visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA - Aya Nagar St. Mary's Parish ; Malayalam Language Study Class Inaugurated
DMA - Aya Nagar St. Mary's Parish ; Malayalam Language Study Class InauguratedPhoto Credit : P N Shaji

ഡിഎംഎ - ആയാ നഗർ സെൻ്റ് മേരീസ് ഇടവക: മലയാള ഭാഷാ പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

By -  P N Shaji  -- Monday, June 06, 2022 , 02:52 PM


ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ്റെയും ആയാ നഗർ സെൻ്റ് മേരീസ് ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ആയാ നഗറിലെ സെൻ്റ് മേരീസ് ദേവാലയത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളുടെ ഉദ്ഘാടനം ഫാദർ ജോമി വാഴക്കാലായിൽ നിർവ്വഹിച്ചു.

ഡിഎംഎയുടെ മലയാളം ക്ലാസുകളുടെ കോർഡിനേറ്ററും വൈസ് പ്രസിഡൻറുമായ രഘുനാഥൻ നായർ കെ ജി, മലയാളം മിഷൻ ഡൽഹി മേഖല വൈസ് പ്രസിഡൻ്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കെ ജെ, ഡിഎംഎ ട്രഷറാർ മാത്യു ജോസ്, മലയാളം മിഷൻ ഡൽഹി മേഖല ജോയിന്റ് സെക്രട്ടറിയും ഡിഎംഎ കേന്ദ്ര നിർവ്വാഹക സമിതി അംഗവുമായ സുജാ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

ആയാ നഗർ സെൻ്റ് മേരീസ് ദേവാലയത്തിൽ മലയാളം ക്ലാസുകൾ ശനിയാഴ്ച്ചകളിൽ വൈകുന്നേരം 4 മണി മുതൽ തുടക്കമിടും. ക്‌ളാസുകളുടെ മുന്നോട്ടുള്ള സുഖമമായ നടത്തിപ്പിനായി ബിജു പീറ്ററിനെ കോർഡിനേറ്ററായും അധ്യാപികമാരായി ആൻസി അരുൾ ദാസ്, ഷൈനി ഷിബു, അൽഫോൻസാ ലോലപ്പൻ എന്നിവരേയും ചുമതലപ്പെടുത്തി.

ആയാ നഗറിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളി കുട്ടികളുടെ സൗകര്യാർത്ഥം സൗജന്യമായാണ് മലയാള ഭാഷാ പഠന ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് പഠനത്തിനാവശ്യമായ മലയാളം പുസ്തകങ്ങളും വിതരണം ചെയ്തു.

തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

DMA - Aya Nagar St. Mary's Parish: Malayalam Language Study Class Inaugurated

 



LEAVE A REPLY

Security code:

COMMENTS

Be the first to comment