visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
V Sivankutty,  R Bindu , Pinarayi Vijayan
V Sivankutty, R Bindu , Pinarayi VijayanPhoto Credit : Siju Kuriyedam Sreekumar

5 വർഷത്തിനിടെ ഇടതുപക്ഷ സർക്കാർ പിൻവലിച്ചത് 128 കേസ്, അതിൽ 96 % വും ഇടതു മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട കേസ്

By - Siju Kuriyedam Sreekumar -- Thursday, October 28, 2021 , 03:23 PM


തിരുവനന്തപുരം ∙ കഴിഞ്ഞ 5 വർഷത്തിനിടെ പിൻവലിച്ചത് മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെട്ട 128 കേസുകൾ. മന്ത്രിമാർക്കെതിരായ 12 കേസും എംഎൽഎമാർക്കെതിരെയുള്ള 94 കേസും പിൻവലിച്ചു. ഇതിനു പുറമേ, മന്ത്രിമാരും എംഎൽഎമാരും ഒരുമിച്ചുള്ള 22 കേസുകളും. ആകെ 150 കേസുകൾ പിൻവലിക്കാനാണു സർക്കാർ ആവശ്യപ്പെട്ടതെന്നു നിയമസഭയിൽ കെ.കെ.രമയുടെ ചോദ്യത്തിനു മുഖ്യമന്ത്രി മറുപടി നൽകി. പിൻവലിച്ചതിൽ 2007 മുതലുള്ള കേസുകളുണ്ട്. 

രാഷ്ട്രീയ പാർട്ടികൾ കക്ഷികളായ കേസുകൾ പിൻവലിച്ചതിന്റെ പട്ടിക ഇങ്ങനെ: എൽഡിഎഫ്– 848, യുഡിഎഫ്– 55, ബിജെപി –15, എസ്ഡിപിഐ– 5, പിഡിപി– 2, എഎപി–1. എൽഡിഎഫും യുഡിഎഫും ഉൾപ്പെട്ട 2 കേസും എൽഡിഎഫും ബിജെപിയും ഒരുമിച്ചുൾപ്പെട്ട 2 കേസുമുണ്ട്. 

മന്ത്രിമാരിൽ, മുന്നിൽ ശിവൻകുട്ടി തന്നെ

    മന്ത്രിമാരിൽ, മുന്നിൽ ശിവൻകുട്ടി തന്നെ , വിദ്യാഭ്യാസ മന്ത്രി  വി.ശിവൻകുട്ടി ഉൾപ്പെട്ട കേസുകളാണ് ഏറ്റവുമധികം പിൻവലിച്ചത്. ശിവൻകുട്ടിക്കെതിരായ 13 കേസുകൾ പിൻവലിച്ചു. തൊട്ടുപിന്നിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു(7)വും അതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു(6)മാണ്. 

 



LEAVE A REPLY

Security code:

COMMENTS

Be the first to comment