visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Tamilnadu

Home / News/ Tamilnadu
Sunil Gopi
Sunil GopiPhoto Credit : Siju Kuriyedam Sreekumar

ഭൂമി വില്പന കേസ് നടൻ സുരേഷ് ഗോപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റില്‍ , സുനിലിനെ പെടുത്തിയതാണ് എന്നും റിപ്പോർട്ട്

By - Siju Kuriyedam Sreekumar -- Monday, March 21, 2022 , 01:36 PM

കോയമ്പത്തൂർ ∙ തമിഴ്നാട്ടിലെ ഭൂമിയിടപാട് കേസിൽ മലയാളി പിടിയിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമി, ആ വിവരം മറച്ചുവച്ച് വിൽക്കാൻ ശ്രമിച്ച് കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു തന്നില്ലെന്ന പരാതിയിൽ സുനിൽ ഗോപിയെയാണു(55) ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരനാണ് സുനിൽ.

ജിഎൻ മിൽസിലെ ഗിരിധരന്റെ(35) പരാതിയെ തുടർന്നാണ് അറസ്റ്റ്.  സുനിൽ നേരത്തെ നവക്കരയിലെ മറ്റൊരാളുടെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. അതിന്റെ പൈസയും കൊടുത്തു . പിന്നീട് ഭൂമിയുടെ റജിസ്ട്രേഷൻ അസാധുവാണെന്നു കോടതി അറിയിച്ചു. അപ്പോളേക്കും സുനിൽ ഗിരിധരന്റെ കൈയിൽ  നിന്ന് ഭൂമിക്കായി അഡ്വാൻസ് വാങ്ങിയിരുന്നു .എന്നാൽ ഭൂമി തന്റെ പേരിൽ അല്ല എന്ന്  മറച്ചുവച്ചു  അഡ്വാൻസ്  വാങ്ങി എന്നാണ് ഗിരിധരന്റെ പരാതി  . കോടതി വിധി വരും മുൻപാണ് ഗിരിധരന്റെ കൈയിൽ നിന്ന് സുനിൽ അഡ്വാൻസ് വാങ്ങിയത് എന്നാണ് സുനിൽ പറയുന്നത് . എന്നാൽ ഏതെല്ലാം  മറച്ചുവച്ചു സുനിൽ ഗിരിധരന് ഭൂമി വിൽക്കാൻ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയെന്നാണു പരാതി.

രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അഡ്വാൻസ് തുക തിരിച്ചുചോദിച്ചപ്പോൾ പറഞ്ഞ സമയത്തിനുള്ളിൽ കിട്ടിയില്ല . സുനിൽ ഗോപി, റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടിലാണ് അഡ്വാൻസ് തുക നിക്ഷേപിച്ചത്. റീന, ശിവദാസ് എന്നിവരുടെ പേരിലും കേസെടുത്തു എങ്കിലും സുനിൽ ഗോപിയെ മാത്രമാണ് അറസ്റ്റ് ചെയ്തത് . കൂടുതൽ പൈസയും മറ്റു  രണ്ടു ആളുകളുടെ അക്കൗണ്ടിലാണ് ഇട്ടതു എന്നിരുന്നാലും സുനിൽ ഗോപിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്  . വഞ്ചനാകുറ്റത്തിന് അറസ്റ്റ് ചെയ്ത സുനിൽ ഗോപിയെ റിമാൻഡ് ചെയ്തു.

Sunil Gopi arrested in land case 

Visum Expresso ന്യൂസ് വാട്സാപ്പ് ഗ്രൂപ്പ് ജോയിൻ ചെയ്യാൻ    ക്ലിക് ചെയ്യു   https://chat.whatsapp.com/JPiW3vuGaSu2jfmIxliyJT
Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു   https://www.facebook.com/VISUM-Expresso-LLP-101011348734582
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   https://twitter.com/VisumExpresso  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment