visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Blog

Home / Travel/ Blog
Karma road, boat ride , Vijeesh Kumar
Karma road, boat ride , Vijeesh KumarPhoto Credit : Vijeesh Kumar

വെറും 499 രൂപയ്ക്കു കർമ റോഡും ബോട്ട് സവാരിയും ഭക്ഷണവും വീഡിയോ കാണാം

By - Vijeesh Kumar -- Friday, July 01, 2022 , 01:43 PM
Read In English Click here 
കേരളത്തിൽ മലപ്പുറം ജില്ലയിലെ ഒരു പ്രധാന തുറമുഖനഗരം ആണ് പൊന്നാനി.അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന തിണ്ടിസ് എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു .
കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു പള്ളിയാണ്‌ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതിചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി.ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ്‌ വഹിച്ചിരുന്നത്.
എന്റെ വീട്ടിൽ നിന്നു 4 km അകലെയാണ് കർമ റോഡ് . ഇവിടെ boat സർവീസ് ഉണ്ടന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്.വന്നപ്പോൾ പൊന്നാനി പുഴയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു.എത്രയോ മലയാള ചിത്രങ്ങളിലൂടെ നാം കണ്ട നിളയുടെ സൗന്ദര്യംപോലെ അതിന്റെ ഓരം ചേർന്ന റോഡും ഇവിടെയും കാണാം.ഗുഡ് മോർണിംഗ് എന്ന പ്രഭാത സവാരി കൊണ്ടും വൈകീട്ട് സഞ്ചാരികൾ കൊണ്ടും ഇവിടെ നിറയും. ചമ്രവട്ടo ബ്രിഡ്ജ് കഴിഞ്ഞു നരിപറമ്പിൽ നിന്ന്

ഈശ്വരമംഗലം എന്ന സ്ഥലത്തു നിന്നാണ് കർമ റോഡ് തുടങ്ങുന്നത്. ബ്രിഡ്ജ് വരുന്നതിനു മുൻപ് തോണി വഴി നിള കടക്കാൻ ഉള്ള കടവ് ആയിരുന്നു.പ്രശസ്തമായ അയ്യപ്പ ക്ഷേത്രം ഇതിനോടടുത്താണ്.

