visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Thrashing at KSRTC depot
Thrashing at KSRTC depotPhoto Credit : Screengrab From Video

കെഎസ്ആർടിസി ഡിപ്പോയിലെ മർദ്ദനം; പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

By - Siju Kuriyedam Sreekumar -- Wednesday, September 21, 2022 , 03:55 PM

തിരുവനന്തപുരം: കാട്ടക്കടയിൽ കെ എസ് ആർ ടി സി ഡിപ്പോയിൽ വെച്ച് മക്കളുടെ മുന്നിലിട്ട പിതാവിനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. . സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് കൂടിയാണ് ചേർത്തത്. പ്രേമനന്റെ മകളെ കൈയ്യേറ്റം ചെയ്‌തെന്നാണ് പുതിയ കുറ്റം.

അതേസമയം കാട്ടാക്കട ഡിപ്പോയിൽ മകളുടെ മുന്നിൽ അച്ഛനെ മർദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്.

പാസ്സുമായി ബന്ധപ്പെട്ട് പ്രേമനൻ കയർത്ത് സംസാരിച്ചപ്പോൾ പൊലീസ് സഹായം തേടിയില്ല, പകരം കുട്ടിയുടെ മുന്നിലിട്ട് അച്ഛനെ ജീവനക്കാർ മർദിക്കുകയാണുണ്ടാതെന്നും സിഎംഡി റിപ്പോർട്ട് നൽകി. സംഭവത്തിൽ ആര്യനാട് സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് ആർ.സുരേഷ്, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തെന്നും എംഡി, സ്റ്റാൻഡിംഗ് കൗൺസിലിനെ അറിയിച്ചു.

കണ്‍സഷന്‍ എടുക്കാന്‍ ചെന്ന അച്ഛനേയും പെണ്മക്കളേയും കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലെ ജീവനക്കാര്‍ മര്‍ദ്ദിക്കുന്ന വീഡിയോ ആണ് ചുവടെ ഉള്ളത് .ഇത്തരം ജീവനക്കാരുടെ മനോഭാവമാണു കെ എസ് ആര്‍ ടി സിയെ തകര്‍ത്തത്കൂട്ടത്തിൽ ഗോവെർമെന്റിന്റെ കെടുകാര്യസ്ഥതയും  ഇവരെയൊക്കെ സര്‍വീസില്‍ നിന്നും തന്നെ പിരിച്ച് വിടാതെ കെ എസ് ആര്‍ ടി സി ഒരിക്കലും നഷ്ടത്തില്‍ നിന്നും കരകയറാന്‍ പോകുന്നില്ല.

Video link https://youtu.be/m96xP9D4McE



Thrashing at KSRTC depot; The non-bailable section was imposed against the accused

 



LEAVE A REPLY

Security code:

COMMENTS

Be the first to comment