visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
BPD Kerala's Sthree Jwala Hair Bank inaugurated
BPD Kerala's Sthree Jwala Hair Bank inauguratedPhoto Credit : P N Shaji

ബിപിഡി കേരളയുടെ സ്ത്രീ ജ്വാല ഹെയർ ബാങ്ക് ഉദ്ഘാടനം ചെയ്‌തു

By - P N Shaji -- Monday, June 06, 2022 , 03:38 PM
ന്യൂ ഡൽഹി: കാൻസർ രോഗശമനത്തിനായി കീമോതെറാപ്പി ചെയ്‌ത ശേഷം തലമുടി കൊഴിഞ്ഞ സഹജീവികൾക്ക് സഹായവും സാന്ത്വനവുമായി വിഗ് നിർമ്മാണത്തിനാവശ്യമായ തലമുടി സ്വരുക്കൂട്ടുന്നതിനായി ബ്ലഡ്‌ പ്രൊവൈഡേഴ്സ് ഡ്രീം (ബിപിഡി) കേരളയുടെ ആഭിമുഖ്യത്തിൽ സ്ത്രീജ്വാല ഹെയർ ബാങ്ക് എന്ന പുതിയ സംരംഭത്തിനു തുടക്കമിട്ടു. 

മറ്റുള്ള പെൺകുട്ടികൾക്കു പ്രചോദനമേകി തലമുടി ദാനം നൽകുവാനായി സ്വയം മുന്നോട്ടു വന്ന മയൂർ വിഹാർ ഫേസ്-1 ലെ അശ്വതി ഉണ്ണി, നോയിഡ സെക്ടർ 34-ലെ ഇവോൺ എം സെലിസ്റ്റിൻ  (Yvonne M Celestine) എന്നിവരുടെ മുടി മുറിച്ചുകൊണ്ട് സ്ത്രീജ്വാല കൺവീനർ സന്ധ്യ അനിലും കോഡിനേറ്റർ ഷേർലി രാജനും ചേർന്ന് ഉദ്ഘാടനം ചെയ്‌തു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടു തവണ രക്തം ദാനം ചെയ്ത അശ്വതി സ്ത്രീജ്വാലയുടെ ജോയിന്റ് കൺവീനർ കൂടിയാണ്. ഇവോൺ അംഗവും.

രക്തദാനം പോലെതന്നെ നീട്ടി വളർത്തിയ തലമുടിയും കാൻസർ രോഗികൾക്കായി ദാനം നൽകിക്കൊണ്ട് നഗരത്തിൽ നന്മയുടെ കൂടൊരുക്കുകയാണ് സ്ത്രീജ്വാല ഹെയർ ബാങ്ക്. 

തലമുടി നൽകാൻ അഗ്രഹിക്കുന്നവർ 9999287100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

BPD Kerala's Sthree Jwala Hair Bank inaugurated


 



LEAVE A REPLY

Security code:

COMMENTS

Be the first to comment