visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Politics

Home / News/ Politics
E P Jayarajan ,  A Vijaya Raghavan , Puthalath Dineshan , P Sasi
E P Jayarajan , A Vijaya Raghavan , Puthalath Dineshan , P SasiPhoto Credit : CPM FB Post

എല്‍ഡിഎഫ് ന്റെ പുതിയ കണ്‍വീനറായി ഇ.പി ജയരാജന്‍ ,പി.ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകും, വിജയരാഘവന്‍ ഡല്‍ഹിയിലേക്ക് പറക്കും

By - Siju Kuriyedam Sreekumar -- Monday, April 18, 2022 , 02:31 PM

തിരുവനന്തപുരം:മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ  ഇ.പി.ജയരാജൻ എൽഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക്.  നിലവിലെ കണ്‍വീനര്‍ എ. വിജയരാഘവന്‍ സിപിഎം പൊളിറ്റ് ബ്യൂറോ  ( പിബി ) അംഗമായ പശ്ചാത്തലത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ കണ്‍വീനറായി തിരഞ്ഞെടുത്തത്. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.  പിബി അംഗമായതോടെ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടതിനാലാണ് വിജയരാഘവൻ പദവി ഒഴിയുന്നത്.

ഇ.പി.ജയരാജൻ ഒന്നാം പിണറായി സര്‍ക്കാരില്‍ വ്യവസായ -കായിക വകുപ്പ് മന്ത്രിയായിരുന്നു . ബന്ധുനിയമന വിവാദത്തെ തുടർന്ന് രാജിവച്ചു  കുറച്ചുനാൾ മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും പിന്നീട് തിരിച്ചു വരുകയായിരുന്നു . മട്ടന്നൂരില്‍ നിന്ന് 2011, 2016 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇ.പി.ജയരാജൻ  വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു ടേം പൂർത്തിയായവർ നിൽക്കേണ്ടതില്ല എന്ന വ്യവസ്ഥയിൽ തെറിച്ചതാണ് ജയരാജന്റെ സീറ്റ്  .അതിൽ കുറച്ചു നീരസത്തിൽ ആയിരുന്ന ജയരാജനെ തണുപ്പിക്കാനും പാർട്ടിയുടെ ശക്തി  കണ്ണൂരിൽ  കൂട്ടാനും ആണ്  എല്‍ഡിഎഫ് ന്റെ പുതിയ  കണ്‍വീനറായി ഇ.പി ജയരാജനെ കൊണ്ട് വരുന്നത് എന്നും പറയുന്നു .

 മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശി ചുമതല ഏൽക്കാൻ  സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ട് . എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണമൊന്നും ഏതു വരെ പാർട്ടിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുത്തലത്ത് ദിനേശനെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍ നിന്നു മാറ്റാനാണ് ധാരണയെന്നാണ് റിപ്പോർട്ട്.  മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തു നിന്ന്  ഒഴിയുന്ന പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപരാകും എന്നും റിപ്പോർട്ട് ഉണ്ട് .

CPIM central leader e p jayarajan selected as ldf convenor


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment