visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Kerala

Home / News/ Kerala
Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika Mahotsavam
Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika MahotsavamPhoto Credit : Siju Kuriyedam Sreekumar

വാസുദേവൻ നമ്പൂതിരിയെയും ഹരീഷ് ആർ നമ്പൂതിരിപ്പാടിനെയും കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവ് തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച് ആദരിച്ചു

By - Siju Kuriyedam Sreekumar -- Thursday, March 10, 2022 , 08:59 PM

കാക്കൂർ ശ്രീ ആമ്പശ്ശേരിക്കാവ് തൃക്കാർത്തിക മഹോത്സവത്തോടനുബന്ധിച്ച്  മേൽശാന്തി വാസുദേവൻ നമ്പൂതിരിയെയും ഹരീഷ് ആർ നമ്പൂതിരിപ്പാടിനെയും ആദരിച്ചു  . പ്രദേശത്തെ മികച്ച വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര വിതരണം ഊരാണ്മ കാരണവർ കെ ആർ രാമൻ നമ്പൂതിരിപ്പാട് നിർവഹിച്ചു മേൽശാന്തി കാക്കൂർ മംഗലത്ത് വാസുദേവൻ നമ്പൂതിരിയ്ക്ക് സുരേന്ദ്രൻ ദേവകൃതം അരുൺ ചിറപ്പുറത്ത് എന്നിവർ ചേർന്ന് പൊന്നാട ചാർത്തി കെ ആർ രാമൻ നമ്പൂതിരിപ്പാട് ഉപഹാരം സമർപ്പിച്ചു.ഹരീഷ് ആർ നമ്പൂതിരിപ്പാടിന് മേൽശാന്തി ഉപഹാരം നൽകി.

കാക്കൂരു മംഗലത്ത് വാസുദേവൻ നമ്പൂതിരി ഉപനയനം കഴിഞ്ഞ സമയം മുതൽ.പിതാവായ  രാമൻ നമ്പൂതിരിയോടൊപ്പം ആമ്പശ്ശേരിക്കാവിലും  മുല്ലവള്ളി ക്ഷേത്രത്തിലും പൂജ ചെയ്യാൻ ആരംഭിച്ചതാണ്. 50 വർഷത്തിലേറെയായി ആമ്പശ്ശേരിക്കാവിലമ്മയുടെ നിത്യഉപാസകനായ വാസുദേവൻ നമ്പൂതിരിക്ക്.താന്ത്രിക മാന്ത്രിക കർമ്മങ്ങളിൽ അഗാധമായ പാണ്ഡിത്യമുണ്ട് .
ഭാര്യ  രാജി അന്തർജ്ജനം  മകൻ സുജിത്ത് വാസുദേവൻ നമ്പൂതിരി ക്ഷേത്രകാര്യങ്ങളിൽ  അദ്ദേഹത്തെ  സഹായിക്കുന്നു.

ആമ്പശ്ശേരിക്കാവ്  ഊരാണ്മ കുടുംബമായ കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിലെ  രാമൻനമ്പൂതിരി പാടിന്റെയും നളിനി അന്തർജനത്തിന്റെയും മകനായ ഹരീഷ് ആർ നമ്പൂതിരിപ്പാട്. 
കേരളത്തിലെ അറിയപ്പെടുന്ന ബാലസാഹിത്യകാരനാണ് .വായനാ പൂർണ്ണിമ ഭാഷാഭിമാന പുരസ്കാരം, ബ്രാഹ്മണ ക്ഷേമസഭയുടെ ചിന്താമണി പുരസ്കാരം ബാലസാഹിത്യ അക്കാദമിയുടെ ബാലകഥാശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ കരസ്ഥമാക്കിയ നമ്പൂതിരിപ്പാട് പുരാണം വൈജ്ഞാനികം ബാലസാഹിത്യം നർമ്മം എന്നീ മേഖലകളിലായി 46 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. രാമമംഗലം ഹൈസ്കൂളിലെ യുപി വിഭാഗം അദ്ധ്യാപകനാണ്. കാക്കൂർ ഗ്രാമീണ വായനശാലയുടെ ഉപാദ്ധ്യക്ഷനായ ഹരീഷ് പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ആണ് രണ്ട് വർഷക്കാലമായി സ്വന്തം രചനകൾ ശബ്ദ രൂപത്തിൽ ലോകമെമ്പാടുമുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മകളിൽ എത്തിക്കുന്നു. ഭാര്യ സൗമ്യ മകൻ  അഭിനവ് എച്ച് നമ്പൂതിരിപ്പാട്.

Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika Mahotsavam
Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika MahotsavamPhoto Credit : Siju Kuriyedam Sreekumar

Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika Mahotsavam
Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika MahotsavamPhoto Credit : Siju Kuriyedam Sreekumar

Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika Mahotsavam
Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika MahotsavamPhoto Credit : Siju Kuriyedam Sreekumar

 കുന്നത്തുനാട് യോഗക്ഷേമ ഉപസഭ വാസുദേവൻ നമ്പൂതിരിയെയും ഹരീഷ് ആർ നമ്പൂതിരിപ്പാടിനെ യും ഉപഹാരം നൽകി ആദരിച്ചിരുന്നു.

Vasudevan Namboodiri and Harish R Namboodiripad honored by Kakur Sri Ambasserikavu on the occasion of Thrikkarthika Mahotsavam

Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു 

LEAVE A REPLY

Security code:

COMMENTS

Be the first to comment