visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
Robert vadra , Rahul Gandhi
Robert vadra , Rahul GandhiPhoto Credit : Twitter

വരുന്നു കോൺഗ്രസിന് പുതിയ രക്ഷകൻ . ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റോബര്‍ട്ട് വാദ്ര വ്യക്തമാക്കി

By - Siju Kuriyedam Sreekumar -- Tuesday, April 12, 2022 , 02:39 PM

ന്യൂദല്‍ഹി : ജനങ്ങള്‍ക്ക് വേണ്ടിവന്നാല്‍ താന്‍ സജീവരാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് രോബര്‍ട്ട് വാദ്രാ. രാഷ്ട്രീയം ജന സേവനത്തിന് ഉചിതമായ മാര്‍ഗമാണ്. ജനം ആവശ്യപ്പെട്ടാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. തനിക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് റോബര്‍ട്ട് വാദ്ര.

  ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടതില്‍ തനിക്ക് നിരാശയില്ലെന്ന് വ്യക്തമാക്കി അതേസമയം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചതില്‍ പ്രിയങ്കയ്ക്ക് 10 ല്‍ 10 മാര്‍ക്കാണെന്നാണ് വാദ്ര അറിയിച്ചു. തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. അതിനിടയിലാണ് വാദ്ര പ്രിയങ്കയെ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ യാഥാര്‍ത്ഥ്യം ജനങ്ങളെ അറിയിക്കുന്നതില്‍ വിമുഖത കാണിക്കുന്നുണ്ട്. അത് ജനാധിപത്യപരമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാവും പകലും പ്രിയങ്ക പ്രവര്‍ത്തിച്ചു. പക്ഷേ ജനങ്ങളുടെ തീരുമാനം അംഗീകരിച്ചേ മതിയാകൂ. ഇനിയും മുഴുവന്‍ സമയവും ജനങ്ങളെ സേവിക്കുമെന്നും വാദ്ര കൂട്ടിച്ചേര്‍ത്തു. 
     ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും വഴി ഇന്‍ഡോറില്‍വെച്ച്  ഞായറാഴ്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്.   ജനങ്ങള്‍ അവരുടെ പ്രതിനിധിയായി തന്നെ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തനിക്ക് സാധിക്കുമെന്നും പറഞ്ഞു.  

ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളില്‍ നിന്നും ഒരുപാട് പാഠം പഠിച്ചു. അതിലൂടെ താന്‍ രാഷ്ട്രീയവും മനസിലാക്കിയെന്നും ഉത്തര്‍പ്രദേശിലെ ധനിക വ്യവസായി കുടുംബത്തിലെ അംഗംകൂടിയായ വാദ്ര പറഞ്ഞു.  

'ജനങ്ങള്‍ ആവശ്യപ്പെട്ടല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. ജനങ്ങള്‍ക്ക് വേണ്ടി മാറ്റം കൊണ്ടുവരാന്‍ തനിക്ക് കഴിയുമെങ്കില്‍, ജനങ്ങള്‍ താന്‍ അവരെ പ്രതിനിധീകരിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഉറപ്പായും അത് ചെയ്യും. എന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 10 വര്‍ഷമായി തുടര്‍ന്നുവരുന്നുണ്ട്. ജനങ്ങളെ സേവിക്കാനുള്ള എന്റെ വഴിയെന്ന നിലയില്‍ ഭാവിയിലും അത് തുടരും. എന്നായിരുന്നു വാദ്രയുടെ പ്രസ്താവന.  


Comming new face for congress , will enter politics if people want robert vadra 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment