visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
G Sivasankar's Kaliyuga Karnan released
G Sivasankar's Kaliyuga Karnan releasedPhoto Credit : P N Shaji

ജി ശിവശങ്കരന്റെ കലിയുഗ കർണൻ പ്രകാശനം ചെയ്‌തു

By - P N Shaji  -- Monday, July 04, 2022 , 05:29 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ ആഭിമുഖ്യത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ഡൽഹി മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റും ഡൽഹി ശ്രീനാരായണ കേന്ദ്ര വൈസ് പ്രസിഡന്റുമായ ജി ശിവശങ്കരൻ എഴുതിയ കലിയുഗ കർണൻ പ്രകാശനം ചെയ്‌തു.

ആർ കെ പുരത്തെ ഡി എം എ സാംസ്‌കാരിക സമുച്ചയത്തിൽ ജൂലായ് 2 വൈകുന്നേരം 5:30നു ചേർന്ന ചടങ്ങിൽ ഡൽഹി ശ്രീ നാരായണ കേന്ദ്ര പ്രസിഡന്റ് എൻ അശോകൻ അധ്യക്ഷത വഹിച്ചു. ജനക് പുരി ഏരിയ സെക്രട്ടറി ഉല്ലാസ് ജോസഫ് സ്വാഗതം ആശംശിച്ചു. ഡി എം എ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി കലിയുഗ കർണന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡൽഹി മലയാളി സംഘം പ്രസിഡന്റ് കെ സുന്ദരേശൻ പ്രേക്ഷകർക്ക് 'കലിയുഗ കർണൻ' പരിചയപ്പെടുത്തി.

ഡിഎംഎ ജനറൽ സെക്രട്ടറി കെജെ ടോണി, വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടികെ കുട്ടപ്പൻ, എൻഎസ്എസ് ഡൽഹി പ്രസിഡന്റ് എംകെജി പിള്ള,ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി സൗത്ത് ഇന്ത്യൻ സെൽ ചെയർമാൻ രാജീവ് ജോസഫ്, ഇന്റർനാഷണൽ കഥകളി സെന്റർ സെക്രട്ടറി ജനറൽ അനിതാ കലേഷ്, ഡിഎംഎ ആർ കെ പുരം ഏരിയ സെക്രട്ടറി ഒ ഷാജികുമാർ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ഡൽഹി നിയമ സഭാ തെരെഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ മലയാളി എന്ന പേരിന് ഉടമയും ഡൽഹി ജീവിതത്തിൽ അനവധി വർഷത്തെ അനുഭവ സമ്പത്തുമുള്ള കലിയുഗ കർണന്റെ രചയിതാവായ ജി ശിവശങ്കരൻ സ്നേഹാദരങ്ങൾക്കു മറുമൊഴി നൽകി. വർഷാ കൃഷ്‌ണകുമാർ ആയിരുന്നു അവതാരക.

തുടർന്നു നടന്ന വിവിധ സംഗീത പരിപാടികൾക്കു ശേഷം സ്നേഹ വിരുന്നോടെയാണ് പരിപാടികൾ സമാപിച്ചത്.

G Sivasankar's Kaliyuga Karnan released
G Sivasankar's Kaliyuga Karnan releasedPhoto Credit : P N Shaji


G Sivasankar's Kaliyuga Karnan released



LEAVE A REPLY

Security code:

COMMENTS

Be the first to comment