visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
Arvind Kejriwal uttarakhand rally
Arvind Kejriwal uttarakhand rallyPhoto Credit : Siju Kuriyedam Sreekumar

ഇലക്ഷൻ മുന്നിൽ കണ്ടു പതിവുപോലെ സൗജന്യങ്ങളുടെ പെരുമഴയുമായി കേജരിവാൾ "ഇഹലോകവും പരലോകവും സുന്ദരമാക്കും; വൈദ്യുതിയും തീർഥാടനവും സൗജന്യം" തുടങ്ങിയ വമ്പൻ ഓഫർ

By - Siju Kuriyedam Sreekumar -- Monday, November 22, 2021 , 05:41 PM


ന്യൂഡൽഹി∙2022ൽ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തരാഖണ്ഡിൽ സൗജന്യ തീർഥാടനം വാഗ്‌ദാനം ചെയ്‌ത്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിച്ചാൽ ജനങ്ങൾക്കു നൽകുന്ന ആദ്യ സമ്മാനമാവും ഇതെന്ന് കേജ്‌രിവാൾ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹിന്ദു സമൂഹത്തെ സ്വാധീനിക്കാനാണ് ഇങ്ങനെയൊരു പ്രഖ്യാപനം.

'ഇതു കൂടാതെ സംസ്ഥാനത്തെ മുസ്‌ലിം സഹോദരങ്ങൾക്ക് അജ്മീരിലേക്കും സിഖ് സഹോദരർക്ക് കർതാർപുരിലേക്കും സൗജന്യ യാത്ര അനുവദിക്കും. സൗജന്യ വൈദ്യുതി, എല്ലാ യുവാക്കൾക്കും തൊഴിൽ എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പിലാക്കും'- ഡൽഹി മുഖ്യമന്ത്രി വാഗ്‌ദാനം ചെയ്‌തു.     
 

'രാജ്യ തലസ്ഥാനത്തെ ഓട്ടോ ഡ്രൈവർമാർ അവരുടെ സഹോദരനെപ്പോലെയാണ് എന്നെ കാണുന്നത്. ഉത്തരാഖണ്ഡിൽ സമഗ്രമാറ്റം കൊണ്ടുവരാൻ ആം ആദ്‌മി പാർട്ടിക്ക് സാധിക്കും. അതുകൊണ്ട് ഞങ്ങൾക്കു വോട്ട് ചെയ്യൂ. നിങ്ങളുടെ ഇഹലോകവും പരലോകവും സുന്ദരമാക്കാൻ ഞങ്ങൾക്ക് കഴിയും'- കേജ്‌രിവാൾ കൂട്ടിച്ചേർത്തു. 
 



LEAVE A REPLY

Security code:

COMMENTS

Be the first to comment