visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Kakoor Ambasherikavu temple rishabham festival
Kakoor Ambasherikavu temple rishabham festivalPhoto Credit : Siju Kuriyedam Sreekumar

ആമ്പശ്ശേരിക്കാവിൽ ഋഷഭം എഴുന്നള്ളിപ്പ്

By - Siju Kuriyedam Sreekumar -- Sunday, March 06, 2022 , 08:19 PM

കൂത്താട്ടുകുളം ഒന്നര നൂറ്റാണ്ടുകാലം മുമ്പ് കാക്കൂർ കാളവയലിന്റെ ആരംഭം കുറിച്ച ആമ്പശ്ശേരിക്കാവിൽ കാർഷിക സംസ്കൃതിയും ആചാരപ്പഴമയും ഒത്തിണങ്ങിയ ഋഷഭം എഴുന്നള്ളിപ്പ് ചടങ്ങിന് മേൽശാന്തി കാക്കൂര് മംഗലത്ത് വാസുദേവൻ നമ്പൂതിരി,സുജിത്ത് വാസുദേവൻ,ശങ്കരൻ നമ്പൂതിരിപ്പാട്,പ്രസീദ് പീ നമ്പൂതിരിപ്പാട് എന്നിവർ കാർമികത്വം വഹിച്ചു.

 
ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രത്തിനകത്തു നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഋഷഭത്തിടമ്പ് എഴുന്നള്ളിച്ചു. പടിക്കൽ രാമക്കുറുപ്പ്  മൂന്നു പ്രാവശ്യം ശംഖനാദം മുഴക്കിയപ്പോൾ .ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ആലിന് ചുവട്ടിലുള്ള പ്രതീകാത്മകമായ വയലിൽ, മേൽശാന്തി പള്ളി വാളുകൊണ്ടുഴുത് വിത്തുവിതച്ചു. കുളിപ്പിച്ച് കുറി തൊടുവിച്ച്
കാളക്കുട്ടിയെ പൂമാല ചാർത്തി , നിവേദിച്ച  പഴം കൊടുത്തു സന്തോഷിപ്പിച്ചു.  ക്ഷേത്ര ഭാരവാഹികളായ കെ ആർ രാമൻ നമ്പൂതിരിപ്പാട്, അനിൽ എസ് നമ്പൂതിരിപ്പാട്, ഹരീഷ് ആർ നമ്പൂതിരിപ്പാട് ബാബു അമ്പാട്ട്, സുരേന്ദ്രൻ ദേവകൃതം, അരുൺ ചിറപ്പുറത്ത്, മുതലായവർ നേതൃത്വംനൽകി ഭൂനിയമം വരുംമുമ്പ് കാഞ്ഞിരപ്പിള്ളി മന വകയായിരുന്ന  ആമ്പശ്ശേരിക്കുഴിപ്പുഞ്ചയിൽ ആയിരുന്നു കാളവയൽ  തുടക്കം കുറിച്ചിരുന്നത്  കാളക്കൂറ്റന്മാരെ വയലിൽ ഇറക്കാൻ ഉച്ചപൂജയ്ക്ക് ശേഷം ശംഖനാദവും കതിനാവെടിയും  മുഴങ്ങുന്നത് കാതോർത്തിരുന്ന കർഷകത്തൊഴിലാളികളുടെ ആഘോഷം ആയിട്ടാണ് കാക്കൂർ കാളവയൽ ആരംഭിച്ചത്. അതോടൊപ്പം ഉരുക്കളെ കൈമാറുന്ന വയൽവാണിഭവും നടന്നിരുന്നു
Kakoor Ambasherikavu temple rishabham festival
Kakoor Ambasherikavu temple rishabham festivalPhoto Credit : Siju Kuriyedam Sreekumar

Kakoor Ambasherikavu temple rishabham festival 

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു
 



LEAVE A REPLY

Security code:

COMMENTS

Be the first to comment