visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Politics

Home / News/ Politics
Amarinder Singh, Gajendra Singh Shekhawat
Amarinder Singh, Gajendra Singh ShekhawatPhoto Credit : From Amarinder Singh FB Post

ബിജെപിയുമായി സഖ്യമുണ്ടാക്കി അമരിന്ദർ; തീരുമാനം 7 റൗണ്ട് ചർച്ചകൾക്കു ശേഷം . അമരിന്ദർന്റെ പാർട്ടി പിന്നീട് ബിജെപിയുമായി ലയിക്കാനാണ് സാധ്യത

By - Siju Kuriyedam Sreekumar -- Sunday, December 19, 2021 , 11:45 AM

ന്യൂഡൽഹി∙ വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയതായാണ് വിശ്വസിനീയമായ കേന്ദ്രത്തിൽ  നിന്ന് നമുക്ക് അറിയാൻ കഴിഞ്ഞത് . ഇപ്പോൾ വരുന്ന തിരഞ്ഞെടുപ്പിനെ  ബിജെപിയുമായി ചേർന്ന്    പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടി ഒരുമിച്ചു നേരിടും എന്ന്   സ്ഥാപകൻ അമരിന്ദർ സിങ് പരസ്യമായി പറയുന്നുണ്ട് എങ്കിലും പിന്നീട് പാർട്ടി ബിജെപി യുമായി ലയിക്കാനുള്ള  സാധ്യതയാണ്  കാണുന്നത് . ഇതിലൂടെ ബിജെപിക്കു പഞ്ചാബിൽ വേരോട്ടം കൂട്ടാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം . നേരിട്ട് ബിജെപിയിൽ ലയിച്ചാൽ ആളുകളുടെ സപ്പോർട്ട് കിട്ടില്ല അതിനാൽ എന്തെങ്കിലും സംഭവവികാസങ്ങൾ പഞ്ചാബിലോ അല്ലെങ്കിൽ അവിടെ ഭരിക്കുന്ന പാർട്ടിക്ക് എതിരായി ഉണ്ടാകുകയോ ചെയുന്ന സാഹചര്യത്തിൽ അമരീന്ദർ സിങിന്റെ പാർട്ടി ബിജെപിയിൽ ലയിക്കുകയും ശിരോമണി അകാലിദളിനെ വച്ച് ഭരിക്കുന്ന പാർട്ടിക്ക് എതിരായി ആരോപണം നടത്തി അതിനെ മുതലെടുക്കാനും ആകാനാണ് സാധ്യത എന്നാണ് നമ്മുടെ നിഗമനം .  കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗജേന്ദ്ര സിങ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് അമരിന്ദർ സഖ്യ പ്രഖ്യാപനം അറിയിച്ചത്. മന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമത്തിൽ അദ്ദേഹം പങ്കുവെച്ചു.

ബിജെപിയുമായുള്ള സംഖ്യം ഉറപ്പിച്ചുകഴിഞ്ഞു. സീറ്റ് പങ്കിടൽ സംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്. ആരൊക്കെ എവിടെ മത്സരിക്കുമെന്ന് നമുക്കു നോക്കാം. തിര​ഞ്ഞെടുപ്പിൽ സഖ്യത്തിന് 101 ശതമാനം വിജയമായിരിക്കുമെന്നും പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ് പറഞ്ഞു. അതേസമയം, ഏഴ് റൗണ്ട് ചർച്ചകൾക്കു ശേഷമാണ് സഖ്യം രൂപീകരിക്കുന്നതിൽ അന്തിമ തീരുമാനമായതെന്നും സീറ്റ് വീതംവയ്ക്കുന്നതിൽ തീരുമാനം പിന്നീടെന്നും ഗജേന്ദ്ര സിങ് ഷെഖാവത്ത് അറിയിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പട്യാല മണ്ഡലത്തിൽ നിന്നു മത്സരിക്കുമെന്ന് അമരിന്ദർ നേരത്തേ വ്യക്തമാക്കിയിരുന്നു. 40 വർഷമായി പട്യാല തങ്ങൾക്കൊപ്പമുണ്ടെന്നും നവ്ജ്യോത് സിങ് സിദ്ദു കാരണം അത് ഉപേക്ഷിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അമരിന്ദർ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് പട്യാല. അമരിന്ദർ നാലു തവണ ഇവിടെന്നിന്നു മത്സരിച്ചു വിജയിച്ചു.

അമരിന്ദറിന്റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ മൂന്നു വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനവും പിന്നാലെ പാർട്ടി അംഗത്വവും രാജിവച്ച അമരിന്ദർ ഈ മാസം തുടക്കത്തിലാണ് ‘പഞ്ചാബ് ലോക് കോൺഗ്രസ്’ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചത്.



Amarinder Singh Ties Up With BJP For Punjab Polls, Says "Will Win 101%"

 



LEAVE A REPLY

Security code:

COMMENTS

Be the first to comment