visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Harish R Namboothiripad
Harish R NamboothiripadPhoto Credit : Siju Kuriyedam Sreekumar

വായനശീലം വളർത്താൻ കഥകളുമായി ഹരീഷ് ആർ നമ്പൂതിരിപ്പാട്

By - Siju Kuriyedam Sreekumar -- Friday, June 17, 2022 , 11:46 AM
കൂത്താട്ടുകുളം : വായനയുടെ വളർത്തച്ഛനായ  പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ  ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വായനമാസം .കഥകളുമായി സജീവമാക്കുകയാണ് 
അധ്യാപകനും ബാലസാഹിത്യകാരനും പി എൻ പണിക്കർ ഫൗണ്ടേഷൻ എറണാകുളം ജില്ലാ കോ ഓർഡിനേറ്ററുമായ ഹരീഷ് ആർ നമ്പൂതിരിപ്പാട്. 

കാട്ടിലെ വായനശാല, വായനപ്പെട്ടി, മുതലായ കഥകളും വായനയുടെ പ്രാധാന്യം  വെളിവാക്കുന്ന അക്ഷരപുണ്യം  വായിച്ചു വളരുക എന്നീ കവിതകളും അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.രാമമംഗലം ഹൈസ്കൂളിലെ വായനശാലയുടെ ചുമതല കൂടിയുള്ള ഹരിസാർ ,പി എൻ പണിക്കർ നേരിട്ടു വന്ന് സ്ഥാപിച്ച  കാക്കൂർ ഗ്രാമീണ വായനശാലയുടെ വൈസ് പ്രസിഡണ്ട് ആണ് . സാഹിത്യക്വിസ്, ദിനാചരണ കവിതകൾ, തുടങ്ങിയ അമ്പതോളം പുസ്തകങ്ങളുടെ രചയിതാവായ ഇദ്ദേഹം  കോറോണ ബാധമൂലം ലോകം വലഞ്ഞ സമയത്ത് വാട്സാപ്പിലൂടെ ആരംഭിച്ച  കഥ പറയാം കേൾക്കൂ  എന്ന നവമാധ്യമ കഥാപരമ്പര 500 കഥകളിലേക്ക് അടുക്കുകയാണ് ഓരോ വിശേഷദിവസങ്ങളും, ആഘോഷങ്ങളും  ദൈനംദിന സംഭവങ്ങളും കോർത്തിണക്കി ഹരി മാഷ് തയ്യാറാക്കുന്ന കഥകൾ ലോകത്തിന്റെ നാനാഭാഗത്തുമുള്ള  വാട്സ്ആപ്പ്  കൂട്ടായ്മകളിൽ വൈറലാണ്.

 കഥകളിലൂടെ  പുസ്തകവായനക്ക് പ്രചോദനം നൽകുന്നതിനു പുറമേ .വിവിധ സ്കൂളുകളിൽ പി എൻ പണിക്കർ വായന കോർണർ . സ്ഥാപിക്കാനും ,പ്രശ്നോത്തരികൾ ആസ്വാദനക്കുറിപ്പുകൾ,
മുതലായ . വിവിധ പദ്ധതികളിലൂടെ, വായനശീലം വളർത്താനും വായനയെ സ്നേഹിക്കുന്ന ഹരീഷ്  ആർ നമ്പൂതിരിപ്പാട് പ്രത്യേകം ശ്രദ്ധാലുവാണ്.

കഥ കേൾക്കാൻ താല്പര്യമുള്ളവർ ഈ നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക. 7558837176

Harish R Namboodiripad with stories to develop reading habits


 



LEAVE A REPLY

Security code:

COMMENTS

Be the first to comment