visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Malayalam

Home / Literature/ Malayalam
Anoop Jacob MLA presents Koothattukulam Club  gift to Harish R Namboodiripad  , ഹരീഷ് ആർ നമ്പൂതിരിപ്പാടിന് കൂത്താട്ടുകുളം ക്ലബ്ബിന്റെ ഉപഹാരം അനൂപ് ജേക്കബ് എംഎൽഎ സമ്മാനിക്കുന്നു
Anoop Jacob MLA presents Koothattukulam Club gift to Harish R Namboodiripad , ഹരീഷ് ആർ നമ്പൂതിരിപ്പാടിന് കൂത്താട്ടുകുളം ക്ലബ്ബിന്റെ ഉപഹാരം അനൂപ് ജേക്കബ് എംഎൽഎ സമ്മാനിക്കുന്നുPhoto Credit : Siju Kuriyedam Sreekumar

വാട്സാപ്പ് കൂട്ടായ്മഅംഗങ്ങളും മാധ്യമപ്രവർത്തകരും ഒത്തുചേർന്ന് കഥ പറയാം കേൾക്കൂ മൂന്നാം ജന്മദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

By - Siju Kuriyedam Sreekumar -- Sunday, April 03, 2022 , 07:56 PM



കൂത്താട്ടുകുളം :  കൂത്താട്ടുകുളം പ്രസ്സ് ക്ലബ്ബ് ഇ റീഡിങ് ആൻഡ് ലിസണിങ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൂത്താട്ടുകുളം വ്യാപാരഭവനിൽ സംഘടിപ്പിച്ച ,ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ കഥ പറയാം കേൾക്കൂ  നവമാധ്യമ കഥ പറച്ചിലിന്റെ മൂന്നാം ജന്മദിനാഘോഷം കൂത്താട്ടുകുളത്തെ പത്ര മാധ്യമ സുഹൃത്തുക്കളും ഈ റീഡിങ് ലിസണിങ് ക്ലബ് അംഗങ്ങളും  കഥാകൃത്തിന്റെ കുടുംബാംഗങ്ങളും വ്യാപാരി വ്യവസായി സുഹൃത്തുക്കളും , ഉൾപ്പെടുന്ന സൗഹൃദ കൂട്ടായ്മയുടെ നടുവിൽ  പിറവം എംഎൽഎ അഡ്വ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം മുനിസിപ്പൽ ചെയർപേഴ്സൺ  വിജയ ശിവൻ അധ്യക്ഷയായി ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ആശാ സനിൽ കീർത്തി പത്രം സമർപ്പിച്ചു. തിരുമാറാടി ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനും പ്രസ്ക്ലബ് അംഗവുമായ എം എം ജോർജ് കീർത്തി പത്രം അവതരിപ്പിച്ചു. 

വാട്സ്ആപ്പ് കൂട്ടായ്മയിൽ ഉദ്യോഗാർത്ഥികൾക്കും പരീക്ഷാർത്ഥികൾക്കും പ്രചോദനം നൽകുന്ന വിജ്ഞാന വേദി പംക്തി  കൈകാര്യംചെയ്യുന്ന ആൽവിൻ ജോസിന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ജോഷി സ്കറിയ ഉപഹാരം നൽകി  പ്രസ് ക്ലബ് പ്രസിഡന്റ് റ്റിജോജോർജ് കൂത്താട്ടുകുളം,സെക്രട്ടറി സുനീഷ് മണ്ണത്തൂർ,ഖജാൻജി  വിജയകുമാർ കൂത്താട്ടുകുളം ,വൈസ് പ്രസിഡന്റ് എം എ ഷാജി അംഗങ്ങളായ ,അഡ്വ.ബോബൻ  വർഗീസ് വിൽസൺ വേതാനിയിൽ മനു അടിമാലി, എന്നിവർ സംസാരിച്ചു. 
കുട്ടികൾക്കും മുതിർന്നവർക്കും ആശ്വാസം പകരുന്ന വിധത്തിൽ കഥകളും കവിതകളുമായി സജീവമായ  വാട്സ്ആപ്പ് കൂട്ടായ്മകളുടെ പ്രാധാന്യത്തെക്കുറിച്ച് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിച്ചു.



Anoop Jacob MLA presents Koothattukulam Club  gift to Harish R Namboodiripad




Visum Expresso ഫേസ്ബുക് പേജ്  സബ്സ്ക്രൈബ് ചെയ്യുന്നതിന്  ക്ലിക് ചെയ്യു  
Visum Expresso ട്വിറ്റെർ അക്കൗണ്ട് ഫോലോ ചെയ്യാൻ   ക്ലിക് ചെയ്യു   



LEAVE A REPLY

Security code:

COMMENTS

Be the first to comment