visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS
Madampu Kunjukuttan Smritiparvam
Madampu Kunjukuttan SmritiparvamPhoto Credit : Sreekumar

മാടമ്പ് കുഞ്ഞുകുട്ടൻ സ്‌മൃതിപർവ്വം വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും

By - Siju Kuriyedam Sreekumar -- Thursday, May 19, 2022 , 05:24 PM
മാടമ്പ് കുഞ്ഞുകുട്ടന്റെ ഒന്നാം ചരമ വാർഷികത്തോടു അനുബന്ധിച്ചുള്ള 'മാടമ്പ് സ്മൃതി പർവ്വം 2022' എന്ന പരിപാടി മേയ് 28ന് രാവിലെ 09.30 ന് ഗുരുവായൂർ വടക്കേനടയിലുള്ള  കൃഷ്ണവൽസം റീജൻസിയിൽ കേന്ദ്ര വിദേശ - പാലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ മാടമ്പ് സ്മൃതി പ്രഭാഷണം, മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസകൃതി പുരസ്കാര സമർപ്പണം, മാടമ്പിന്റെ ജീവിതത്തെ ആധാരമാക്കിയിട്ടുള്ള ഡോക്യുമെന്ററി പ്രദർശനം എന്നിവയുണ്ടാകും. ഗുരുവായൂരിലെ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയാണ് സ്‌മൃതിപർവ്വം സംഘടിപ്പിക്കുന്നത്.  

 മാടമ്പ് സ്‌മൃതി പ്രഭാഷണം ഡോ. സുവർണ നാലപ്പാട്ട് നടത്തും. മാടമ്പിന്റെ കൃതികളിലെ ആദ്ധ്യാത്മികത  എന്ന വിഷയത്തെ അധികരിച്ച് ഡോ ശ്രീശൈലം ഉണ്ണികൃഷണന്റെ  പ്രഭാഷണവും, സൂര്യകാലടി മന ധർമ്മരക്ഷാധികാരി സുര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അനുഗ്രഹ പ്രഭാഷണവും ഉണ്ടാകും. തുടർന്ന് പ്രഥമ മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസകൃതി പുരസ്കാരത്തിന് അർഹനായ മുരുകനെ അനുമോദിച്ചു കൊണ്ട് ഗുരുവായൂർ മുൻ എംഎൽഎ കെ വി അബ്ദുൾ ഖാദർ സംസാരിക്കും. പുന്നയൂർകുളം തെണ്ടിയത്ത് കാർത്ത്യായിനിയമ്മ ടീച്ചർ എന്റോവ്മെന്റാണ് അവാർഡ് നൽകുന്നത്.  ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, നാഷണൽ ബുക്ക് ട്രസ്റ്റ് അംഗം ഇ എൻ നന്ദകുമാർ, ഗ്രീൻ ബുക്സ് ചീഫ് എഡിറ്റർ ഡോ. വി ശോഭ എന്നീവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. ചടങ്ങിനു ശേഷം ''മാടമ്പിലെ മഹർഷി'' എന്ന  ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരിക്കും. 

മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിക്കു വേണ്ടി പ്രസിഡണ്ട് എം കെ ദേവരാജൻ, ജനറൽ സിക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി , മീഡിയ കോ- ഓർഡിനേറ്റർ സജികുമാർ എം കെ എന്നിവർ ചേർന്ന്  പ്രസ് റീലിസിലൂടെ ആണ് ഇത് അറിയിച്ചത് 

Madampu Kunjukuttan Smritiparvam V. Muraleedharan will inaugurate

Madampu Kunjukuttan Smritiparvam
Madampu Kunjukuttan SmritiparvamPhoto Credit : Sreekumar

Madampu Kunjukuttan Smritiparvam
Madampu Kunjukuttan SmritiparvamPhoto Credit : Sreekumar

Madampu Kunjukuttan Smritiparvam
Madampu Kunjukuttan SmritiparvamPhoto Credit : Sreekumar

Madampu Kunjukuttan Smritiparvam
Madampu Kunjukuttan SmritiparvamPhoto Credit : Sreekumar

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു  



LEAVE A REPLY

Security code:

COMMENTS

Be the first to comment