visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
KSRTC
KSRTCPhoto Credit : Siju Kuriyedam Sreekumar

കൺസഷൻ ചോദിച്ചാൽ മർദ്ദനം; സമ്മേളനങ്ങൾക്കായി യൂണിയനുകൾക്ക് യാത്രാ ഇളവ്; സിഎംഡിയുടെ ഉത്തരവ് വിവാദമാകുമ്പോൾ

By - Siju Kuriyedam Sreekumar -- Tuesday, September 27, 2022 , 07:01 PM
തിരുവനന്തപുരം: അര്‍ഹതപ്പെട്ട കൺസഷൻ കാര്‍ഡ് കിട്ടാൻ ആവശ്യമില്ലാത്ത സര്‍ട്ടിഫിക്കേറ്റിന് നിര്‍ബന്ധം പിടിച്ച് കാട്ടാക്കാടയിൽ അച്ഛനേയും മകളേയും യൂണിയൻ നേതാക്കൾ മര്‍ദ്ദിച്ച വാര്‍ത്തയ്ക്കിടെ കെഎസ്ആര്‍ടിസി സിഎംഡിയുടെ വക കൂട്ടമായുള്ള സൗജന്യ പാസ്. സമ്മേളനത്തിൽ പങ്കെടുക്കാൻ യൂണിയനുകൾക്ക് ഇഷ്ടം പോലെ യാത്രാ ഇളവ് നൽകിയ ഉത്തരവാണ് വിവാദമായത്. യൂണിയൻ യോഗങ്ങളിൽ പങ്കെടുക്കാൻ സിഐടിയു, ബിഎംഎസ് യൂണിയനുകൾക്കാണ് സൂപ്പര്‍ഫാസ്റ്റ് ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ ഇളവ് നൽകിയത്.

നിലവിൽ പാസില്ലാതെ സൂപ്പര്‍ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിൽ KSRTC ജീവനക്കാർക്ക് ബസിൽ സൗജന്യ യാത്ര പാടുള്ളതല്ല , അതും ഒരേ സമയം ഒരു ബസിൽ മൂന്നു ജീവനക്കാർക്കെ  പാസ് വഴി യാത്ര അനുവദിക്കൂ , നിലവിൽ ഓര്‍ഡിനറി ബസുകളിൽ  മാത്രമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സൗജന്യയാത്രയുള്ളത് . കൂടുതൽ പേര്‍ക്ക് സൗജന്യ പാസ് ഉപയോഗിച്ച് യാത്ര ചെയ്യാനാകില്ല. ഈ നിയന്ത്രണമാണ് യൂണിയൻ യോഗത്തിന് വേണ്ടി നീക്കിയത്. 

ബിഎംഎസ് സംസ്ഥാന കൗൺസിൽ  കൊച്ചിയിലും സിഐടിയു യോഗം  കൽപ്പറ്റയിലുമാണ് . ഈ മാസം 21 മുതൽ 24വരെ സിഐടിയുവിനും 21,22 തീയതികളിൽ ബിഎംഎസിനും ഇളവ്  നല്‍കുന്നതായാണ് ഉത്തരവ് ഉണ്ടായിരുന്നത് . നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതോടെ യൂണിയൻ പ്രവര്‍ത്തകര്‍ക്ക് കൂട്ടമായി കെഎസ്ആര്‍ടിസി ദിര്‍ഘദൂര ബസുകളിൽ യാത്രാ ചെലവില്ലാതെ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങാനാകും.

രണ്ട് തൊഴിലാളി യൂണിയനുകളുടേയും സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ കത്ത് പരിഗണിച്ചാണ് സിഎംഡിയ്ക്ക് വേണ്ടിയുള്ള അഡീഷണൽ സെക്രട്ടറിയുടെ അനുമതി പത്രം. ഇത് എല്ലാ യോഗങ്ങൾക്കും നൽകിപ്പോരുന്ന ആനുകൂല്യമാണെന്നും ഇത്തവണത്തെ ഇളവിന് പ്രത്യേകതയൊന്നുമില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രതികരണം. 

You will be beaten If you ask for a concession in KSRTC but Travel concession for unions for meetings




 



LEAVE A REPLY

Security code:

COMMENTS

Be the first to comment