visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA felicitated the winners of the Kick Boxing Championship
DMA felicitated the winners of the Kick Boxing ChampionshipPhoto Credit : P N Shaji

കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ ഡിഎംഎ അനുമോദിച്ചു

By - P N Shaji -- Tuesday, July 05, 2022 , 10:57 PM
ന്യൂ ഡൽഹി: ഉസ്ബെക്കിസ്ഥാനിൽ നടന്ന അന്താരാഷ്ട്ര കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.

കേരളത്തിൽ നിന്നുള്ള എംഎസ് സഞ്ജു, ആർ അഭിജിത്, കോച്ച് എഎസ് വിവേക് എന്നിവർക്ക്  കാഷ് അവാർഡും പൊന്നാടയും അണിയിച്ച് ആദരിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ജൂലായ് 5നു വൈകുന്നേരം 5 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ടോണി കെജെ, ട്രഷറാർ മാത്യു ജോസ്, മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡലോണി മാനുവൽ, എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടികെ കുട്ടപ്പൻ, ലോക കേരള സഭ അംഗം ജയരാജ് നായർ തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

കിക്ക് ബോക്സിംഗിൽ പങ്കെടുക്കുന്ന കളിക്കാർക്ക് ആദരമർപ്പിച്ച ഡൽഹി മലയാളി അസോസിയേഷൻ്റെ നല്ല മനസിന് നന്മകൾ നേരാനും പരിശീലകനായ എഎസ് വിവേക് തൻ്റെ മറുപടി പ്രസംഗത്തിൽ മറന്നില്ല.

DMA felicitated the winners of the Kick Boxing Championship
DMA felicitated the winners of the Kick Boxing ChampionshipPhoto Credit : P N Shaji


DMA felicitated the winners of the Kick Boxing Championship
 



LEAVE A REPLY

Security code:

COMMENTS

Be the first to comment