visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
A N Murugan
A N MuruganPhoto Credit : Siju Kuriyedam Sreekumar

മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം മുരുകന്

By - Siju Kuriyedam Sreekumar -- Tuesday, May 17, 2022 , 06:33 PM
കേരളത്തിന്റെ സാഹിത്യ - കലാ - സിനിമ - സാംസ്കാരിക രംഗത്ത് നിറ ദീപമായിരുന്ന സ്വർഗ്ഗീയ മാടമ്പ് കുഞ്ഞുകുട്ടന് 'ശ്രദ്ധാഞ്ജലികൾ ' അർപ്പിക്കുന്നതിന്  കലാ - സാഹിത്യ -  സാംസ്കാരിക രംഗത്തെ  മികച്ച പ്രതിഭകൾക്ക് എർപ്പെടുത്തിയിട്ടുള്ള  പ്രഥമ  മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം  ഈ വർഷം നാടക നടൻ ശ്രീ മുരുകന് നൽകുവാൻ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതി യോഗം തീരുമാനിച്ചു. പുന്നയൂർകുളം തെണ്ടിയത്ത് കാർത്ത്യായനീ ടീച്ചറുടെ എന്റോവ്മെന്റായിട്ടാണ് പുരസ്കാരം സമ്മാനിക്കുന്നത്.   അയ്യായിരത്തി ഒന്നു രൂപയുടെ പണകിഴിയും, ഫലകവും, പ്രശസ്തി പത്രവുമാണ് സമ്മാനമായി നൽകുന്നത്.  

എ എൻ മുരുകൻ

നാടക നടൻ, നാടക സംവിധായകൻ എന്നീ നിലകളിൽ സ്വന്തമായി മേൽവിലാസമുള്ള കലാകാരനാണ് ശ്രീ എ എൻ മുരുകൻ. ഗുരുവായൂർ ശ്രീകൃഷ്ണ കൊളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദവും, തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് നാടകത്തിൽ ബിരുദവും നേടിയിട്ടുണ്ട്. തനതു മലയാളം നാടക വേദിയുടെ വക്താവായിരുന്ന പ്രോഫ: ജി ശങ്കരപിളളയുടെ ശിഷ്യരിൽ പ്രമുഖനാണ് മുരുകൻ. നാടകാഭിനയത്തിന് നാല് സംസ്ഥാന അവാർഡുകളും, സീരിയൽ (കോവിലന്റെ തോറ്റങ്ങൾ) അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ''കലാശ്രീ'' അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.  എഴുപതോളം ഏകാംഗ നാടകങ്ങളും, ഇരുപതിൽപരം മുഴുനീള അമേച്വർ നാടകങ്ങളും, ഇരുപത്തിയഞ്ചോളം പ്രോഫഷണൽ നാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1990കളിൽ നാടകപറ (വീടുവീടാന്തരം നാടകം കളിക്കുക) എന്ന പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചിരുന്നു. സീരിയൽ - സിനിമാ അഭിനയ രംഗത്തും സജീവമാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാടു സ്വദേശിയാണ് 'ശരവണം' വീട്ടിൽ മുരുകൻ.
മേയ് മാസം 28  ഗുരുവായൂരിൽ വെച്ച് ചേരുന്ന മാടമ്പിന്റെ അനുസ്മരണ സമ്മേളനത്തിൽ വെച്ചു പുരസ്കാരം സമ്മാനിക്കും. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിക്കു വേണ്ടി പ്രസിഡണ്ട് എം കെ ദേവരാജൻ. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിക്കു വേണ്ടി ജനറൽ സിക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി.

Madamp Kunjukuttan Memorial Culture Award to A N Murugan

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  
 



LEAVE A REPLY

Security code:

COMMENTS

Be the first to comment