visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Sexual Assault-harassment

Home / News/ Sexual Assault-harassment
Gang rape of teenage girl's body found in graveyard
Gang rape of teenage girl's body found in graveyardPhoto Credit : Twitter

ശവക്കുഴിയിൽ നിന്ന് കൗമാരക്കാരിയുടെ മൃതദേഹം പുറത്തെടുത്ത് കൂട്ടബലാത്സംഗം; പ്രതികളെ തേടി പോലീസ്

By - Siju Kuriyedam Sreekumar -- Sunday, May 08, 2022 , 02:47 PM
ഇസ്ലാമാബാദ്:  പാകിസ്താനിലെ ഗുജറാതിലെ ചക് കമല ഗ്രാമത്തിലാണ് സംഭവം. അജ്ഞാതർ കൗമാരക്കാരിയുടെ മൃതദേഹം പുറത്തെടുത്ത് ബലാത്സംഗം ചെയ്തതായി ആരോപണം. സംശയാസ്പദമായ 17 പേരെ ചോദ്യം ചെയ്തു വരികയാണെന്നും ശാസ്ത്രീയമായ രീതിയിലാണ് കേസിന്റെ അന്വേഷണം നടക്കുന്നതെന്നും സംഭവത്തോട് പ്രതികരിച്ച് കൊണ്ട് പാകിസ്താൻ മുസ്ലീം ലീഗിന്റെ (പിഎംഎൽഎൻ) ഡെപ്യൂടി സെക്രടറി ജനറൽ അതാഉല്ല തരാർ ട്വീറ്റ് ചെയ്തു. ‘മുഖ്യമന്ത്രി റിപോർട് ആവശ്യപ്പെട്ടിട്ടുണ്ട്, കുറ്റവാളികളെ ജയിലിൽ അടയ്ക്കുന്നത് വരെ ഞങ്ങൾ വിശ്രമിക്കില്ല’, അദ്ദേഹം കുറിച്ചു.

മാനസിക, ശാരീരികവുമായ വൈകല്യമുള്ള പെൺകുട്ടി ബുധനാഴ്ചയാണ് മരിച്ചത്. വൈകീട്ട് ആറോടെ വീട്ടുകാർ മതാചാരപ്രകാരം മൃതദേഹം സംസ്‌കരിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. അടുത്ത ദിവസം, പെൺകുട്ടിയുടെ മൃതദേഹത്തിന് മുകളിൽ ചില ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ സ്ഥലത്തേക്ക് മടങ്ങിയെത്തിയപ്പോൾ കുഴിമാടം കുഴിച്ചതായും പെൺകുട്ടിയുടെ മൃതദേഹം കാണാതായതായും കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ശ്മശാനത്തിൽ നിന്ന് 200 ചതുരശ്ര അടി ദൂരത്തിൽ മൃതദേഹം കിടക്കുന്നത് കണ്ടു. ഇതിൽ ബലാത്സംഗം നടന്നതിന്റെ ലക്ഷങ്ങളും ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.

സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തു. എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എത്രപേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് റിപോർട്. 2021-ൽ, തീരദേശ നഗരമായ ഗുലാമുല്ലയ്ക്ക് സമീപമുള്ള മൗലവി അശ്റഫ് ചാന്ദിയോ ഗ്രാമത്തിൽ ചില അജ്ഞാതർ സമാനമായ ക്രൂരമായ പ്രവൃത്തി നടത്തിയിരുന്നു.

2019-ൽ, കറാചിയിലെ ലാന്ധി ടൗൺ പ്രദേശത്തെ ഒരു ശ്മശാനത്തിലും ഒരു കൂട്ടം അജ്ഞാതരായ പുരുഷന്മാർ ഒരു സ്ത്രീയുടെ ശവക്കുഴി തോണ്ടുകയും മൃതദേഹം ബലാത്സംഗം ചെയ്യുകയും ചെയ്തതായി റിപോർട് പുറത്തുവന്നിരുന്നു. 2011-ൽ കറാചിയിലെ നോർത് നസിമാബാദിൽ നിന്നുള്ള മുഹമ്മദ് റിസ്‌വാൻ എന്നയാൾ ഇത്തരമൊരു കേസിൽ അറസ്റ്റിലായിരുന്നു. 48 സ്ത്രീകളുടെ മൃതദേഹങ്ങൾ ബലാത്സംഗം ചെയ്തതായി സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തെതെന്നായിരുന്നു റിപോർടുകൾ. മൃതദേഹം അശുദ്ധമാക്കിയ ശേഷം ഓടി രക്ഷപ്പെടുന്നതിനിടെയാണ് റിസ്‌വാൻ പിടിയിലായതെന്ന് അധികൃതർ പറഞ്ഞിരുന്നു.
 


Gang rape of teenage girl's body found in graveyard
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

 



LEAVE A REPLY

Security code:

COMMENTS

Be the first to comment