visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

Raveendra Sangeetham
Raveendra SangeethamPhoto Credit : P N Shaji

ഡിഎംഎയുടെ 'രവീന്ദ്ര സംഗീതം' ശനിയാഴ്ച

By - P N Shaji -- Thursday, August 04, 2022 , 04:41 PM
ന്യൂ ഡൽഹി: ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം പോലെ മലയാളിക്കു മറക്കാനാവാത്ത ഒരു പിടി ഗാനമലരുകൾ കൊരുത്തു നൽകിയ അനുഗ്രഹീത സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ  ഓർമ്മകളിലേക്ക് ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന സംഗീത യാത്ര.

ആഗസ്റ്റ് 6 ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ആർകെ പുരത്തെ ഡിഎംഎയുടെ സാംസ്കാരിക സമുച്ചയത്തിലാവും അരങ്ങ് ഒരുങ്ങുക.  ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രവീന്ദ്രൻ  മാസ്റ്റർ ഈണമിട്ട മലയാള സിനിമാ ഗാനങ്ങൾ ഡൽഹിയിലെ പ്രമുഖ ഗായകർ ആലപിക്കും.

സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ രവീന്ദ്രൻ മാസ്റ്ററുടെ പ്രിയ പത്നി ശോഭനാ രവീന്ദ്രനും പങ്കെടുക്കും.

ഡൽഹി മലയാളി അസോസിയേഷൻ്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി നടത്തുന്ന രവീന്ദ്ര സംഗീതത്തിൻ്റെ കൂടുതൽ വിവരങ്ങൾ‌ക്ക് 35561333, 7838891770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.


DMA's 'Ravindra Sangeetham' on Saturday

 



LEAVE A REPLY

Security code:

COMMENTS

Be the first to comment