visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Thrashing at KSRTC depot
Thrashing at KSRTC depotPhoto Credit : Screengrab From Video

കാട്ടാകട കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച സംഭവം മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയതിനെ തുടർന്ന് ഒരാൾ അറസ്റ്റിൽ ; എന്നിട്ടും മുഖ്യ പ്രതി സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ തൊടാതെ പോലീസ്

By - Siju Kuriyedam Sreekumar -- Saturday, October 01, 2022 , 02:50 PM
തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും ജീവനക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സുരേഷ് കുമാറെന്ന സെക്യൂരിറ്റി ജീവനക്കാരനാണ് അറസ്റ്റിലായത്. തിരുമല ചാടിയറയിൽ നിന്നാണ് കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡാ സംഘം സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ജീവനക്കാർക്ക് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് കേസിലെ ആദ്യത്തെ അറസ്റ്റ് ഉണ്ടായത്. ഇനി നാല് ജീവനക്കാരാണ് അറസ്റ്റിലാവാൻ ഉള്ളത്.
 
പക്ഷെ ജീവനക്കാർ മർദ്ദിക്കുന്നതു കണ്ടുനിൽക്കുകമാത്രമാണ് ഇപ്പോൾ അറസ്റ്റിൽ ആയ സെക്യൂരിറ്റി ജീവനക്കാരൻ   സുരേഷ് കുമാർ ചെയ്തത് എന്നും . യാതാർത്ഥ  പ്രതികളെ രക്ഷിക്കാൻ ഉള്ള നാടകമാണ് ഇത് എന്നും ആക്ഷേപം ഉണ്ട് . മുഖ്യ പ്രതിആയ CITU നേതാവ്  ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫിനെ രക്ഷിക്കാനാണ് ഇത് എന്നും ആക്ഷേപം ഉണ്ട്  

ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരൻ എസ് ആർ സുരേഷ് കുമാര്‍, കണ്ടക്ടർ എൻ. അനിൽകുമാർ, മെക്കാനിക്ക് അജി, ഓഫീസ് അസിസ്റ്റൻ്റ് മിലിൻ ഡോറിച്ച് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഇന്നലെ കോടതി തള്ളിയത്. കൺസഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വന്ന അച്ഛനെ മകളുടെ മുന്നിലിട്ട് ബന്ധനസ്ഥനാക്കി മർദ്ദിച്ച പ്രതികൾ ജാമ്യം അർഹിക്കുന്നില്ലെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആറ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

തെളിവായി സമർപ്പിച്ച ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിക്കാൻ കസ്റ്റഡിയിൽ കിട്ടേണ്ടത് അത്യാവശ്യമാണെന്ന പ്രോസിക്യൂഷൻ വാദവും കോടതി അംഗീകരിച്ചു. അക്രമം നടന്ന് പന്ത്രണ്ട് ദിവസമായിട്ടും പ്രതികളെ പിടി കൂടാൻ പൊലീസിനായിട്ടില്ല. ഒളിവിലുള്ള പ്രതികൾ കീഴടങ്ങിയേക്കുമെന്ന സൂചനയെ തുടർന്ന് കോടതി പരിസരത്ത് വൻ പൊലീസ് സന്നാഹം എത്തിയിരുന്നു. കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ തെരച്ചിൽ ശക്തമാക്കാൻ കാട്ടാക്കട പൊലീസിന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. നേരത്തെ കീഴടങ്ങാനുള്ള സംഘടനാ നിർദ്ദേശം അവഗണിച്ച പ്രതികൾ ഇനിയെന്ത് തീരുമാനിക്കാൻ നേതൃത്വത്തിന്റെ സഹായം തേടിയതായാണ് സൂചന.

ഈ മാസം 20 ന് കൺസെഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെ എസ് ആര്‍ ടി സി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദ്ദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെ എസ് ആര്‍ ടി സിയുടെ തെറ്റുതിരുത്തൽ.

one arrested for Beating the passenger at the Kattakkada depot


 



LEAVE A REPLY

Security code:

COMMENTS

Be the first to comment