visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and Karthu
Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and KarthuPhoto Credit : Prince Daliya

വേറിട്ട പുസ്തക പ്രകാശനം , ഹരീഷ് ആർ നമ്പൂതിരിപ്പാട് കുട്ടികൾക്കായ് രചിച്ച നാൽപ്പത്തിയൊമ്പതാമത്തെ പുസ്തകം ചോട്ടുവും മീട്ടുവും പേർഷ്യൻ പൂച്ച ദമ്പതികളായ മിയോയും കാത്തുവും കുഞ്ഞുങ്ങളും ചേർന്ന് നടത്തി

By - Siju Kuriyedath Sreekumar -- Wednesday, December 07, 2022 , 04:23 PM
തന്റെ കയ്യിൽ പിടിപ്പിച്ച പുസ്തകം കണ്ടപ്പോൾ കാത്തു ഒന്ന് പരിഭ്രമിച്ചു . മിയോയ്ക്ക് കൂസലുണ്ടായില്ല. പ്രിയപ്പെട്ട പപ്പയും മമ്മിയും കൂടെയുള്ളപ്പോൾ  ആരെ ഭയക്കാൻ ! എന്ന മട്ടിൽ അവർ ആ പുസ്തകം ഏറ്റുവാങ്ങി.

ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അധ്യാപകനുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട് കുട്ടികൾക്കായ് രചിച്ച നാൽപ്പത്തിയൊമ്പതാമത്തെ പുസ്തകം  ചോട്ടുവും മീട്ടുവും   പേർഷ്യൻ പൂച്ച ദമ്പതികളായ മിയോയും കാത്തുവും കുഞ്ഞുങ്ങളും ചേർന്ന് നടത്തി  പാമ്പാക്കുട പുള്ളിയിൽ ഫാദർ ഡോ: വർഗീസ് പി വർഗീസിന്റെ വസതിയിലാണ് വേറിട്ട ഈ പുസ്തക പ്രകാശനം നടന്നത് 
 കൊച്ചുകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പൂച്ചകൾ കഥാപാത്രങ്ങളായി വരുന്ന  ചോട്ടുവും മീട്ടുവും എന്ന പ്രധാന കഥ ഉൾപ്പെടെ 25 കഥകളാണ്  ഈ പുസ്തകത്തിലുള്ളത്. പ്രധാന കഥാപാത്രങ്ങൾ പൂച്ചകളായതിനാൽ  ഫാദർ വർഗീസ് അനു പൗലോസ് ദമ്പതികൾ ഓമനിച്ചു വളർത്തുന്ന പൂച്ചകൾക്കരികിലാണ് പ്രകാശനം നടത്തിയത്  കാത്തുവിന്റെ രണ്ടാമത്തെ പ്രസവത്തിൽ ഉണ്ടായ നാല് കുസൃതിക്കുരുന്നുകളും കൂടെയുണ്ടായിരുന്നു .രണ്ടര വർഷക്കാലത്തിലേറെയായി കഥ പറയാം കേൾക്കൂ എന്ന പേരിൽ വാട്സ്ആപ്പ് വഴി പങ്കുവെച്ച കഥകളിലെ തെരഞ്ഞെടുത്തവയുടെ സമാഹാരമാണിത് .

പുസ്തക പ്രകാശനം എന്നും വേറിട്ട രീതിയിൽ നടത്തുന്ന ഹരി മാഷ് ആന കുപ്പായം എന്ന പുസ്തക പ്രകാശനം നടത്തിയത് ഗുരുവായൂർ ആനക്കോട്ടയിൽ ഗുരുവായൂർ പത്മനാഭൻ എന്ന ആനയെ കൊണ്ടാണ്.അമ്മുവിന്റെ കുഞ്ഞു മാളു എന്ന പുസ്തക പ്രകാശനം ആട്ടിൻ കൂട്ടിലാണ് നടന്നത്.തക്കാളി കല്യാണം എന്ന പുസ്തകം പച്ചക്കറി മാർക്കറ്റിലെ തക്കാളി ചന്തയിലാണ് നടന്നത് എന്ന കൗതുകവും ഉണ്ട് . ഇത്തരം പ്രകാശനങ്ങളുടെ തുടർച്ചയാണ് കഥാപാത്രങ്ങളായ പൂച്ചകളെ കൊണ്ട് തന്നെ നടത്തിയത്. ആനുകാലികങ്ങളിൽ കുട്ടികൾക്ക് വേണ്ടി കഥകളും കവിതകളും എഴുതുന്ന മാഷിന്റെ ശബ്ദരൂപത്തിലുള്ള കഥകൾ കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും ഉള്ള വാട്സ്ആപ്പ് കൂട്ടായ്മകളിൽ തരംഗമായി മാറിയിരിക്കുകയാണ്. രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ അനൂബ് ജോൺ ,പോൾ വർഗീസ്, പ്രിൻസ്ഡാലിയ ,അരുൺ വി.ഡി. എസ്തർ അനൂബ്, എഫ്രോൺ മുതലായവർ പങ്കെടുത്തു 

ചിത്രം / ഹരീഷ് ആർ നമ്പൂതിരിപ്പാട് രചിച്ച ചോട്ടുവും മീട്ടുവും കഥാസമാഹാരം മിയോ കാത്തു എന്നീ പേർഷ്യൻ പൂച്ചകൾ ചേർന്ന് പ്രകാശനം ചെയ്യുന്നു.
Photo Prince Daliya
Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and Karthu
Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and KarthuPhoto Credit : Prince Daliya

Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and Karthu
Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and KarthuPhoto Credit : Prince Daliya

Harish R Namboothiripad's New book Chotu and Meetu launched

Harish R Namboothiripad's New book Chotu and Meetu launched at the residence of Father Dr Varghese P Varghese by Persian cat couple Mio and Karthu

LEAVE A REPLY

Security code:

COMMENTS

Be the first to comment