്ട് ഇനിയും മൗനം പാലിക്കാൻ കഴിയില്ല. കാരണം ഈ സ്ഥാപനം ഞങ്ങളുടെ ചോറാണ്. ഓരോ ദേശസാൽകൃത റൂട്ടിലും ഓടുന്ന പാവം ഡ്രൈവറും, കണ്ടക്ടറും സ്വകാര്യ-സമാന്തര ഗുണ്ടകളുടെ തല്ലു കൊണ്ടും ചോര ചിന്തിയുമാണ് ദിനംപ്രതി ആറരക്കോടി വരുമാനം ഉണ്ടാക്കുന്നത്.

നേരെ ചൊവ്വേ സർവ്വീസ് നടത്തിപ്പ് അറിയാത്തവരെ സർവ്വീസ് ഓപ്പറേഷൻ തലപ്പത്തു നിന്നും ഒഴിവാക്കി, ലൈനിൽ നന്നായി ജോലി ചെയ്യുന്ന രണ്ട് ഡ്രൈവറേയും കണ്ടക്ടറേയും ഏൽപ്പിച്ചാൽ ഭംഗിയായി സർവ്വീസ് നടത്തുമെന്ന് ബഹു: CMD യെ ഓർമ്മിപ്പിക്കുന്നു.  സർവ്വീസ് ഓപ്പറേഷൻ്റെ ABCD അറിയാത്തവരെ തലപ്പത്തിരുത്താതെ VRS കൊടുത്ത് പറഞ്ഞു വിടുന്നതോ ഇരട്ടി ശമ്പളം കൊടുത്ത് വീട്ടിലിരുത്തുന്നതോ ആണ് ഉത്തമം. KSRTC യുടെ സുഗമമായ മുന്നോട്ടു പോക്കിന് അത് അനിവര്യമാണ്.

News about KSRTC issues and services
 



LEAVE A REPLY

Security code:

COMMENTS

Be the first to comment