visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Harish R Namboothiripad's 400th Story
Harish R Namboothiripad's 400th StoryPhoto Credit : Siju Kuriyedam Sreekumar

ഹരി-കഥാകഥനം നാനൂറാം ദിവസവും കടന്നു മുന്നേറുന്നു .

By - Siju Kuriyedam Sreekumar -- Thursday, January 20, 2022 , 11:26 PM

കൂത്താട്ടുകുളം  കുരുന്നുകളുടെ കഥമ്മാവനായ .ഹരീഷ് ആർ നമ്പൂതിരിപ്പാട്  വാട്സാപ്പിലൂടെ പറയുന്ന കഥകൾ 400 എണ്ണം തികഞ്ഞുമുന്നേറുകയാണ്. കേരളത്തിൽ  കോവിഡ് മഹാമാരി വ്യാപകമായി പടർന്നു പിടിച്ച 2020 മാർച്ച് മാസത്തിൽ ആരംഭിച്ച കഥ പറച്ചിൽ മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. ജനുവരി 23 ഞായറാഴ്ചയാണ് നാനൂറാമത്തെ കഥയായ  ബൊമ്മനും ജിഫ്രാനും പറയുന്നത്. നാനൂറ്റി രണ്ടാമത്തെ കഥ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് റിപ്പബ്ലിക് ദിന പരേഡ് എന്ന പേരിൽ , കാട്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ കഥയാണ് . കുരുന്നുകൾക്ക്  കേട്ടു രസിക്കാനും മനസ്സിൽ പതിയാനും കൂടുതൽ നല്ലത്   നാട്ടിലെ കഥകൾ കാട്ടുമൃഗങ്ങളെ കഥാപാത്രങ്ങളാക്കി പറയുകയാണെന്ന് മനസ്സിലാക്കിയ നമ്പൂതിരിപ്പാട്.
 കഥകളിൽ ഭൂരിഭാഗവും കാട്ടിൽ നടക്കുന്ന സാങ്കല്പിക കഥകളായാണ് അവതരിപ്പിച്ചിരിക്കുന്നത് ബൊമ്മൻ ആന ജിഫ്രാൻ ജിറാഫ് എന്നിവർ കേന്ദ്രകഥാപാത്രങ്ങൾ ആയിട്ടുള്ള  കഥയാണ് നാനൂറാമത്തെ കഥ . ഈ പറയുമ്പോൾ ലോക ബാല സാഹിത്യ ചരിത്രത്തിൽ  അതൊരു നാഴികക്കല്ലാണ്. ഒരു വ്യക്തി സ്വന്തമായി രചിച്ചു ശബ്ദം നൽകി നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന കഥകളുടെ എണ്ണത്തിൽ ലോകറെക്കോർഡ് തന്നെയാവണം ഈ 400 ബാലകഥകൾ.

ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ കഥ പറയാം കേൾക്കൂ പരമ്പരയിൽ കോവിഢ് മഹാമാരിക്കെതിരെ  മുന്നറിയിപ്പുകൾ നൽകുന്ന നിരവധി കഥകളുണ്ട്. കൊറോണ പടർന്നു പിടിക്കുന്ന കാലത്തും മാസ്ക് ധരിക്കാതെ ആൾക്കൂട്ടങ്ങളിൽ ഇറങ്ങി നടക്കുന്ന മനുഷ്യരെ ബോധവൽക്കരിക്കാൻ പത്തോളം കഥകൾ എഴുതിയിട്ടുണ്ട് അതിൽ ഏറ്റവും പുതിയതാണ് കല്യാണ സെൽഫി എന്ന കഥ .ആഡംബര വിവാഹങ്ങളെ  കണക്കറ്റ് കളിയാക്കുന്ന ഈ കഥ രണ്ടാം  തരംഗം കഴിഞ്ഞ് മൂന്നാം തരംഗത്തിൽ എത്തുന്ന ഈ സമയത്ത് ഏറെ പ്രസക്തമാണ്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം കാക്കൂർ സ്വദേശിയായ ,ഹരീഷ് ആർ നമ്പൂതിരിപ്പാട് രാമമംഗലം ഹൈസ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപകനാണ് . 45 പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹത്തിന്റെ നാല് പുസ്തകങ്ങൾ കൂടി  ഉടൻ പുറത്തിറങ്ങും. ഗൗരവതരമായ കവിതകൾ ഉൾപ്പെടുന്ന  തെക്കോട്ടിറക്കം എന്ന കവിതാ സമാഹാരമാണ് അമ്പതാമതായി പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നത്.സാഹിത്യ സാംസ്കാരിക സംഘങ്ങളിൽ അംഗമായ ,
നമ്പൂതിരിപ്പാട്, . വായനശാല  പ്രവർത്തനങ്ങളിലും  സജീവമാണ് .അധ്യാപക പരിശീലകനും , രാമമംഗലം  ഹൈസ്കൂളിലെ ടീച്ചർ ലൈബ്രേറിയനുമായ ഹരിസാർ .സാഹിത്യ സദസ്സുകളിലും നിറസാന്നിധ്യമാണ്.

ഹരി സാറിന്റെ  കഥ പറയാം കേൾക്കൂ
വാട്സാപ്പ് ഗ്രൂപ്പുകളിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ
7558837176എന്ന നമ്പറിൽ സന്ദേശം  അയക്കുക

hari sir's 400th story releasing on 23rd January 



LEAVE A REPLY

Security code:

COMMENTS

Be the first to comment