visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
BJP councillors protest in trivandrum corporation
BJP councillors protest in trivandrum corporationPhoto Credit : Photo From Social Media

നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് ഹാളിനുള്ളില്‍ കിടന്ന് ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം; മേയറെത്തിയത് പോലീസ് കാവലില്‍

By - Siju Kuriyedam Sreekumar -- Friday, October 22, 2021 , 08:04 PM


തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം തട്ടിപ്പ് ആരോപിച്ച് ബി.ജെ.പി കൗണ്‍സില്‍മാര്‍ നടത്തുന്ന പ്രതിഷേധ സമരത്തിനിടെ കോര്‍പ്പറേഷന്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍. മേയര്‍ ആര്യ രാജേന്ദ്രന്‍ കൗണ്‍സിലില്‍ പ്രവേശിക്കുന്നത് തടയാന്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. മേയര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സി.പി.എം കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷഭരിതമായ സാഹചര്യമുണ്ടായത്.
BJP councillors protest in trivandrum corporation
BJP councillors protest in trivandrum corporationPhoto Credit : Photo From Social Media

2.30ന് തീരുമാനിച്ചിരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് മേയര്‍ നഗരസഭയിലെത്തിയത്. ഡയസിലേക്ക് പോകുന്ന വഴിയില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വഴി മുടക്കി കിടന്നതോടെ മേയര്‍ക്ക് ഡയസിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെയാണ് സി.പി.എം കൗണ്‍സിലര്‍മാര്‍ സംരക്ഷണമൊരുക്കിയത്. പിന്നീട് പോലീസ് എത്തിയാണ് മേയറെ ഡയസിലേക്ക് എത്തിച്ചത്. വനിത പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.

പോലീസ് സംരക്ഷണയിലാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യോഗം വിജയകരമായി അവസാനിച്ചതായി മേയര്‍ പ്രഖ്യാപിച്ചു. ഈ സമയത്തും കൗണ്‍സില്‍ ഹാളിനുള്ളില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു. ദിവസങ്ങളായി ഇതേ വിഷയം ഉന്നയിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയാണ്. മൂന്ന് ദിവസമായി നിരാഹാരസമരവും ആരംഭിച്ചിട്ടുണ്ട്. അജണ്ട പോലും വായിക്കാതെയുള്ള കൗണ്‍സില്‍ യോഗം നടത്തിയത് എപ്രകാരമാണെന്ന് ബി.ജെ.പി ചോദിക്കുന്നു.
BJP councillors protest in trivandrum corporation
BJP councillors protest in trivandrum corporationPhoto Credit : Photo From Social Media

ബി.ജെ.പിയുടെ ജനാധിപത്യപരമല്ലാത്ത സമരരീതിക്കെതിരെ നഗരസഭ പ്രമേയവും പാസാക്കി. സീറ്റിന്റെ അടിസ്ഥാനത്തിലുള്ള പ്രമേയത്തെ അംഗീകരിക്കില്ലെന്നും ചര്‍ച്ച ചെയ്ത് ഒരു പ്രമേയം പാസാക്കാന്‍ കഴിയുമോ എന്നും ബി.ജെ.പി അംഗങ്ങള്‍ ചോദിക്കുന്നു. കുറ്റക്കാരായ ഏഴ് ഉദ്യോഗസ്ഥരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെപിയുടെ ആവശ്യം. ആര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അദാലത്തും നഗരസഭയില്‍ പുരോഗമിക്കുന്നുണ്ട്.Thiruvananthapuram mayor  Arya Rajendran



LEAVE A REPLY

Security code:

COMMENTS

Be the first to comment