visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Guru Dronacharya Balagokulam   anniversary celebration
Guru Dronacharya Balagokulam anniversary celebrationPhoto Credit : P N Shaji

ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി

By - P N Shaji  -- Monday, July 04, 2022 , 04:41 PM
ന്യൂ ഡൽഹി:  ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ്ടാമത് വാർഷികാഘോഷവും കുടുംബ സംഗമവും ജൂലൈ 3 ഞായറാഴ്ച രാവിലെ പത്തു മണി മുതൽ ഗുരുഗ്രാം റെയിൽ വിഹാറിലെ സാമുദായിക ഭവനിൽ നടന്നു.

പ്രസിഡന്റ് പി ടി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലഗോകുലം ഡൽഹി - എൻസിആർ സംസ്ഥാന രക്ഷാധികാരി ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഗോകുല സമിതി അദ്ധ്യക്ഷ കുമാരി അഖില ആർ നായർ സ്വാഗതം ആശംസിച്ചു. 

ബാലഗോകുലം സഹ രക്ഷാധികാരികളായ വരത്ര ശ്രീകുമാർ, കെവി രാമചന്ദ്രൻ, സംസ്ഥാന പൊതു കാര്യദർശി ഇന്ദു ശേഖർ, സംസ്ഥാന ഖജാൻജി സുരേഷ് പ്രഭാകർ, സംഘടന കാര്യദർശി ബിനോയ്‌ ശ്രീധരൻ തുടങ്ങിയ ബാലഗോകുലം സംസ്ഥാന ഭാരവാഹികൾ പ്രസംഗിച്ചു. രമാദേവി, ശ്രീനിവാസൻ തമ്പുരാൻ, ഗോകുല സമിതി കാര്യദർശി അക്ഷയ് അശോകൻ തുടങ്ങിയവരും സംസാരിച്ചു.

ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ സംഘടിപ്പിച്ച കൈയെഴുത്തു മാസിക അവതരണത്തിൽ ഒന്നാം സ്ഥാനം നേടിയ ദ്രോണാചാര്യ ബാലഗോകുലത്തിനു കേന്ദ്ര ഭാരവാഹികൾ ഉപഹാരം നൽകി.

തുടർന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി. പങ്കെടുത്തവർക്കു സമ്മാനങ്ങളും കൂടാതെ എല്ലാ കുടുബത്തിനും ഭഗവത് ഗീതയും, കൃഷ്ണ കഥകളും വിതരണം ചെയ്‌തത്തോടെ പരിപാടികൾ സമാപിച്ചു.

Guru Dronacharya Balagokulam conducted the  anniversary celebration and family reunion
 



LEAVE A REPLY

Security code:

COMMENTS

Be the first to comment