visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
Russian air force near to Ukrain  satellite view
Russian air force near to Ukrain satellite viewPhoto Credit : Siju Kuriyedam Sreekumar

എപ്പോൾ വേണെമെങ്കിലും റഷ്യൻ സൈന്യം യുക്രെയ്നിലേക്ക് ഇരച്ച് കയറാം എന്ന് അമേരിക്ക , തെളിവായി ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വിട്ടു , തങ്ങളുടെ പൗരന്മാരെ മുഴുവൻ തിരിച്ചു വിളിച്ചു , എയർ ലിഫ്റ്റ് സാധ്യമല്ല എന്നു

By - Siju Kuriyedam Sreekumar -- Tuesday, February 15, 2022 , 03:21 PM

വാഷിങ്ടൻ ∙ യുക്രൈന്‍ അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ്. പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണ്‍ പറഞ്ഞിരുന്നു. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന്‍ അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കന്‍ മേഖലയിലേക്കുള്ള സൈനികരുടെ ഒഴുക്കുവര്‍ധിച്ചതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയ്ക്കകം റഷ്യ യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പിനു പിന്നാലെ ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് യുദ്ധത്തിനായി സർവസജ്ജമായ റഷ്യൻ സൈനിക വിന്യാസം. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സർ തിങ്കളാഴ്ച പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ് ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ റഷ്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നതായി സ്ഥിരീകരിക്കുന്നത്.

മേഖലയിൽ നിരവധി ടെന്റുകളും നൂറുകണക്കിന് സൈനിക വാഹനങ്ങളും വിന്യസിച്ചിരിക്കുന്നതായും വ്യക്തമാണ്. അറ്റാക്ക് എയർക്രാഫ്റ്റുകൾ, ഫൈറ്റർ ജെറ്റുകൾ, ‌ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവ മേഖലയെ ലക്ഷ്യമാക്കി നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൈമിയയുടെ അതിർത്തിപ്രദേശങ്ങളിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്ച പകർത്തിയ ചിത്രത്തിൽ, ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 550ലധികം സൈനിക കൂടാരങ്ങളും നൂറുകണക്കിന് കവചിത വാഹനങ്ങളും പുതിയതായി എത്തിയതായി സ്ഥിരീകരിച്ചിരുന്നു.

ഏത് നിമിഷവും യുക്രെയ്നിലേക്ക് ഇരച്ചുകയറാനായി റഷ്യൻ സൈനികർ കാത്തിരിക്കുകയാണെന്നാണ് യുഎസ് നിഗമനം. ക്രൈമിയൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തും പുതിയ സൈനിക വിന്യാസം കണ്ടെത്തിയിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ ആഴ്ചകളായി ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരാണ് യുദ്ധസജ്ജരായി നിലയുറപ്പിച്ചിട്ടുള്ളത്. യുക്രെയ്നു തെക്ക് ബെലാറൂസ് അതിർത്തിയിൽ കഴിഞ്ഞ 10 ദിവസമായി റഷ്യൻ പട്ടാളം സൈനികാഭ്യാസം നടത്തിവരികയാണ്. യുക്രെയ്നിൽനിന്ന് റഷ്യ എട്ടു വർഷം മുൻപ് പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് തീരത്തു റഷ്യയുടെ ആറു യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും അഭ്യാസം തുടങ്ങിയിരുന്നു.

യുക്രെയ്‌ൻ അതിർത്തിയിലെ റഷ്യൻ സേനാ സന്നാഹങ്ങൾ പിൻവലിക്കണമെന്നാണു പാശ്ചാത്യശക്തികളുടെ ആവശ്യം. എന്നാൽ, കിഴക്കൻ യൂറോപ്പിലെ നാറ്റോ–യുഎസ് സേനാ താവളങ്ങൾ ഒഴിവാക്കണമെന്നും യുക്രെയ്നിനെ നാറ്റോ സഖ്യത്തിൽ ചേർക്കരുതെന്നുമാണു റഷ്യയുടെ ആവശ്യം.

