visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Hon'ble Piravam MLA Advocate Anoop Jacob receiving salute at the SPC Passing Out Parade held at Ramamangalam High School
Hon'ble Piravam MLA Advocate Anoop Jacob receiving salute at the SPC Passing Out Parade held at Ramamangalam High SchoolPhoto Credit : Harish R Namboothiripad

സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു യുവ സമൂഹം വളര്‍ന്നു വരേണ്ടത് രാജ്യത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് അനൂപ് ജേക്കബ് എംഎൽഎ

By - Harish R Namboothiripad -- Wednesday, November 30, 2022 , 08:09 PM
രാമമംഗലം ഹൈസ്കൂളിലെ എസ്.പി.സി  പാസ്സിങ്ങ് ഔട്ട് പരേഡില്‍ കേഡറ്റുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ . സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി ഉത്തമപൗരന്മാരെ വാര്‍ത്തെടുക്കുന്നതിനായി നടത്തുന്ന ശ്രമങ്ങള്‍ സമൂഹത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കുമെന്നും എംഎൽഎ കൂട്ടിച്ചേര്‍ത്തു. 
സ്കൂളിലെ ലഹരി വിരുദ്ധ പരിപാടി സെൽഫി കോർണർ പുത്തൻകുരിശ് ഡിവൈഎസ്പി ഉദ്ഘാടനം ചെയ്തു.ലഹരിക്കെതിരെ പ്രവർത്തിക്കുന്ന യുവ തലമുറ നാടിന് അനിവാര്യമാണ് എന്ന് ഡിവൈഎസ്പി പറഞ്ഞു.

 44 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. പരിപാടിക്കു തുടക്കം കുറിച്ചു കൊണ്ട് സ്ക്കൂള്‍ മാനേജര്‍ അജിത്ത് കല്ലൂർ പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പരേഡില്‍ അനൂപ് ജേക്കബ് എംഎൽഎ  കേഡറ്റുകളുടെ അഭിവാദ്യം സ്വീകരിച്ചു. രാമമംഗലം സബ് ഇൻസ്പെക്ടർ രഞ്ജുമോൾ  കേഡറ്റുകള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ ദിയ റെജി പരേഡ് കമാൻഡറും അഞ്ജന സന്തോഷ് അണ്ടർ  കമാൻഡറും ദേവദേവൻ എൻ ആർ   ശ്രീലക്ഷ്മി ടി ബി എന്നിവർ പ്ലട്ടൂൺ ലീഡർമാരുമായി പരേഡ് നയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇ പി ജോർജ് സമ്മാനദാനം നിർവഹിച്ചു.

          ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ, പി ടി. എ പ്രസിഡൻ്റ് റ്റി. എം തോമസ്,മോളി മാത്യൂ, കെ എൻ മധു,ജോർജ് കുട്ടി പോൾ,കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായാ അനൂബ് ജോൺ,സ്മിത കെ വിജയൻ, അജീഷ് എൻ എ,ലത വി ആർ, ഷൈജി കെ.ജേക്കബ് എന്നിവർ പ്രസംഗിചു.

രാമമംഗലം ഹൈസ്കൂളിൽ ഇന്ന് നടന്ന എസ്പിസി പാസിംഗ് ഔട്ട് പരേഡിന് ബഹു :പിറവം എംഎൽഎ അഡ്വക്കേറ്റ് അനൂപ് ജേക്കബ് അഭിവാദ്യം സ്വീകരിക്കുന്നു.

Socially responsible youth is essential for the development of the country, Anoop Jacob MLA 

Hon'ble Piravam MLA Advocate Anoop Jacob receiving salute at the SPC Passing Out Parade held at Ramamangalam High School

 



LEAVE A REPLY

Security code:

COMMENTS

Be the first to comment