visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Manish Sisodia , Smriti Irani
Manish Sisodia , Smriti IraniPhoto Credit : Twitter

ഒറ്റവാക്കിൽ കോൺഗ്രസിനെയും ബിജെപിക്ക് എതിരെയും പരിഹാസവുമായി മനീഷ് സിസോദിയ ,രണ്ടു സംസ്ഥാനത്തിൽ ആയപ്പോൾ തന്നെ ഇത്രക്ക് അഹങ്കാരമോ എന്ന് സോഷ്യൽ മീഡിയ

By - Siju Kuriyedam Sreekumar -- Saturday, March 12, 2022 , 02:36 PM

ന്യൂഡൽഹി: ആം ആദ്‌മി പാർട്ടിയിലെ രണ്ടാമൻ ആയ മനീഷ് സിസോദിയ പഞ്ചാബ് തിരഞ്ഞെടുപ്പ്  റിസൾട്ട് വന്ന ശേഷം ഡൽഹി എംസി ഡി തിരഞ്ഞെടുപ്പ്  നേരിടാൻ തങ്ങൾ തയാറാണ് എന്നും  കോൺഗ്രസിനെയും ബിജെപി യെയും വളരെ മോശമായ രീതിയിൽ ആക്ഷേപിക്കുകയും ചെയ്തു . രണ്ടു സംസ്ഥാനങ്ങളിൽ വിജയിച്ചതിന്റെ  അഹങ്കാരം ആണ് മനീഷ് സിസോദിയയുടെ മുഖത്തും വാക്കുകളിലും കാണുന്നത് എന്നാണ് ആളുകളുടെ വിമർശനം . എംസിഡി തിരഞ്ഞെടുപ്പ്  വൈകിപ്പിക്കുന്നത് കോൺഗ്രസിനെ പോലെ ബിജെപി ക്കും പേടി കേറിയ കാരണമാണ് എന്ന്  ബിജെപി യെ വെല്ലു വിളിക്കുകയും ചെയ്തു മനീഷ് സിസോദിയ . കോൺഗ്രെസ്സിനെപ്പോലെ കരയാതെ തങ്ങളെ എതിരിടാൻ വരൂ എന്നും മനീഷ് സിസോദിയ പറഞ്ഞു . വരാനുള്ള എംസിഡി തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് 10  സീറ്റ് പോലും കിട്ടില്ല എന്നാണ് മനീഷ് സിസോദിയ യുടെ വെല്ലു വിളി . ബിജെപി ക്കും കോൺഗ്രസിന്റെ അനുഭവം തന്നെ ആയിരിക്കും എന്നും അദ്ദേഹം  കൂട്ടി ചേർത്തു . അതാണ് പേടി കാരണം ബിജെപി ഡൽഹിയിൽ എംസിഡി തിരഞ്ഞെടുപ്പ്  വൈകിപ്പിക്കുന്നത് എന്ന് ആണ് മനീഷ് സിസോദിയയുടെ പ്രതികരണം .  