റഷ്യയുടെ സഖ്യകക്ഷിയായ ചൈനയുടെ അതൃപ്തി ഒഴിവാക്കാൻ 20 നു ബെയ്ജിങ് ശീതകാല ഒളിംപിക്സ് തീരും വരെ പുടിൻ കാത്തിരിക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് കരുതിയിരുന്നതെന്നാണ് വിവരം. എന്നാൽ, യുക്രെയ്ൻ അതിർത്തിയിലേക്കു കഴിഞ്ഞദിവസം കൂടുതൽ റഷ്യൻ സേന നീങ്ങിയതോടെയാണ് ഒളിംപിക്സ് തീരും വരെ പുടിൻ കാത്തിരിക്കില്ലെന്നും ബുധനാഴ്ചയ്ക്കകം വ്യോമാക്രമണം ആരംഭിച്ചേക്കുമെന്നും യുഎസ് ഏജൻസികൾ കണക്കുകൂട്ടുന്നത്.

രക്ഷിക്കാന്‍പോലും സൈന്യത്തെ അയക്കില്ല'; യുഎസ് പൗരന്‍മാര്‍ ഉടന്‍ യുക്രൈന്‍ വിടണമെന്ന് ജോ ബൈഡന്‍

യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രൈന്‍ വിടണമെന്ന് പ്രസിഡന്റ് ജോ ബൈഡന്റെ ഒരാഴ്ച മുൻപ് ആഹ്വാനം ചെയ്തിരുന്നു  'ലോകത്തിലെ വലിയ സൈന്യവുമായാണ് നമ്മള്‍ ഇടപാട് നടത്തുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏതുനിമിഷവും കൈവിട്ടുപോകാം", ബൈഡന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അമേരിക്കക്കാരെ രക്ഷിക്കാന്‍ പോലും ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ലെന്നും ബൈഡന്‍ ആവര്‍ത്തിച്ചു. 

ഇതിനിടെ, യുക്രൈനുമായി അതിര്‍ത്തിപങ്കിടുന്ന ബെലാറസുമായി ചേര്‍ന്ന് റഷ്യ പത്തുദിവസത്തെ സംയുക്ത സേനാഭ്യാസം തുടങ്ങി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയായാണ് ബെലാറൂസ് റഷ്യന്‍ സംയുക്ത സേനാഭ്യാസം. വടക്കന്‍ അതിര്‍ത്തിയിലെ ഒരുലക്ഷം സൈനികരെ നിലനിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നിര്‍ദേശമുണ്ടെന്നും യുക്രൈനുമേല്‍ ശക്തമായ അധിനിവേശം നടത്തുമെന്ന സൂചനയാണിതെന്നും കിര്‍ബി ചൂണ്ടിക്കാട്ടി.

അതിനിടെ റഷ്യയിലെത്തിയ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് നടത്തിയ സമാധാന ചര്‍ച്ചകള്‍ ഫലം കണ്ടില്ല.  റഷ്യയുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ട്രസ് തയാറായില്ലെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബധിരരും മൂകരുമായ രണ്ടുപേര്‍ നടത്തിയ സംഭാഷണം എന്നാണ് കൂടിക്കാഴ്ചയെ ലവ്റോവ് വിശേഷിപ്പിച്ചത്. പ്രശ്നം പരിഹരിക്കാന്‍ റഷ്യ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ യുക്രെയ്ൻ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് ലിസ് ട്രസും ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ സുരക്ഷാ പ്രതിസന്ധിയാണ് യൂറോപ്പ് നേരിടുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നാറ്റോ സഖ്യരാജ്യങ്ങളുമായി ബോറിസ് ജോണ്‍സണ്‍ ചര്‍ച്ച ആരംഭിച്ചു. ബ്രസല്‍സിലും പോളണ്ടിലും സന്ദര്‍ശനം നടത്തി. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗിനെയും സന്ദര്‍ശിച്ചു. റഷ്യ, യുക്രെയ്നില്‍ അധിനിവേശം നടത്തിയാല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. 


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു

Related news https://visumexpresso.com/news/world/2022/01/24/us-orders-families-of-embassy-staff-and-us-citizen-to-leave-ukrainian

New Satellite Pics Show Russian Jets and Troops enter any time Ukraine
 



LEAVE A REPLY

Security code:

COMMENTS

Be the first to comment