visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
The district level P N Panicker reading month celebration concluded

വായനയുടെ വളർത്തച്ഛനെ അനുസ്മരിച്ചുകൊണ്ട് ജില്ലാതല വായനാമാസം സമാപിച്ചു

By - Siju Kuriyedam Sreekumar -- Friday, July 22, 2022 , 11:33 PM
മൂവാറ്റുപുഴ:  ദേശീയ വായനാ മിഷന്റെ ഭാഗമായി ജൂൺ 19ന് ആരംഭിച്ച വായന മാസാചരണം എറണാകുളം ജില്ലാ തല സമാപന സമ്മേളനം മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണിജി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ ഹരീഷ് ആർ നമ്പൂതിരിപ്പാട് ആമുഖ പ്രഭാഷണം നടത്തി.

മൂവാറ്റുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജയ  പിടിഎ പ്രസിഡണ്ട് ബിജു മാത്യുവിന് പുസ്തകങ്ങൾ സമ്മാനിച്ച്  പി എൻ പണിക്കർ വായന കോർണർ ഉദ്ഘാടനം ചെയ്തു. ജില്ലാതല വായന ക്വിസ് വിജയികളായ അനാമിക അനീഷ് റിതിക സോണി എന്നിവർക്ക് ക്യാഷ് അവാർഡും പുരസ്കാരങ്ങളും വിതരണം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികളായ ജോസഫ് ഇ സി സുനിൽ കള്ളാട്ടുകുഴി .നിർമ്മല സ്കൂൾ പ്രിൻസിപ്പൽ ഫാദർ ആന്റണി പുത്തൻകുളം ,അധ്യാപകരായ സോമി ജോൺ ജോർജ് മാത്യു എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സ്കൂളുകളിൽ സജ്ജീകരിക്കുന്ന  ഡിജിറ്റൽ ലൈബ്രറിയെ കുറിച്ച് ഉല്ലാസ് തോമസ് സംസാരിച്ചു. വായനയിലൂടെ ഉന്നതങ്ങളിൽ എത്തിയ നിരവധി മഹാത്മാക്കളുടെ അനുഭവ കഥകൾ അധ്യക്ഷ പങ്കുവെച്ചു  
ഒരു കൈ സഞ്ചിയുമായി കേരളം മുഴുവനും കാൽനടയായി സഞ്ചരിച്ച് വായനശാലകൾ സ്ഥാപിച്ച് വായന വളർത്തിയ പി എൻ പണിക്കരെ കുറിച്ച് ഹരീഷ് ആർ നമ്പൂതിരിപ്പാട് അനുസ്മരിച്ചു. പുസ്തക വായനയുടെയും പത്രം വായനയുടെയും പ്രോത്സാഹനത്തിനായി സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ സംസാരിച്ചു. ചെറുപ്പകാലം മുതൽ തനിക്ക് ഉണ്ടായിരുന്ന വായനശീലത്തെ കുറിച്ചും വായന അനുഭവങ്ങളെക്കുറിച്ചു മാണ് വിദ്യാഭ്യാസ ഓഫീസർ സംസാരിച്ചത് 

The district level P N Panicker reading month celebration concluded


The district level P N Panicker reading month celebration concluded 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment