visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Aniyan Thalayattumpilly , Christ College Irinjalakuda
Aniyan Thalayattumpilly , Christ College IrinjalakudaPhoto Credit : Siju Kuriyedam Sreekumar

പരിസ്ഥിതി മിത്ര അവാർഡ് 2022 പ്രഖ്യാപിച്ചു അനിയൻ തലയാറ്റുംപിള്ളിയും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും അർഹരായി

By - Siju Kuriyedam Sreekumar -- Sunday, June 05, 2022 , 03:41 PM
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ സെന്റർ ഫോർ എൻവെർമെൻറ് എജ്യൂക്കേഷൻ ആൻഡ് റൂറൽ ഡെവലെപ്മെന്റ് (CEERD ) ഏർപ്പെടുത്തിയ പരിസ്ഥിതി മിത്ര അവാർഡിന് വ്യക്തിഗത വിഭാഗത്തിൽ  ശ്രീ പരമേശ്വരൻ നമ്പൂതിരി (അനിയൻ തലയാറ്റുംപിള്ളി ) കുറിച്ചിത്താനവും സ്ഥാപന വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും അർഹരായി . 2022 ജൂൺ 13  ന് കോളേജിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി ശ്രീ എ. കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരിക്കും. മാർ ക്രിസോസ്റ്റം  കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അടൂർ സ്ഥാപന വിഭാഗത്തിലും , ശ്രീ കെ പി മാത്യു കരൂർ തിരുവല്ല , ശ്രീമതി സ്മിത മാത്യൂസ് ചങ്ങനാശേരി എന്നിവർ വ്യക്തിഗത വിഭാഗത്തിലും പ്രശംസാപത്രത്തിന് അർഹരായി . പരിസ്ഥിതി മേഖലയിലെ സുസ്ഥിര വികസനത്തിനും അതിന്റെ സംരക്ഷണം , പ്രചാരണം തുടങ്ങിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് ഇവർ അവാർഡ് ജേതാക്കളായി തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ സ്റ്റീഫൻ മാത്യു അറിയിച്ചു . 2021  ലെ അവാർഡ് ജേതാക്കളായ സെന്റ് തെരേസാസ്  കോളേജ് എറണാകുളം ( സ്ഥാപന വിഭാഗത്തിൽ ) , ശ്രീ ബുൾബേന്ദ്രൻ  അടിമാലി (വ്യക്തിഗത വിഭാഗത്തിൽ) എന്നിവരെയും ചടങ്ങിൽ ആദരിക്കും . ശ്രീ കെ സി തോമസ് , ഡോ. സിൻസി ജോസഫ് എന്നിവർ CEERD  ന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . 

അനിയൻ തലയാറ്റുംപിള്ളിക്ക് ഈ പരിസ്ഥിതി മിത്ര അവാർഡ് ഇരട്ടിമധുരം ആണ് കാരണം അദ്ദേഹം  പഠിച്ച ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് തന്നെ ആണ് അദ്ദേഹത്തിന്റെ    "കാനനക്ഷേത്ര "ത്തിന്  ഈ വർഷത്തെ അവാർഡ്  കിട്ടുന്നത് . അനിയൻ താലയാറ്റുംപിള്ളി ഒരു പ്രകൃതി സ്നേഹിയും അതിനായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയും ആണ് . കാനനക്ഷേത്രം എന്നതു   പ്രകൃതിക്കു അനുയോജ്യമായ രീതിയിൽ കൃഷി ചെയുന്ന ഒരു ഉദ്യാനം ആണ് . അദ്ദേഹം നേരിട്ടാണ് എല്ലാം ചെയ്യുന്നത് . ഔഷധ സസ്യങ്ങളും , പച്ചക്കറികളും  എന്ന് വേണ്ട പല വൻ മരങ്ങളും ഈ കാനനക്ഷേത്രത്തിൽ ഉണ്ട് . 

Paristhithi Mithra Award 2022

Paristhithi Mithra Award 2022 Press Release
Paristhithi Mithra Award 2022 Press ReleasePhoto Credit : St. Stephen's College Uzhavoor

 



LEAVE A REPLY

Security code:

COMMENTS

Be the first to comment