visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Terrorist Attack

Home / News/ Terrorist Attack
lashkar e islam Symbolic Image
lashkar e islam Symbolic ImagePhoto Credit : Siju Kuriyedam Sreekumar

Fact Check 1990 നു ശേഷം വീണ്ടും കാശ്മീരിൽ ഫത്വ ,കശ്മീരി പണ്ഡിറ്റുകളും ഹിന്ദുക്കളും ഉടന്‍ താഴ്‌വര വിടണം എന്നും അല്ലാത്ത പക്ഷം ചുട്ടുകരിക്കും എന്നും ലഷ്‌കര്‍ ഇ ഇസ്ലാം

By - Siju Kuriyedam Sreekumar -- Saturday, April 16, 2022 , 03:57 PM

News Input from Vivek Ranjan Agnihotri's Tweet , Stanford Site and lashkar e islam Fathwa

ശ്രീനഗര്‍: 1990 കളിൽ കശ്മീർ താഴ്വര കണ്ട ഭീകരമായ മുഖമായിരുന്നു കാശ്മീരി പണ്ഡിറ്റുകൾക്കു നേരെ ഉണ്ടായ അക്രമങ്ങളും അതെ തുടർന്ന് അവരുടെ പാലായനവും . ഇപ്പോൾ ജമ്മു കശ്മീരിലെ കശ്മീരി പണ്ഡിറ്റുകള്‍ക്കും ഹിന്ദുക്കള്‍ക്കുമെതിരെ വീണ്ടും ഭീഷണിയുമായി ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ഇസ്ലാം വീട് വീടാന്തരം നോട്ടീസ് കൊടുത്തിരിക്കുന്നു . രണ്ടു  വിഭാഗങ്ങളും ഉടന്‍ തന്നെ  താഴ്വര വിടണമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് ഭീകര സംഘടന പ്രദേശവാസികള്‍ക്കിടയില്‍ വിതരണം ചെയ്തു. ബരാമുള്ളയിലെയും, ഹവാലിലെയും പുന:രധിവാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കാണ് കത്ത് ലഭിച്ചത്.

പാകിസ്ഥാനിലെ നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ഇസ്‌ലാം നൽകിയതായി കരുതപ്പെടുന്ന ഒപ്പിടാത്ത കത്ത് കശ്മീർ ഫയൽസ് ഡയറക്ടർ വിവേക് ​​അഗ്നിഹോത്രി ആണ്  ട്വീറ്റ് ചെയ്തതു . കശ്മീരിലെ കാഫിറുകളെ (അവിശ്വാസികളെ) കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് കത്ത്. "അല്ലാഹുവിന്റെ അനുയായികൾ നിങ്ങളെ നിരീക്ഷിക്കുന്നു. നിങ്ങൾ കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചു," കത്തിൽ പറയുന്നു. ഓരോ കശ്മീരി പണ്ഡിറ്റും കശ്മീരിനും ഖുറാനും ഭീഷണിയാണ് എന്നും കത്തിൽ ഉണ്ട് . മോദിയോ അമിത്ഷായെ നിങ്ങളെ ഞങ്ങളിൽ നിന്ന് രക്ഷിക്കില്ല അതിനാൽ ഒന്നുകിൽ ഓടി പോകുക അല്ലെങ്കിൽ മുസ്ലിമാവുക എന്നും കത്തിൽ പറയുന്നു . 
Lashker E Islam Pathwa
Lashker E Islam PathwaPhoto Credit : Vivek Ranjan Agnihotri's Tweet

