visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC Bus Terminal Thiruvananthapuram
KSRTC Bus Terminal ThiruvananthapuramPhoto Credit : Wikipedia

ഒമ്പത് ദിവസം കൊണ്ട് നേടിയത് റെക്കോഡ് കളക്ഷൻ; ചരിത്രനേട്ടവുമായി കെഎസ്ആർടിസി സെൻട്രൽ ഡിപ്പോ

By - Siju Kuriyedam Sreekumar -- Friday, September 16, 2022 , 04:09 PM
തിരുവനന്തപുരം: ഓണ നാളുകളിൽ കെഎസ്ആർടിസിയുടെ ചരിത്രത്തിൽ തന്നെ എറ്റവും കൂടുതൽ കളക്ഷൻ നേടി തമ്പാനൂർ യുണിറ്റ്. സെപ്റ്റംബർ അഞ്ച് തിങ്കൾ മുതൽ 13 വരെ നേടിയത് 3,80,74,030 രൂപയാണ്. കെഎസ്ആർടിസിക്ക് സെപ്റ്റംബർ 12ന് റെക്കോർഡ് വരുമാനമായ 8.4 കോടി ലഭിച്ചപ്പോൾ സെൻട്രൽ യൂണിറ്റിന് ലഭിച്ചത് 53 ലക്ഷമാണെങ്കിൽ തൊട്ടടുത്ത ദിവസം 54 ലക്ഷം നേടി വീണ്ടും റെക്കോർഡിട്ടു. മറ്റു

യൂണിറ്റുകളിൽ ഞായർ വെെകിട്ടും തിങ്കളാഴ്ചയും അയച്ച സർവീസുകളുടെ വരുമാനം തിങ്കൾ തന്നെ ലഭിച്ചുവെങ്കിലും സെൻട്രൽ യൂണിറ്റിൽ നിന്നും അയച്ച ദീർഘ ദൂര സർവീസുകൾ ആ യൂണിറ്റിൽ എത്തിയത് ചൊവ്വാഴ്ച വെെകിട്ടോടെ മാത്രമാണ്. അങ്ങനെയാണ് ചൊവ്വാഴ്ച 54 ലക്ഷം രൂപ വരുമാനം ലഭിച്ചത്. സാധരണ 75-80 സർവീസുകളാണ് തമ്പാനൂരിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നതെങ്കിൽ എറ്റവും തിരക്കുളള ദിവസമായ സെപ്റ്റംബർ 11ന് 98 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. നിലവിലുള്ള 4 ബാഗ്ലൂർ സർവീസിന് പുറമെ 6 ബാഗ്ലൂർ സർവീസുകളും 2 ചെന്നെ സർവീസുകളും ബത്തേരി, മാനന്തവാടി, കണ്ണൂർ,കോഴിക്കോട് സർവീസുകളും ഓപ്പറേറ്റ് ചെയ്യാനായി.


യാത്രക്കാരുടെ തിരക്കനുസരിച്ച് കണ്ടക്ടർ ഇല്ലാത്ത End to End സർവീസുകളും ഓപ്പറേറ്റ് ചെയ്തു. കണ്ടക്ടർ ഇല്ലാതെ വന്നപ്പോൾ സ്റ്റേഷൻ മാസ്റ്റർ കണ്ടക്ടർ ആയി പോയി സെൻട്രൽ യൂണിറ്റ് മറ്റൊരു ചരിത്രവും സ്യഷ്ടിച്ചു. സെൻട്രൽ യൂണിറ്റിന്റെ 2018 ൽ ലഭിച്ച 41 ലക്ഷം എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തി കുറിച്ചത്. കുട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ഈ വരുമാനം ലഭിച്ചതെന്നും എല്ലാവരെയും അഭിനന്ദിക്കുന്നതായും സെൻട്രൽ ക്ലസ്റ്റർ ഓഫീസർ ബി എസ് ഷിജു പറഞ്ഞു. ജിവനക്കാരെ മുഴുവൻ പങ്കെടുപ്പിച്ച് കൊണ്ട് ഉടൻ അനുമോദന യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

ഓണദിനങ്ങളിലെ വരുമാനം ക്രമത്തിൽ

05/09/22 – 38,32352
06/09/22 – 39,40601
07/09/22 – 46,77166
08/09/22 – 44,77000
09/09/22 – 27,07558
10/09/22 – 37,53023
11/09/22 – 43,65399
12/09/22 – 53,18392
13/09/22 – 53,91012
ആകെ: 3,84,62,503 /-

KSRTC Central Depot with historic achievement



LEAVE A REPLY

Security code:

COMMENTS

Be the first to comment