visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
The part adjacent to the runway where the construction work is in progress at the airstrip has collapsed due to heavy rain
The part adjacent to the runway where the construction work is in progress at the airstrip has collapsed due to heavy rainPhoto Credit : Local Reporter

ഇടുക്കി എയർസ്ട്രിപ്പിൽ നിർമാണം പുരോഗമിക്കുന്ന റൺവേയോട് ചേർന്നുള്ള ഭാഗം കനത്ത മഴയിൽ തകർന്നു; കോടികളുടെ നഷ്ടം , നന്നാക്കുക എളുപ്പമല്ല

By - Siju Kuriyedam Sreekumar -- Monday, July 18, 2022 , 09:05 AM
തൊടുപുഴ ∙ എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞ നിലയിൽ . ഇടുക്കി വണ്ടിപ്പെരിയാറില്‍ എന്‍സിസി കെഡറ്റുകൾക്ക് പരിശീലനം നല്‍കാന്‍ നിര്‍മിക്കുന്ന എയര്‍സ്ട്രിപ്പില്‍ വിമാനം ഇറങ്ങുന്നത് വീണ്ടും ആശങ്കയില്‍. എയര്‍സ്ട്രിപ്പില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന റണ്‍വേയോട് ചേര്‍ന്നുള്ള ഭാഗം കനത്ത മഴയില്‍ ഇടിഞ്ഞു. കോടികള്‍ മുടക്കിയ സ്വപ്‌ന പദ്ധതിയുടെ ഭാവിയാണു തുലാസിലായത്.  

മഴക്കാലത്ത് റണ്‍വേയുടെ പരിസര പ്രദേശങ്ങളിലുടെ ഒഴുകിയെത്തുന്ന വെള്ളം പോകുന്നതിനു വേണ്ടി ശാസ്ത്രീയമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കാതിരുന്നതാണു മണ്ണിടിയാന്‍ കാരണമായത്. അൻപതടിയോളം താഴ്ചയിലാണ് ഇടിഞ്ഞിരിക്കുന്നത്. മുന്‍പ് രണ്ടുതവണ പരീക്ഷണ പറക്കല്‍ നടത്തിയെങ്കിലും ചെറുവിമാനം ഇറക്കാന്‍ സാധിച്ചിരുന്നില്ല.

റണ്‍വേയുടെ മുന്‍പിലുള്ള കുന്ന് ഇടിച്ച് താഴ്ത്തണമെന്ന വിദഗ്ദരുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തികള്‍ നടത്തുന്നതിനിടെയാണ് വലിയതോതിൽ മണ്ണിടിച്ചില്‍ ഉണ്ടായത്. ഇടിഞ്ഞ ഭാഗങ്ങള്‍ കെട്ടിയെടുത്ത് പഴയ രീതിയില്‍ എത്തിക്കണമെങ്കില്‍ ഇനിയും കോടികള്‍ ചെലവഴിക്കേണ്ടി വരും.


The part adjacent to the runway where the construction work is in progress at the airstrip has collapsed due to heavy rain


 



LEAVE A REPLY

Security code:

COMMENTS

Be the first to comment