നോട്ടിസ് കിട്ടിയവർ ഭയപ്പാടോടെ ആണ് ഇപ്പോൾ കഴിയുന്നത് . 1990 നെ അതിജീവിച്ചവർക്കു  അറിയാം അന്ന് അവർ നേരിടേണ്ടി വന്ന യാതനകൾ . അതിനാൽ ഭയപ്പാടോടെ ആണ് ഇപ്പോൾ അവർ .   ഒന്നുകില്‍ ഇസ്ലാം മതം സ്വീകരിക്കുക, അല്ലെങ്കില്‍ താഴ്വര വിട്ട് പോകണമെന്നാണ് ഭീഷണി. ഭീഷണി വകവയ്ക്കാതെ ഇവിടെ തുടര്‍ന്നാല്‍ കുടുംബത്തോടെ ചുട്ടുകരിക്കുമെന്നും കത്തില്‍ പറയുന്നു. ഞങ്ങൾ നിങ്ങളെ കശ്മീര്‍ വിട്ട് പോകാനായി  നിര്‍ബന്ധിക്കുകയല്ല , കശ്മീര്‍ മുസ്ലീങ്ങളുടെ മണ്ണാണ്. ഇസ്ലാം മതം സ്വീകരിക്കുന്ന ആർക്കും  അള്ളാഹുവിന്റെ ഈ പവിത്രമായ  മണ്ണില്‍ ജീവിക്കാം. ഹിന്ദുക്കള്‍ക്ക് ഇവിടെ താമസിക്കാനുള്ള യോഗ്യതയോ അധികാരമോ ഇല്ല എന്ന്  കത്തില്‍ വ്യക്തമാക്കുന്നു. ഇസ്ലാം മതം സ്വീകരിക്കാതെ ഹിന്ദുവായി  കശ്മീരില്‍ ജീവിക്കാമെന്ന് കരുതുന്നവര്‍ക്ക് 1990 ലെ ഗതിയാകും ഉണ്ടാകുകയെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട് എന്നതാണ് പേടിപ്പിക്കുന്ന കാര്യം . 
  ഇത്തരത്തിലുള്ള കത്തുകളുമായി ലഷ്‌കര്‍ ഇ ഇസ്ലാം രംഗത്തുവരുന്നത്   ഇത് മൂന്നാം തവണയാണ് . കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും  ഇതിനു മുന്പും ലഷ്‌കര്‍ ഇ ഇസ്ലാം   ഭീഷണിപ്പെടുത്തിട്ടുണ്ട്  .ഏതാനും ദിവസം  മുന്‍പ് ബരാമുള്ളയിലെ വീരവന്‍ പണ്ഡിറ്റ് കോളനിയിലെ ആളുകള്‍ക്ക് ലഘുലേഖ വിതരണം ചെയ്തിരുന്നു. വംശഹത്യചെയ്യുമെന്നാണ് അന്നും  ലഘുലേഖയിലെ ഭീഷണി. ഇത്തരം തുടർച്ചയായുള്ള  ഭീഷണിയില്‍ ആശങ്കയിലായിരിക്കുകയാണ് പ്രദേശവാസികളും, ഇവരുടെ ബന്ധുക്കളും. ഈ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ബരാമുള്ളയിലെ ബന്ധുക്കളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി ഫോണുകളാണ് ലഭിക്കുന്നത്. ആരും പരിഭ്രമിക്കേണ്ടകാര്യമില്ലെന്നും, ഭീതിയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.കൂടാതെ 1990 ലെ  സർക്കാരല്ല കേന്ദ്രത്തിൽ ഉള്ളത് എന്നും കാശ്മീരിൽ നോക്കുകുത്തി സർക്കാർ അല്ല ഇപ്പോൾ എന്നും ആളുകൾ  പറഞ്ഞു . 

എന്നാൽ കശ്മീരിൽ ഇപ്പോൾ നിലവിലില്ലാത്തതും 2016 ൽ അതിന്റെ കമാൻഡർ ചീഫ്  മങ്ങൽ  ബാഗ് നെ  അമേരിക്ക ഡ്രോൺ അറ്റാക്കിലൂടെ  കൊലപ്പെടുത്തിയതോടുകൂടി അവസാനിച്ചതുമായ ഒരു സംഘടനയായ “ലഷ്‌കർ ഇ ഇസ്‌ലാം” എന്ന പേരിൽ പോസ്റ്ററുകൾ പ്രചരിക്കുന്നത് ഏതു മൂന്നാം  തവണ ആണ് . 

ഇത് ആദ്യമായല്ല ലഷ്‌കർ ഇ ഇസ്ലാമിന്റെ പേരിൽ ഇത്തരം പോസ്റ്ററുകൾ പ്രചരിക്കുന്നത്. നേരത്തെ 2016 ഓഗസ്റ്റിൽ കശ്മീരി പണ്ഡിറ്റുകളോട് കശ്മീർ താഴ്‌വര വിട്ടുപോകാൻ ആവശ്യപ്പെട്ട് സമാനമായ പോസ്റ്ററുകൾ സംഘടനയുടെ പേരിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അക്രമികളുടെ 'കൈപ്പണി' എന്ന് വിശേഷിപ്പിച്ച പോസ്റ്ററുകളുടെ ആധികാരികത പോലീസ് ഉദ്യോഗസ്ഥർ നിഷേധിച്ചു. അതിനാൽ ഇതും ഹിന്ദുക്കളെ  ഭയപ്പെടുത്തി ഓടിക്കാൻ  വേണ്ടി കാശ്മീരിൽ ഉള്ള ചില സംഘടനകളുടെ പണിയാണ് എന്നും സംശയിക്കുന്നു . ലെറ്റർ ഹെഡിൽ സംഘടനയുടെ  പേര് എഴുതിയിരിക്കുന്ന രീതിയും അക്ഷരങ്ങളും  തമ്മിൽ ഒറിജിനലുമായി  വ്യത്യാസം ഉണ്ട് താനും . എങ്കിലും ഇത്തരം ലഘു ലേഖകൾ വിതരണം ചെയ്തത് ആരാണ് എന്ന് അറിയാൻ ഉള്ള അന്വേഷണം തുടങ്ങിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് . 
Lashkar e Islam Original and fake Letter Head
Lashkar e Islam Original and fake Letter HeadPhoto Credit : Siju Kuriyedam Sreekumar


lashkar e islam warns innocent kashmiri pandits to leave or get killed

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

Input from 

https://cisac.fsi.stanford.edu/mappingmilitants/profiles/lashkar-e-islam#vertical_select_18151
https://twitter.com/vivekagnihotri/status/1514137251478839299
 



LEAVE A REPLY

Security code:

COMMENTS

Be the first to comment