visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Thrashing at KSRTC depot
Thrashing at KSRTC depotPhoto Credit : Screengrab From Video

കാട്ടാക്കട ഡിപ്പോയിലെ മർദ്ദനം CITU നേതാവ് മോഹമ്മദ് ഷെരിഫിനെ തൊടാതെ പാർട്ടിയും ഡിപാർട്ടിമെന്റും ; കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിന്റെ കാരണം പാർട്ടിയുടെ ഇടപെടൽ എന്ന് ആരോപണം

By - Siju Kuriyedam Sreekumar -- Wednesday, September 28, 2022 , 04:10 PM
തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിൽ തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ മർദനമേറ്റ പ്രേമനൻ (premanan) ഇന്നലെ  മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ൽകി  എന്നാണ് അറിയാൻ  കഴിഞ്ഞത്  . അതിനിടെ കെഎസ്ആർടിസിയെ താൻ അപമാനിച്ചതാണ് മർദ്ദനത്തിന് കാരണമെന്ന മുൻകൂർ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനൻ തള്ളി. 

അതേസമയം പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി  പരിഗണിക്കും . കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ കൺസഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും ആണ് കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിച്ചത്

ജീവനക്കാര്‍ ക്രൂരമായാണ് മര്‍ദിച്ചതെന്നും 15 മിനിറ്റോളം മുറിയില്‍ ബന്ദിയാക്കിയെന്നും മര്‍ദനമേറ്റ ആമച്ചല്‍ സ്വദേശി പ്രേമനന്‍ പറഞ്ഞിരുന്നു. മകളുടെ കണ്‍സഷന്‍ പുതുക്കാനായാണ് ഡിപ്പോയില്‍ പോയത്. പഴയ കണ്‍സഷന്‍ കാര്‍ഡും ഫോട്ടോയും നല്‍കി. എന്നാല്‍ കണ്‍സഷന്‍ അനുവദിക്കണമെങ്കില്‍ വീണ്ടും കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നായിരുന്നു ജീവനക്കാരുടെ മറുപടി. മൂന്നുമാസം മുമ്പ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും മൂന്നുവര്‍ഷത്തെ കോഴ്‌സ് പഠിക്കുന്നയാളോട് ഇടയ്ക്കിടെ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാണെന്നും പറഞ്ഞു. പക്ഷേ, നിയമം അങ്ങനെയാണെന്നായിരുന്നു അവരുടെ മറുപടി, പ്രേമനന്‍ (premanan) കൂട്ടിച്ചേര്‍ത്തു.


കാട്ടക്കട ഡിപ്പോയിലെ മർദ്ദനം; ‘പ്രതികൾ ഒളിവിലെ’ന്ന് ആവർത്തിച്ച് പോലീസ് , പ്രതികൾ CITU കാർ ആയതിനാലോ എന്ന് ജനങ്ങൾ 


 കാട്ടക്കട ഡിപ്പോയിൽ (kattakkada depo) അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ ഇനിയും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ ഒളിവിലാണെന്നും ഇനിയും അവരെ കണ്ടെത്താൻ ആകുന്നില്ലെന്നുമാണ് പോലീസ് നൽകുന്ന വിശദീകരണം. നാളെയും പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇത് തന്നെ ആവർത്തിക്കുകയാണെങ്കിൽ കോടതിയെ സമീപിക്കാനാണ് മർദ്ദിക്കപ്പെട്ട അച്ഛന്റേയും മകളുടേയും തീരുമാനം

സർക്കാരും കെഎസ്ആർടിസിയും അനുവദിച്ച യാത്രാ ആനുകൂല്യം ചോദിച്ചെത്തിയ ദളിതനായ അച്ഛനെ മകളുടെ മുന്നിലിട്ട് ആക്രമിച്ചത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. പ്രതികളാകട്ടെ കാ‍‍ട്ടാക്കട ഡിപ്പോയിലെ ജീവനക്കാരും ആര്യനാട്ടെ സ്റ്റേഷൻ മാസ്റ്ററും അടങ്ങുന്ന സംഘവും. സമീപത്ത് താസമിക്കുന്നവർ, സിഐടിയു ഐഎൻടിയുസി സംഘടനകളുടെ സജീവ പ്രവർത്തകർ. ആക്രമണ ദിവസം മുതൽ ഇന്ന് വരെ പൊലീസിന് പറയാനുള്ളതാകട്ടെ ഒരേ ഉത്തരം. പ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിലാണ്.

പൊലീസിന്റെ ഈ ഉത്തരം ദുരൂഹമാണെന്നാണ് ആക്രമണത്തിനിരയായ പ്രേമനനും കുടുംബവും പറയുന്നു. പ്രതികൾക്ക് പരസ്യ പിന്തുണയുമായി സിഐടിയു കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. എന്നാൽ പ്രതികൾ ഇപ്പോൾ യൂണിയൻ നേതാക്കളോടും അകലം പാലിക്കുകയാണ്. ഹൈക്കോടതി ഇടപെട്ട കേസിൽ ആഭ്യന്തര വകുപ്പിനും സർക്കാരിനുമുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ഒരാളെങ്കിലും കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടതോടെയാണ് സംഘടനാ നേതാക്കളോടും അകലം പാലിക്കാൻ പ്രതികൾ തീരുമാനിച്ചത്.

പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നാളെ കോടതി പരിഗണിക്കും വരെ ഒളിവിൽ തുടരാനാണ് അഭിഭാഷകരുടെ ഉപദേശം. നാളെ വൈകുന്നേരം വരെ നടപടികൾ ഉണ്ടായില്ലെങ്കിൽ, സ്വകാര്യ അന്യായമടക്കം നീതി തേടിയുള്ള തുടർ നടപടികളിലേക്ക് പ്രേമനനും കുടുംബവും കടക്കും.

ഇക്കഴിഞ്ഞ ഇരുപതാം തിയതി രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം (kattakkada depo) നടന്നത്. മകൾക്കും മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയതായിരുന്നു ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.

മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നു പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റം ഉണ്ടായി. വെറുതെയല്ല കെ എസ് ആർ ടി സി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാർക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാർ ചേർന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമന് പരിക്കേറ്റു.

The party and the department did not touch CITU leader Mohammad Sharif for  beating the passenger at the Kattakkada depot; It is alleged that party interference is the reason behind the delay in the arrest of KSRTC employees

 



LEAVE A REPLY

Security code:

COMMENTS

Be the first to comment