visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

When Justice K Sukumaran visited the Kanana temple
When Justice K Sukumaran visited the Kanana templePhoto Credit : Siju Kuriyedath Sreekumar

ജസ്റ്റീസ് കെ.സുകുമാരൻ അനിയൻ തലയാറ്റുംപിള്ളിയുടെ കാനന ക്ഷേത്രം സന്ദർശിച്ചു

By - Siju Kuriyedath Sreekumar -- Sunday, November 27, 2022 , 04:01 PM
കേരളാ മുബൈ ഹൈക്കോർട്ട് മുൻ ചീഫ് ജസ്റ്റീസും സുപ്രീം കോടതി സീനിയർ കൗൺസിലറും ആയിരുന്ന ജസ്റ്റീസ് സുകുമാരനും സംഘവും കുറിച്ചിത്താനം കാനന ക്ഷേത്രം(ജൈവ വൈവിദ്ധ്യ ഉദ്യാനം ) സന്ദർശിച്ചു.കാനനക്ഷേത്രത്തിൽ ഒരുക്കിയ മനോഹരമായ തുളസിത്തറയിൽ തുളസി തൈ നട്ടു കൊണ്ട് അദ്ദേഹം കാനനക്ഷേത്രത്തിന് ആശംസകൾ നേർന്നു.വാർഡ് മെമ്പർ ജോസഫ് ജോസഫ്, ഭഗത് സിംഗ്, അംബികാദേവി എന്നിവർ സംസാരിച്ചു. ഹേമനീലമന തൻ്റെ മ്യൂറൽ പെയ്ൻ്റി ഗ്അദ്ദേഹത്തിന് സമർപ്പിച്ചു.അനിയൻ തലയാറ്റും പിള്ളി തൻ്റെ പുസ്തകങ്ങൾ അദ്ദേഹത്തിനു നൽകിക്കൊണ്ട് നന്ദി പ്രകാശിപ്പിച്ചു.

എന്താണ്  കാനന ക്ഷേത്രം 

കാനന ക്ഷേത്രം എന്നത് ഒരു സ്പിരിച്ച്വൽ കം എൻവയർമെൻ്റ് പ്രോജക്റ്റ് ആണ്   കോട്ടയം ഡിസ്ട്രിക്ടിൽ കുറിച്ചിത്താനം ഉഴവൂർ അടുത്ത് ആണ് കാണാൻ ക്ഷേത്രം സ്ഥിചെയുന്നത് . അനിയൻ തലയാറ്റുംപിള്ളിയുടെ സ്വപ്ന പദ്ധതി ആണ് ഇത് .പരിസ്ഥിതി സംരക്ഷണത്തിന് ദേവസങ്കൽപ്പങ്ങളെ ഉപാധിയാക്കിയ പൂർവ്വസൂരികളുടെ കാഴ്ച്ചപ്പാടിനൊപ്പം ഒരുകാനന ക്ഷേത്രം ഒരുങ്ങുന്നു. പ്രപഞ്ചത്തിലെ മുപ്പത്തിമുക്കോടി ചരാചരങ്ങളേയും ദൈവമായിക്കണ്ട് ആരാധിക്കാൻ പഠിപ്പിച്ച ഒരു സംസ്കൃതിയുടെ പുനരാവിഷ്ക്കാരം.

കാനന ക്ഷേത്രത്തിൽ ഉള്ളത് എന്തെല്ലാം എന്ന് നോക്കാം 

1. നക്ഷത്രോദ്യാനം :- ഒരോ നക്ഷത്രത്തിനും ( നാളിനും ) ഉള്ള മരങ്ങൾ ക്രമത്തിൽ വച്ചുപിടിപ്പിക്കുന്നു 
2. നവഗ്രഹോദ്യാനം :- ഒരോ ഗ്രഹത്തിനും സങ്കൽപ്പിച്ചിട്ടുള്ള മരങ്ങൾ ക്രമത്തിൽ 
3. രാശിചക്രോദ്യാനം :- പന്ത്രണ്ട് രാശികൾക്കും സങ്കൽപ്പിച്ചവ യധാദിക്കിൽ വച്ചുപിടിപ്പിക്കുന്നു.
4. ആയൂർ ഉദ്യാനം ഔഷധത്തോട്ടം :-  മനുഷ്യ ശരീരത്തിൻ്റെ ഒരോ അവയവത്തിനും ആവശ്യമായ ഔഷധ സസ്യങ്ങൾ യഥാ സ്ഥാനത്ത് കൃrഷി ചെയ്യുന്നു.
5. ദശമൂലോദ്യാനം :- ആയ്യൂർവേദത്തിൽ പറയുന്ന ദശമൂലങ്ങൾ വൃത്താകൃതിയിൽ വച്ചുപിടിപ്പിക്കുന്നു.
6.ശലഭോദ്യാനം :- ചിത്രശലഭങ്ങൾക്ക് അവരുടെ ഇഷ്ട പുഷ്പ്പങ്ങൾ വിരിയുന്ന പൂച്ചടികൾ വച്ചുപിടിപ്പിക്കുന്നു.
7. എഴുത്തുപുര (ഹരിശ്രീ ) :- എഴുത്തിനും വായനയ്ക്കും വേണ്ടി കാനനക്ഷേത്രത്തിന് തൊടുകുറി ആയി ഒരു പർണ്ണശാല. 
8. ആദിത്യ മണ്ഡപം :- സൂര്യനമസ്കാരത്തിനും, യോഗയ്ക്കും വേണ്ടി ഒരു മണ്ഡപം.
9. വന തീർത്ഥം :-  മനോഹരമായ ഒരു ജലാശയം.
10. തേൻ കൂട് :-  തേനീച്ചക്കൂടുകൾ കാനനക്ഷേത്രത്തിൽ .
11. ദശപുഷ്പോദ്യാനം :-  ദശപുഷ്പ്പങ്ങളുടെ ഒരു ഉദ്യാനം 
12. നാൽപ്പാമര തൊട്ടം :- നാൽപ്പാമരം എന്നറിയപ്പെടുന്ന അതി, ഇത്തി, പേരില്, അരയാല് ഉള്ള ഒരു തോട്ടം. 
13. തൃഫലത്തോട്ടം :- ആയുവേദത്തിലെ ത്രിഫലകൾ ആയ കടുക്ക, നെല്ലിക്ക , താന്നിക്ക യുടെ ഒരു തോട്ടം. 
14. കദളീവനം :- വിവിധയിനം ഫലങ്ങളുടെ ഒരു തോട്ടം.
15' തുളസീവനം :-  എല്ലാ തരം തുളസികളുടെയും ഒരു തോട്ടം. 

