visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

World

Home / News/ World
world’s largest aircraft, AN-225  Mriya
world’s largest aircraft, AN-225 MriyaPhoto Credit : Dmytro Kuleba Minister of Foreign Affairs of Ukraine twitter post

Fact Check ലോകത്തെ ഏറ്റവും വലിയ ഫ്ലൈറ്റ് ആയ മ്രിയയെ റഷ്യ തകർത്തു എന്ന വാർത്ത സത്യമോ . അറിയാൻ വായിക്കു

By - Siju Kuriyedam Sreekumar -- Monday, February 28, 2022 , 04:01 PM

ഫാക്ട് ചെക്ക് : യുക്രൈൻ റഷ്യ യുദ്ധത്തിൽ ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി ഉള്ള വാർത്ത സത്യമാണോ എന്ന് പലരും നമ്മുടെ വാട്സ്  ആപ്പ് നമ്പറിൽ ചോദിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചു കണ്ടെത്തിയതു പറയാം 

ഇന്നലെ മുതൽ ( 27 -02 -2022  )  പ്രചരിക്കുന്ന വാർത്ത 

ഞായറാഴ്ച കീവിനടുത്തെ എയര്‍ഫീല്‍ഡിലുണ്ടായ റഷ്യയുടെ  ആക്രമണത്തിൽ  AN-225 മ്രിയ (യുക്രൈനിയന്‍ ഭാഷയില്‍ സ്വപ്‌നം എന്ന് അര്‍ഥം) വിമാനം തകർക്കപ്പെട്ടു . റഷ്യയുടെ നടപടിയെ ശക്തമായ അപലപിച്ച യുക്രൈന്‍ തങ്ങളുടെ സ്വപ്‌ന വിമാനത്തെ പുനര്‍നിര്‍മിക്കുമെന്നും വ്യക്തമാക്കി.

സത്യം 

വാർത്ത സത്യമാണ് എന്നാണ് ഞങ്ങൾ അന്വേഷിച്ചതിൽ നിന്ന് കണ്ടെത്തിയത് . യുക്രൈന്റെ വിദേശ കാര്യാ മന്ത്രിയും , വിദേശ കാര്യാ വകുപ്പും ട്വിറ്ററിലൂടെ ഏഇതു സ്ഥിരീകരിച്ചിട്ടുണ്ട്  ആ പോസ്റ്റുകൾ താഴെ കൊടുക്കുന്നു . 

കോവിഡിന്റെ ഇരുണ്ട മണിക്കൂറുകളില്‍ പ്രതീക്ഷയുടെ അടയാളമായിരുന്ന വിമാനമാണ് റഷ്യ നശിപ്പിച്ചതെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. കോവിഡ് വ്യാപന വേളയില്‍ ഒട്ടനവധി ജീവന്‍ രക്ഷാ വാക്‌സിന്‍, പിപിഇ കിറ്റ് എന്നിവ ലോകത്താകമാനം വിതരണം ചെയ്ത വിമാനമാണ് റഷ്യന്‍ സേന തകര്‍ത്തതെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

'ഞങ്ങളുടെ മ്രിയയെ തകര്‍ക്കന്‍ റഷ്യയ്ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുറോപ്യന്‍ രാഷ്ട്രമെന്ന നമ്മുടെ സ്വപ്‌നം തകര്‍ക്കാന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല. നമ്മള്‍ ജയിക്കും' - മ്രിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ട്വീറ്റ് ചെയ്തു.
 
മ്രിയയുടെ പ്രത്യേകതകൾ 

84 മീറ്റര്‍ നീളമുള്ള വിമാനത്തില്‍ 250 ടണ്‍ (551,000 പൗണ്ട്) വരെ ചരക്ക് കൊണ്ടുപോകാന്‍ കഴിയും. യുക്രൈനിയന്‍ എയറോനോട്ടിക്‌സ് കമ്പനിയായ ആന്റോനോവ് നിര്‍മിച്ച മ്രിയയ്ക്ക് മണിക്കൂറില്‍ 850 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാനാകും. 1988ലാണ് AN-225 മ്രിയ ആദ്യമായി പറന്നുയര്‍ന്നത്.


Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  

Fact Check world’s largest aircraft destroyed by Russia



LEAVE A REPLY

Security code:

COMMENTS

Be the first to comment