എംസിഡി കൾ കാലങ്ങളായി ബിജെപി ആണ് ഭരിക്കുന്നത് അത് കേന്ദ്രത്തിലും ഡൽഹിയിലും കോൺഗ്രസ് ആയപ്പോളും അങ്ങനെ തന്നെ ആയിരുന്നു . കൂടാതെ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഡൽഹിയിൽ വമ്പിച്ച  പ്രകടനം കാഴ്ചവെക്കാൻ സാധിച്ച  ആം ആദ്‌മി പാർട്ടി ക്ക് എംസിഡി യിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ പറ്റിട്ടില്ല എന്നാണ് മുൻ തിരഞ്ഞെടുപ്പ് റിസൾട്ട് നോക്കിയാൽ കാണാൻ പറ്റുന്നത് . എങ്കിലും സർദാർ സമൂഹത്തിന്റെയും മുസ്ലിം സമൂഹത്തിന്റെയും പിന്തുണ ഉള്ള  ആം ആദ്‌മി (എ എ പി ) ഇത്തവണ ചരിത്രം മാറ്റി എഴുത്തും എന്ന് തന്നെ ആണ് നമ്മുടെ വിലയിരുത്തൽ . ഡൽഹി കഴിഞ്ഞ രണ്ടു തവണ എ എ പി ജയിച്ചപ്പോളും ലോക് സഭയിൽ എ എ പി ക്ക് ഒരു സീറ്റ് പോലും പിടിക്കാൻ ആയില്ല എന്നതും വിലയിരുത്തേണ്ടതുണ്ട് എങ്കിലും ഡൽഹി നിയമസഭയിലെയും പഞ്ചാബിലെയും പോലെ   കോൺഗ്രസിന് കിട്ടേണ്ട വോട്ട് എ എ പി ക്ക് മറയും എന്നതിനാലും സർദാർ മുസ്ലിം സമുദായങ്ങളുടെ പിന്തുണയും കൂടി ആകുമ്പോൾ എ എ പി ക്ക്  എംസിഡി യിലെ വിജയം നിഷ്പ്രയാസം ആകും . ബിജെപി ക്കാണെങ്കിൽ ഈ രണ്ടു സമുദായത്തിന്റെയും പിന്തുണ ഇല്ല എന്നതും ഡൽഹിയിൽ നല്ല നേതൃത്വം ഇല്ല എന്നതും ഒരു വലിയ ഘടകം ആണ് . ഡൽഹി എംസിഡി ബിജെപി യുടെ കൈയിൽ നിന്ന് പോയാൽ അത് ബിജെപി യെ സംബന്ധിച്ചു വലിയ ക്ഷീണം ആകും എന്നതിനാൽ എംസിഡി കൾ നില നിർത്താൻ ബിജെപി എല്ലാ വിധ അടവുകളും പയറ്റാനാണ് സാധ്യത എന്ന് മാത്രം അല്ല ഇപ്പോൾ നടന്ന തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ വിജയത്തിന്റെ അലകൾ ഡൽഹിയിലും ഉണ്ടാകും എന്നാണ് നിഗമനം . 

കേന്ദ്രത്തിലും ഡൽഹിയിലും ആരൊക്കെ ഭരിച്ചാലും ബിജെപി യെ കൈവിടാത്ത വിജയമാണ് എന്നും എംസിഡി കൾ അതിനാൽ ചരിത്രം മാറ്റി എഴുതുക എന്നത് എ എ പി യെ സംബന്ധിച്ചു  ഒരു ഭഗീരഥ പ്രയത്‌നം തന്നെ വേണ്ടി വരും . എംസിഡി കൾ കോൺഗ്രസിനും എ എ പി ക്കും ബാലി കേറാമലയാണ് എന്നാണ് പൊതുവെ ഉള്ള ധാരണ അത് ഇത്തവണ മാറ്റി എഴുതാൻ എ എ പി ക്ക് ആയാൽ അത് ഒരു ചരിത്രം തന്നെ ആകും . പല ചരിത്രങ്ങളും മാറ്റി എഴുതിയ പാർട്ടി ആണ് എ എ പി അതിനാൽ ഇതും എ എ പി ക്ക് നിഷ്പ്രയാസം പറ്റും എന്ന് തന്നെ ആണ് വിലയിരുത്തുന്നത് . 