      ഇതൊന്നും കൂടാതെ രാമച്ചവും, മുളയും തേക്കും, ബദാമും .രുദ്രാക്ഷവും, കർപ്പൂരവും തുടങ്ങി 150 ഓളം അപൂർവ്വ മരങ്ങളും.കൂടാതെ ആയുർവേദത്തിലെ ഗണങ്ങളെ അടിസ്ഥാനമാക്കി നടുന്ന ആയൂർവേദ ഔഷധസസ്യങ്ങൾ എന്നിവയുടെ ഒരു കലവറയാണ് കാനന ക്ഷേത്രം . അതിലൂടെ ഒന്ന് നടന്നാൽ തന്നെ മനസിനം ശരീരത്തിനും ആനന്ദവും  സുഖവും ലഭിക്കും . എണ്ണിയാലൊടുങ്ങാത്ത സസ്യങ്ങളുടെ ഒരു വനം തന്നെ  ആണ് കാനന ക്ഷേത്രം . പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ ഔഷധ സസ്യങ്ങളുടെയും മരങ്ങളുടെയും ഒരു വനത്തിന്റെ നടുവിലെ ഒരു ക്ഷേത്രം ആണ് കാനന ക്ഷേത്രം. പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുന്ന അനിയൻ തലയാറ്റുംപിള്ളിയുടെ  ഈ ശ്രമത്തിനു ഒരു പൊൻതൂവൽ  കൂടിയാണ് ജസ്റ്റീസ് കെ.സുകുമാരൻ സാറിന്റെ  കാനന ക്ഷേത്രം സന്ദർശനം. അനേകം വലിയ വ്യക്തികൾ കാനന ക്ഷേത്രം സന്ദർശിച്ചിട്ടുണ്ട് . കൂടാതെ പല പ്രശസ്ത സർവ്വകലാശാലകളിലെയും വിദ്യാത്ഥികൾ പഠനത്തിന്റെ ഭാഗമായി  അവിടം സന്ദർശിക്കാറുണ്ട് . കാരണം ഇത്തരം ഒരു  സ്പിരിച്ച്വൽ കം എൻവയർമെൻ്റ് പ്രോജക്റ്റ് കേരളത്തിൽ എന്നല്ല ഇന്ത്യയിൽ എന്നല്ല ലോകത്തു തന്നെ  വിരലിൽ എണ്ണാവുന്നതേ ഉള്ളു എന്നത് തന്നെ . 

കാനന ക്ഷേത്രം എവിടെ സ്ഥിചെയുന്നു എന്നും എങ്ങനെ എത്താം എന്നും അറിയാൻ  ഈ  ഗൂഗിൾ മാപ് ലിങ്കിൽ ക്ലിക് ചെയ്‌താൽ മതി . https://maps.app.goo.gl/2CnbaB61npCnTMWQ9

അനിയൻ തലയാറ്റുംപിള്ളിയെ കോൺടാക്ട് നമ്പർ  04822-251000 , 9447138644 

Video Link https://youtu.be/aQuf8X1POMA


When Justice K Sukumaran visited the Kanana temple
When Justice K Sukumaran visited the Kanana temple
When Justice K Sukumaran visited the Kanana templePhoto Credit : Siju Kuriyedath Sreekumar

Kanana temple - Kanana Kshethram
Kanana temple - Kanana KshethramPhoto Credit : Siju Kuriyedath Sreekumar

Kanana temple - Kanana Kshethram
Kanana temple - Kanana KshethramPhoto Credit : Siju Kuriyedath Sreekumar



When Justice K Sukumaran visited the Aniyan Thalayattumpilly's Kanana kshethram


 



LEAVE A REPLY

Security code:

COMMENTS

Be the first to comment