visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Cherian Philip
Cherian PhilipPhoto Credit : Cherian Philip FB

പ്രണയം അഭിനയിച്ച് രക്തം ഊറ്റിക്കുടിക്കുന്ന രക്തരക്ഷസ്സായ സിപിഎംന്റെ പ്രണയ തട്ടിപ്പിൽ കെവി തോമസ് കുടുങ്ങരുത്: ചെറിയാൻ ഫിലിപ്പ്

By - Siju Kuriyedam Sreekumar -- Wednesday, April 06, 2022 , 03:49 PM

തിരുവനന്തപുരം: സിപിഎമ്മിന്‍റെ പ്രണയ തട്ടിപ്പിൽ കെ വി തോമസ് ദയവായി കുടുങ്ങരുതെന്ന് ചെറിയാൻ ഫിലിപ്പ്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിൽ കെ വി തോമസ് പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചെറിയാൻ ഫിലിപ്പിന്‍റെ പ്രതികരണം.

യൗവ്വനം മുതൽ ഇഎംഎസ് ഉൾപ്പെടെയുള്ളവർ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോധ്യപ്പെട്ടത്. ആ മരണക്കെണിയിൽ ഇരുപതു വർഷത്തെ രാഷ്ട്രീയ ജീവിതം ഹോമിക്കേണ്ടി വന്നു. അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ആടുമാടുകളെ ഉടമസ്ഥർ ഒരിക്കലും പട്ടിണിക്കിടാറില്ല.


കോൺഗ്രസിന്‍റെ ജനാധിപത്യ സംസ്ക്കാരത്തിൽ ജനിച്ചു വളർന്ന കെ വി തോമസിന് സിപിഎംമ്മിന്‍റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു

പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുക്കുന്ന ആളുകളുടെ പട്ടികയിൽ കെ വി തോമസിന്‍റെ പേര് വീണ്ടും ഉൾപ്പെടുത്തിയതോടെയാണ് ചർച്ചകൾ വീണ്ടും ആരംഭിക്കുന്നത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കരുതെന്ന് ശശി തരൂരിനും കെ വി തോമസിനും ഹൈക്കമാന്റ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്.

     2024ൽ ദേശീയ തലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സഖ്യം ഉണ്ടാകേണ്ടതുണ്ട്. അതിന് സിപിഎമ്മിന്‍റെ പിന്തുണ അനിവാര്യമാണ്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്കാണ് തന്നെ ക്ഷണിച്ചിരിക്കുന്നത്. അല്ലാതെ പാർട്ടി നോക്കിയാണെന്നു കരുതുന്നില്ലെന്നാണ് കെ വി തോമസ് പറയുന്നത്. ഇതോടെ പാർട്ടി നിർദേശം ലംഘിച്ച് കെ വി തോമസ് സെമിനാറിൽ പങ്കെടുത്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
Cherian Philip F B Post ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Cherian Philip F B Post ചെറിയാൻ ഫിലിപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്Photo Credit : Cherian Philip

congress leader philip criticism against cpim in facebook post addressing kv thomas

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment