visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Article

Home / Travel/ Article
KSRTC Sleeper BUS for stay
KSRTC Sleeper BUS for stayPhoto Credit : KSRTC Web site

മിതമായ നിരക്കിൽ ആസ്വാദിക്കാം വയനാടൻ രാത്രികൾ…; കിടിലം സ്ലീപ്പർ ബസ് സംവിധാനവുമായി കെഎസ്ആര്‍ടിസി; വിശദ വിവരങ്ങൾ ഇതാ

By - Siju Kuriyedam Sreekumar -- Monday, September 19, 2022 , 06:21 PM
നമ്മൾ മലയാളികൾ എപ്പോഴും മിതമായ നിരക്കിൽ ആസ്വാദകരമായ യാത്രകളാണ് തിരഞ്ഞെടുക്കുക ( KSRTC Sleeper bus accommodation ). എന്നാൽ ഇത്തരം യാത്രകളിൽ ബജറ്റിന് അനുയോജ്യമായ രീതിയില്‍ ഒരു താമസസൗകര്യം കണ്ടെത്തുക എന്നുള്ളതും മറ്റൊരു വെല്ലുവിളിയാണ്. വൃത്തിയും എത്തിച്ചേരുവാനുള്ള എളുപ്പവും ഉള്‍പ്പെടെ പല കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മനസ്സിനിഷ്ടപ്പെട്ട ഇടങ്ങള്‍ കിട്ടിയെന്നു വരില്ല, എന്നാല്‍ വയനാട്ടിലെത്തുന്ന സഞ്ചാരികള്‍ക്ക് കുറഞ്ഞ ചിലവില്‍ താമസസൗകര്യം നോക്കി അലയേണ്ടിവരില്ല. മൂന്നാറിനു പിന്നാലെ വിനോദ സ‍ഞ്ചാരികള്‍ക്ക് സുൽത്താൻ ബത്തേരിയിലും കുറഞ്ഞ ചിലവില്‍ താമസ സൗകര്യവുമായി എത്തിയിരിക്കുകയാണ് കെഎസ്ആര്‍‌‌ടിസി( KSRTC Sleeper bus accommodation ).

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് സുൽത്താൻബത്തേരിയിൽ സ്ലീപ്പർ ബസ് സംവിധാനം ഒരുക്കിയിരിക്കുന്നത്. നിലവിൽ മൂന്ന് ബസ്സുകളിലായി 38 പേർക്ക് താമസിക്കുന്നതിനുള്ള സംവിധാനമാണ് ഈ സ്ലീപ്പർ ബസുകളിൽ ലഭ്യമാക്കിയിരിക്കുന്നത്. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് ഫാമിലി ഡീലക്സ് റൂമുകളും ഒരുക്കിയിട്ടുണ്ട്. വയനാട്ടിലേക്കു വരുന്ന വിനോദസഞ്ചാരികൾക്ക് ചുരുങ്ങിയ ചെലവിൽ രാത്രി ചിലവഴിക്കുവാന്‍ സൗകര്യമൊരുക്കിയിരിക്കുന്ന ഈ പാക്കേജ് എളുപ്പത്തില്‍ ലഭ്യമാകും.

ബസ് നമ്പർ 1:

16 കോമൺ ബർത്തുകൾ ആണ് ഒന്നാമത്തെ ബസിലുള്ളത്. ഇതിനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ.സി സംവിധാനം സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നീ സൗകര്യങ്ങളാണ് നിലവില്‍ ലഭ്യമാക്കിയിരിക്കുന്നത്.

ബസ് നമ്പർ 2:

8 കോമൺ ബർത്തുകൾ അടങ്ങിയ രണ്ട് റൂമുകള്‍ ആണ് രണ്ടാം നമ്പര്‍ ബസിലുള്ളത്. വസ്ത്രം മാറുന്നതിനുള്ള കോമൺ റൂം,
ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ,കുടി വെള്ളം,എ.സി സംവിധാനം,
സാധനങ്ങൾ സൂക്ഷിക്കുന്നതിന് ലോക്കർ സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയും ബസിലുണ്ട്.

ബസ് നമ്പർ 3:

രണ്ട് ഡീലക്സ് റൂമുകൾ ആണ് മൂന്നാമത്തെ ബസിലുള്ളത്. അതില്‍ തന്നെ 3 പേർക്ക് കിടക്കുന്നതിന് 1 ഡബിൾ കോട്ട്, 1 സിംഗിൾ കോട്ട് കട്ടിലുകൾ ആണുള്ളത്. ഭക്ഷണം കഴിക്കുന്നതിനു വേണ്ടി മേശയും കസേരയും, കൈ കഴുകുന്നതിന് വാഷ് ബേസിൻ, കുടി വെള്ളം, എ.സി സംവിധാനം, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനായി വിശാലമായ കബോർട്ട് / ഷെൽഫ് സംവിധാനം, ഫോൺ / ലാപ് ടോപ്പ് ചാർജ്ജ് ചെയ്യുന്നതിന് പ്ലഗ് പോയിന്റുകൾ എന്നിവയുമുണ്ട്.

നിരക്കുകൾ നോക്കാം:

സിംഗിൾ കോട്ടിന് ജി എസ് ടി അടക്കം  160 രൂപയാണ് നിരക്ക്, ഈ തുകയില്‍  ഒരു തലയണ, ഒരു പുതപ്പ്, ഒരുബെഡ് ഷീറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഫാമിലി റൂം സൗകര്യങ്ങള്‍ക്ക് ജി എസ് ടി അടക്കം  890 രൂപയാണ് ഈടാക്കുന്നത്. ഇതില്‍  മൂന്ന് തലയണ, മൂന്ന് പുതപ്പ്, മൂന്ന് ബെഡ് ഷീറ്റ് എന്നിവയും ഉള്‍പ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി:
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി : 04936 220217,
കെ.എസ്.ആർ.ടി.സി. സുൽത്താൻ ബത്തേരി ബഡ്ജറ്റ് ടൂറിസം കോർഡിനേറ്റർ : 9895937213 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം

Single Bed inside KSRTC BUS
Single Bed inside KSRTC BUSPhoto Credit : KSRTC Web site

Delux Room inside KSRTC BUS
Delux Room inside KSRTC BUSPhoto Credit : KSRTC Web Site


KSRTC Sleeper bus accommodation


 



LEAVE A REPLY

Security code:

COMMENTS

Be the first to comment