നീണ്ട കാത്തിരിപ്പിനൊടുവിൽ കർമ റോഡ് സുന്ദരിയായി. ചമ്രവട്ടം കടവ് മുതൽ ജിം റോഡ് വരെ റോഡ് റബറൈസ് ചെയ്തു. ഭാരതപ്പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഇനി 6 കിലോമീറ്റർ ദൂരം യാത്രചെയ്യാം. ഇനി വരാനിരിക്കുന്നതെല്ലാം പുഴയോര ടൂറിസം പദ്ധതികൾ. കനാലിൽ നിർമാണം പുരോഗമിക്കുന്ന മേൽപാലം കൂടി യാഥാർഥ്യമായാൽ പുഴയോര കാഴ്ചകൾ കണ്ട് ചമ്രവട്ടം കടവിൽനിന്ന് നേരെ പൊന്നാനി അഴിമുഖത്തേക്ക് കർമ റോഡിലൂടെ യാത്ര ചെയ്യാം. ചമ്രവട്ടം ജംക്‌ഷനിലെയും ചന്തപ്പടിയിലെയും പൊന്നാനി അങ്ങാടിയിലെയും ഗതാഗതക്കുരുക്ക് ഇനി പ്രശ്നമാകില്ല. മനോഹരമായ പുഴയോര പാത പൊന്നാനിയുടെ സൗന്ദര്യം ഒപ്പിയെടുത്ത് അഴിമുഖത്തെ തൊടാനൊരുങ്ങുകയാണ്.
ചമ്രവട്ടം മുതൽ കൈലാസംകുളം വരെയുള്ള ആറ് കിലോമീറ്റർ ദൂരമാണ് പൂർത്തിയായത്. പൊന്നാനിയിലെ യാത്രക്കുരുക്ക് ഒഴിവാക്കാനും നിളയുടെ സൗന്ദര്യം ആസ്വദിച്ചു 
ഈ റോഡിലൂടെ യാത്ര ഉപകരിക്കും. പാലം പണി പൂർത്തിയായാൽ ചമ്രവട്ടം ഭാഗത്തെയും ഹാർബറിനെയും ബന്ധിപ്പിക്കുന്ന ഒരു ബൈപാസാകും ഈ ഭാഗം. ‘ഗുഡ് മോർണിംഗ് പൊന്നാനി‘ ടൂറിസം പദ്ധതിയുടെ ഭാഗമായി റോഡിന്റെ മുഴുവൻ ഭാഗങ്ങളിലും 12 അടി വീതിയിൽ നടപ്പാതയും വിശ്രമകേന്ദ്രവും സൈക്കിൾ ട്രാക്കും നിർമ്മിക്കുന്നുണ്ട്.
ഇനി നമ്മൾക്ക് ഇതിന്റെ ചരിത്രം നോക്കാം.24 വർഷം മുൻപാണ് ഇതിന്റെ കഥ തുടങ്ങുന്നത്.
ഒരു നാട് മുഴുവൻ കൈകോട്ടും പിക്കാസും എടുത്തു ഒന്നിച്ചു ഇറങ്ങി ഉണ്ടാക്കിയെടുത്തതാണ് കർമ റോഡ്.സംസ്ഥാനത്തെ ഏറ്റവും വലിയ പുഴയോര പാതയാണ്.ആളുകളുടെ ഒത്തൊരുമയോടെ ഈ നിലയോരത്തുള്ള റോഡ് യഥാർഥ്യമായെങ്കിലും ഇതിന്റെ ശരിയായ നിർമാണം ആരംഭിച്ചത് 2011 ലാണ്. ജല ടൂറിസം വളർത്താൻ സർക്കാർ boating അനുമതി കൊടുത്തിട്ടുണ്ട്.നിളയും കടലും ഒന്നിക്കുന്ന കാഴ്ച കാണാനുള്ള അവസരം കൂടിയാണ്. നിളയുടെ തോളിലേറി കടൽകാറ്റ് ഏറ്റുള്ള ബോട്ടിങ് സഞ്ചാരികൾക്ക് വല്ലാത്ത അനുഭവം തന്നെയാണ്. വിദേശ സഞ്ചാരികളെ യും ആകർഷിക്കുന്ന തരത്തിൽ ഇവിടെ എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാകുന്ന തരത്തിൽ ടൂറിസം വകുപ്പിന്റെ സഹായം ഉണ്ടാകും എന്ന് പ്രത്യാശിക്കാം.മൂന്നോ നാലോ കവാടം അവിടെ ഉണ്ട്. അവിടെ ഓരോ കാവടത്തിലും മൂന്നിൽ കൂടുതൽ ബോട്ട്കളും ഒരേ സമയം സർവീസ് നടത്തുന്നുണ്ട്. കൂടാതെ ബര്ത്ഡേ റിസപ്ഷൻ. മീറ്റിംഗ്, സ്കൂൾ,കോളേജ് പാർട്ടികൾ അവർക്കും വേണ്ട ഫുഡ്‌ ഐറ്റംസ് തുടങ്ങി എല്ലാ സൗകര്യം ഇപ്പോൾ ഉണ്ട്.

യാത്ര വിവരണം തയ്യാറാക്കിയത്:വി കെ

Tourist Boat Service in Ponnani
++++++++++++++++++++++++++++++++++++++++++++
Daily Trip on afternoon 1 person  ₹100/- only (45 Minutes)
Time: 3:00, 4:00, 5:00, 6:00 to 7:00
Family / Group Packages:
CRUISE 1 (30 Seats)  |   CRUISE 2 (70 Seats)
1 hour ₹ 2500/-           |   1 hour ₹ 3000/-
2 hour ₹ 4500/-           |   2 hour ₹ 6000/- 
3 hour ₹ 6500/-           |   3 hour ₹ 9000/-  
4 hour ₹ 8000/-           |   4 hour ₹ 12000/- 
5 hour ₹ 10000/-         |   5 hour ₹ 15000/-
Food packages: 
Fish Biriyani       ₹250/- (king fish)
Fish biriyani       ₹200/- (normal)
Chicken Biriyani ₹120/-
SPEED BOAT
++++++++++++++++++
Daily packages:
8 Persons ₹ 800/- (half hour)
8 Persons ₹ 1500/- (1 hour )
* Free entry below 5 age
* 7am to 7pm daily services
* Life jacket wear required
സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. ഉപേക്ഷിക്കപ്പെടേണ്ടതല്ല നാം കണ്ട സ്വപ്നങ്ങളൊന്നും. പിന്നിലുള്ള ആളുകളുടെ എണ്ണമല്ല, മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ചെറിയ സമയമേ ഉള്ളു നമ്മുക്ക് മുന്നിൽ , പക്ഷേ വലിയ കാഴ്ചകൾ ആണ് നമ്മളെ കാത്തിരിക്കുന്നത്.
(ദേശീയ അന്തർദേശീയ യാത്രകൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടുക 9633783600)









Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar

Karma road, boat ride
Karma road, boat ridePhoto Credit : Vijeesh Kumar



Karma road, boat ride and food for just Rs 499

 



LEAVE A REPLY

Security code:

COMMENTS

Be the first to comment