visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Kerala

Home / News/ Kerala
Kottayam Bishop Mar Mathew Moolakkad at Aniyan Thalayattumpilly's house
Kottayam Bishop Mar Mathew Moolakkad at Aniyan Thalayattumpilly's housePhoto Credit : Aniyan Thalayattumpilly

മത്തച്ചനും നമ്പൂരിച്ചനും; അനിയൻ തലയാറ്റും പിള്ളി

By - Aniyan Thalayattumpilly  -- Saturday, December 10, 2022 , 11:11 PM
ഉച്ചമയക്കത്തിൽ ഒരു ഫോൺ ."നമ്പൂരിച്ചനല്ലേ, പഴയ കൂട്ടുകാരൻ മത്തച്ചൻ മുറ്റത്ത് നിൽപ്പുണ്ട്." ഞാൻ ഞട്ടിപ്പിടെഞ്ഞെഴുനേറ്റു. വിശ്വസിക്കാൻ പറ്റണില്ല. സ്വപ്നമാണോ .ഓടിച്ചെന്ന് വാതിൽ തുറന്നപ്പോൾ സാക്ഷാൽ കോട്ടയം ബിഷപ്പ് മാർ മാത്യു മൂലക്കാട് മുറ്റത്ത്.!സ്വതസിദ്ധമായ ചിരിയോടെ ഓടി വന്നു കെട്ടിപ്പിടിച്ചു.

       കുട്ടിക്കാലം മുതൽക്കുള്ള സൗഹൃദമാണ്. ഒന്നിച്ച് ഒരു ബഞ്ചിലിരുന്ന് പഠിച്ചു.മത്തച്ചൻ്റെ അമ്മ എൻ്റെ സ്ക്കൂളിലെ ടീച്ചറായിരുന്നു. നിഷ്ക്കളങ്കതയുടെ നിറകുടമായിരുന്ന അന്നമ്മ ടീച്ചർ.ആ ഹൃദയ നൈർമ്മല്യം മുഴുവൻ മകനും കിട്ടിയിട്ടുണ്ട്. പരമ്പരാഗതമായ ചട്ടയും മുണ്ടും ഉടുത്താണ് അന്ന് സ്ക്കൂളിൽ വരാറ്. അന്ന് കോളേജിൽ കലുഷമായ കലാലയ രാഷ്ട്രീയത്തിൻ്റെ വിപ്ലവാവേശവുമായി അഭിരമിക്കുമ്പഴും ഒരു രാഷ്ട്രീയത്തിലും പെടാതെ സ്വന്തമായ അഭിപ്രായം വച്ചു പുലർത്തിയിരുന്ന എൻ്റെ കൂട്ടുകാരൻ എനിക്കെന്നും ഒരു സ്വാന്തനമായിരുന്നു.
      കോളേജിൽ നിന്ന് പിരിഞ്ഞ് കൂറേക്കാലത്തേക്ക് തമ്മിൽ ഒരു ബന്ധവുമില്ലായിരുന്നു.അങ്ങനെ ഇരിക്കുമ്പഴാണ് കോട്ടയം സഹായ മെത്രാനായി എൻ്റെ മത്തച്ചൻ എത്തുന്നത്. പിന്നെ ഇടക്കിടെ അരമനയിൽപ്പോകാറുണ്ട്. ഇപ്പം കോട്ടയം ബിഷപ്പാണ്. പക്ഷേ എൻ്റെ കൂട്ടുകാരൻ ഇന്നും ആ പഴയ മത്തച്ചൻ തന്നെ.

      എനിയ്ക്ക് നമ്പൂരിച്ചൻ്റെ "കാനനക്ഷേത്രം " ഒന്നു കാണണം. പുതിയ പുസ്തകങ്ങൾ വേണം. എൻ്റെ "അച്ചൂസ് ഡയറി "യ്ക്ക് ബിഷപ്പിൻ്റെ ഒരുതാരികയുണ്ട്. അവിടെ അത് എത്തിച്ചു കൊടുക്കാൻ കാത്തിരിക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം ഒന്നിച്ചുണ്ടായിരുന്നു. ജീവിതത്തിൽ ഹൃദ്യമായ കുറേനിമിഷങ്ങൾ സമ്മാനിച്ച് എൻ്റെ പ്രിയ കൂട്ടുകാരൻ മടങ്ങി.


Kottayam Bishop Mar Mathew Moolakkad at Aniyan Thalayattumpilly's house  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment