visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Let the figures speak to neutralize the liars  P A Muhammad Riaz
Let the figures speak to neutralize the liars P A Muhammad RiazPhoto Credit : P A Muhammad Riaz Facebook Post

നുണബോബുകളെ നിർവീര്യമാക്കുവാൻ കണക്കുകൾ സംസാരിക്കട്ടെ; പി.എ.മുഹമ്മദ് റിയാസി​ന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

By - Siju Kuriyedam Sreekumar -- Sunday, July 24, 2022 , 09:43 PM
തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ടിന്റെ കണക്ക് പരിശോധിക്കുമ്പോൾ ഇത്തവണത്തെ സ്ഥാനാർഥി ആയിരുന്ന യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അത് വ്യക്തമാക്കി കാണിക്കുന്ന ചാർട്ടും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘നുണ ബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ’ എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം ചാർട്ട് പങ്കുവെച്ചത്

ഫെയ്സ്ബുക് കുറിപ്പ്

‘നുണബോംബുകളെ നിർവീര്യമാക്കുവാൻ, കണക്കുകൾ സംസാരിക്കട്ടെ’.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണ ഫാക്ടറികളിൽനിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പ്രതിപക്ഷ നിരയുടെ ഐക്യം തകർത്ത് ബിജെപി വലിയ മേധാവിത്തം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു. ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ ദ്രൗപദി മുർമുവിനെ അഭിനന്ദിക്കുന്നു. എന്നാൽ, ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ സ്ഥാനാർഥിക്കൾക്ക് ലഭിച്ച വോട്ടിന്റെ കണക്കുകൾ പരിശോധിച്ചാൽ ഇത്തവണത്തെ സ്ഥാനാർഥി യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത് റെക്കോർഡ് വോട്ടും വോട്ടുവിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും. കണക്കുകൾ ശബ്ദിക്കട്ടെ, നുണ ബോംബുകൾ തകരട്ടെ.


Let the figures speak to neutralize the liars  P A Muhammad Riaz


 



LEAVE A REPLY

Security code:

COMMENTS

Be the first to comment