visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC
KSRTCPhoto Credit : Siju Kuriyedam Sreekumar

കെ എസ് ആർ ടി സി ജീവനക്കാരോടുള്ള സർക്കാരിൻ്റെ ഫ്യൂഡൽ നയം തിരുത്തുക: ബിഎംഎസ്

By - Siju Kuriyedam Sreekumar -- Monday, September 05, 2022 , 02:20 PM
കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് KSRTC ജീവനക്കാരുടെ കാര്യത്തിൽ ഇത്തവണ വേണ്ടി വരും എന്ന മട്ടാണ് സർക്കാരിന്റെ ഇതുവരെ ഉള്ള നീക്കത്തിൽ നിന്ന് മനസിലാകുന്നത് . കോടിക്കണക്കിനു വരുമാനം ഉള്ള KSRTC പോലുള്ള സ്ഥാപനത്തെ കെടുകാര്യസ്ഥത കൊണ്ടും പിടിപ്പുകേടുകൊണ്ടും നഷ്ട്ടത്തിലാക്കി ജീവനക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ് സർക്കാർ . ഒരു ബുദ്ധിമുട്ടും ഇല്ലാതെ സുഖമായി ജീവനക്കാരുടെ ശമ്പളവും പെൻഷനും ഡീസൽ അടിക്കാനുള്ള പൈസയും കഴിച്ചു 10 കോടിയോളം എല്ലാ മാസവും നീക്കിയിരിപ്പു ഉണ്ടാകേണ്ട KSRTC കോടികളുടെ കടത്തിലാണ് ഇപ്പോൾ . ഇതിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം KSRTC നഷ്ട്ടത്തിലാക്കുന്നതിന്റെ കാരണം . KSRTC മൂന്നു കൊല്ലം കൊണ്ട് കോടികളുടെ അധിക ലാഭത്തിൽ ആകും എന്ന് പറഞ്ഞ പഴയ ധനമന്ത്രി തോമസ് ഐസക് ഇപ്പോൾ ഒന്നും തന്നെ മിണ്ടുന്നില്ല കാരണം അദ്ദേഹം ലാഭത്തിലാക്കും എന്ന് പറഞ്ഞ ഒരു സ്ഥാപനവും  ലാഭത്തിൽ അല്ല എന്ന് മാത്രം അല്ല കരകയറാൻ പോലും പറ്റാത്ത വിധം നഷ്ട്ടത്തിൽ ആകിയയാണ് അദ്ദേഹം  പോയത് . ഓണം ഉണ്ണാൻ കിറ്റും മറ്റും ഫ്രീ ആയി കൊടുക്കാൻ   നാലായിരം കോടി കടം എടുത്തിട്ടുള്ള സർക്കാർ അപ്പോഴും  KSRTC ജീവനക്കാരെ കണ്ടില്ല എന്ന് നടിക്കുന്നു .ഈ പോക്ക് പോയാൽ  കടമെടുത്തു ഭരിക്കുന്ന സർക്കാർ കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കും എന്ന് തീർച്ചയാണ്  

ഈ കാര്യത്തിൽ KSRTC എംപ്ലോയീ യൂണിയനിലെ പ്രഥാന യൂണിയനിൽ ഒന്നായ KSRTC എംപ്ലോയീ സംഘിന്  പറയാനുള്ളത് വയ്ക്കാം . 

കെ എസ് ആർ ടി സി ജീവനക്കാർക്ക് നിലവിൽ രണ്ടു മാസത്തെ ശമ്പളം മുടക്കിയിരിക്കുന്നു.  ഇക്കഴിഞ്ഞ ഈസ്റ്റർ, ഈദ്, വിഷു, സ്കൂൾ തുറന്ന അവസരത്തിലും ശമ്പളം കുടിശികയാക്കിയ പ്രകാരം ഓണക്കാലത്തും ജീവനക്കാരെ പട്ടിണിക്കിടാൻ പഴുതു തേടുകയാണ് ഇടതു സർക്കാർ.  കൂലിക്കു പകരം കൂപ്പൺ എന്ന അപഹാസ്യ വാഗ്ദാനം, പണിയെടുത്താൽ പകരം പാഴ്നെല്ല് (പതിര് )എന്ന ഫ്യൂഡൽ കാലത്തേക്കുള്ള തിരിച്ചു പോക്കാണ് .   ഇത്തരം ജന്മിത്ത മനോഭാവത്തിൻ്റെ പച്ചയായ പുന:സൃഷ്ടിയിലൂടെ ജീവനക്കാരെ അവഹേളിക്കുകയാണ് സർക്കാർ.  മൂന്നിലൊന്നു ശമ്പളം ബാങ്കിലെത്തിയാൽ വായ്പാ ബാധ്യതയുള്ള എൺപതു ശതമാനം ജീവനക്കാരുടേയും രണ്ടു ഗഡു പലിശ ഇനത്തിൽ ഈടാക്കുകയും ചെയ്യും.  ഫലത്തിൽ, വായ്പാ ബാധ്യത നിലനില്ക്കുകയും കുടുംബം പട്ടിണിയിലുമാവും.

ജീവനക്കാർ, 12 മണിക്കൂർ ഡ്യൂട്ടി ചെയ്താൽ മാത്രമേ മേലിൽ ശമ്പളമുള്ളു എന്ന സർക്കാർ നയം അംഗീകരിക്കാനാവില്ല.  നിയമവിരുദ്ധ 12 മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം കെ എസ് ആർ ടി സി യിൽ ആരംഭിച്ച് മറ്റ് പൊതുമേഖലാ - സ്വകാര്യ സംരംഭങ്ങളിലേക്കും തുടർന്ന് സർക്കാർ ജീവനക്കാർക്കും ബാധകമാക്കാനാണ് സർക്കാർ ലക്ഷ്യമെന്ന് ബിഎംഎസ് വിലയിരുത്തുന്നു.12 മണിക്കൂർ നിയമവിരുദ്ധ ഡ്യൂട്ടി അടിച്ചേൽപ്പിച്ച് പ്രിയപ്പെട്ട വ്യവസായികൾക്ക് പരവതാനി വിരിക്കാനാണ് സർക്കാർശ്രമം, കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പരീക്ഷണശാലയാക്കുന്നത് അവസാനിപ്പിച്ച്,  ജീവനക്കാരുടെ ശമ്പള കുടിശികയും, മറ്റു സർക്കാർ ജീവനക്കാർക്ക് തുല്യമായ ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി നൽകാൻ സർക്കാർ തയ്യാറാവണം. അല്ലാത്ത പക്ഷം, ഇത്തരം തൊഴിലാളി വിരുദ്ധ സമീപനത്തിനെതിരെ പൊതുജന പിന്തുണയോടെ കേരളത്തിലെ തൊഴിലാളി സമൂഹം ഒന്നാകെ അണിനിരക്കുന്ന ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് ഭാരതീയ മസ്ദൂർ സംഘം നേതൃത്വം നൽകും. കെ എസ് ആർ ടി സി ജീവനക്കാരോട് മനുഷ്യത്വപൂർണ്ണ സമീപനം സ്വീകരിക്കാർ സർക്കാർ തയ്യാറാവണമെന്ന് ബിഎംഎസ് ഈ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നതായി ബി എം എസ് സംസ്ഥാന പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു . 

BMS Kerala
BMS KeralaPhoto Credit : Siju Kuriyedam Sreekumar


Revoke govt's feudal policy towards KSRTC employees: BMS
 



LEAVE A REPLY

Security code:

COMMENTS

Be the first to comment