ലോക്‌സഭയിൽ ബിജെപിയെ നേരിടാൻ  എ എ പി കോൺഗ്രെസ്സുമായി സന്ധി ഉണ്ടാക്കി മത്സരിക്കാൻ തയാറായിരുന്നു അന്ന് ഷീല ദിക്ഷിത് അതിനു സമ്മതിക്കാത്തതാണ് തന്ത്രങ്ങൾ പാളിയത് . പക്ഷെ കോൺഗ്രസിനും ഷീലാദിക്ഷിത്തിന്റെ അഴുമതിക്കും എതിരെ വന്ന പാർട്ടി അവരുമായി ഒന്നുച്ചു തിരഞ്ഞെടുപ്പ് നേരിടാൻ തീരുമാനിച്ചത് അണികളുടെ ഇടയിൽ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു . കൂടാതെ അഴിമതിക്ക് എതിരായി വന്ന പാർട്ടി യിൽ ഉള്ളവർ തന്നെ പല അഴിമതി കേസിലും ഉൾപെട്ടതും എ എ പി യുടെ പ്രതിച്ഛായ മാറ്റി . 

കുറെ കാലമായി  ബിജെപിയുടെ കൂടെ നിന്നിട്ടുള്ള എംസിഡി   എ എ പി പിടിച്ചെടുത്താൽ അത് ഒരു ചരിത്രമാകും എന്ന് മാത്രം അല്ല ദേശിയ രാഷ്ട്രീയത്തിൽ പല ചലനങ്ങളും സൃഷ്ട്ടിക്കും . അത്  2024  ലെ തിരെഞ്ഞെടുപ്പ്  ബിജെപി ക്ക് വിചാരിച്ച അത്ര എളുപ്പം ആകില്ല എന്ന് കൂടി ആണ് വിലയിരുത്തുന്നത് . മുസ്ലിം സർദാർ വോട്ടുകളെ പോലെ തന്നെ ആന്റി ബിജെപി ആർ എസ് എസ് വോട്ടുകളും എ എ പി ക്ക് തങ്ങളുടെ പെട്ടിയിലാക്കാൻ ആയാൽ 2024 ലെ ലോക്സഭാ ബിജെപി ക്ക് കീറാമുട്ടിയാകും എന്നതിൽ സംശയം ഇല്ല . വരാനിരിക്കുന്ന ഗുജറാത്തു തിരഞ്ഞെടുപ്പും എ എ പി ജയിക്കും എന്നാണ് എ എ പി യുടെ മുതിർന്ന നേതാക്കൾ പറഞ്ഞത് . ആ അലകൾ യുപിയിലും അടിച്ചാൽ ബിജെ പി യുടെ 2024 ലോക്‌സഭാ നിഷ്പ്രയാസം ജയിക്കാം എന്ന സ്വപ്നമാണ് തകരുക . 

ദേശീയതലത്തിൽ എ എ പി ഇതുവരെ കാര്യമായ ചലങ്ങൾ ഉണ്ടാക്കിട്ടില്ല എന്നതാണ് ബിജെപി ക്ക് ആശ്വാസമായി ഉള്ളത് . അത് എ എ പി യുടെ തട്ടകമായ ഡൽഹിയിൽ  പോലും ഒരു സീറ്റ് പോലും നേടാൻ എ എ പി ക്ക് ആയിട്ടില്ല എന്നത് കൂടി വിലയിരുത്തേണ്ടി യിരിക്കുന്നു . കൂടാതെ ഏക വ്യക്തി പ്രഭാവത്തിൽ അധിഷ്ഠിതമായ എ എ പി ക്ക് കെജ്രിവാളിനെ പോലെ മറ്റൊരു വ്യക്തിയെ വാർത്തെടുക്കാൻ പറ്റാത്തതും വലിയ ക്ഷീണം  ആണ് .   

ഡൽഹി സർക്കാർ മുൻസിപ്പൽ കോർപ്പറേഷൻ തൊഴിലാളികളുടെ 13,000 കോടി രൂപ അപഹരിച്ചു എന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് പിന്നാലെയാണ് സിസോദിയയുടെ പരിഹാസം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നീട്ടിവെച്ചതിൽ അതൃപ്തി അറിയിച്ച് കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാർത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപണവുമായി രംഗത്തെത്തിയത്.
 
Manish Sisodia Slams BJP said Stop Crying Like Congress

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment