visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
DMA -Manual Malabar Jewelers Chinganilav
DMA -Manual Malabar Jewelers ChinganilavPhoto Credit : P N Shaji

ഡിഎംഎ -മാനുവൽ മലബാർ ജൂവലേഴ്സ് ചിങ്ങനിലാവ്' സെപ്തംബർ 4-ന് സീരി ഫോർട്ടിൽ

By - P N Shaji -- Thursday, August 11, 2022 , 06:59 PM
ന്യൂ ഡൽഹി : ഡൽഹി മലയാളി അസോസിയേഷൻ - മാനുവൽ മലബാർ ജൂവലേഴ്സ് ഓണാഘോഷ പരിപാടി 'ചിങ്ങനിലാവ്' സെപ്റ്റംബർ 4 ഞായറാഴ്ച്ച വൈകുന്നേരം 5 മണി മുതൽ സീരി ഫോർട്ട് ആഡിറ്റോറിയത്തിൽ അരങ്ങേറും. ഡിഎംഎയുടെ വിവിധ ഏരിയകൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ ചിങ്ങനിലാവിന് ചാരുതയേകും.

സലിൽ ശിവദാസ് മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും. ഉന്നത വിജയം കരസ്ഥമാക്കിയ ഡിഎംഎയുടെ ഏരിയകളിലെ 12-ാം ക്ലാസിലെ കുട്ടികളിൽ നിന്നും എക്സലൻസ് അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് 14 വരെ സ്വീകരിക്കും.

അന്നേ ദിവസം രാവിലെ 9 മണി മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ മാനുവൽ മലബാർ ജൂവലേഴ്സ് - ഡിഎംഎ പൂക്കള മത്സരവും ഉണ്ടാവും. പൂക്കള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20,000/-, 15,000/-, 10,000/- രൂപ എന്നിങ്ങനെ സമ്മാനമായി നൽകും. കൂടാതെ സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 2,000/- രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകും. വിജയികൾക്ക് സീരി ഫോർട്ടിൽ നടക്കുന്ന ചിങ്ങനിലാവിൽ ട്രോഫിയും സമ്മാനത്തുകയും സമ്മാനിക്കും.

ഡിഎംഎയുടെ ഓണാഘോഷങ്ങൾ ആഗസ്റ്റ് 28 ഞായറാഴ്ച്ച തിരുവാതിരകളി മത്സരത്തോടെയാവും തുടക്കമിടുക. ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ വൈകുന്നേരം 4 മണി മുതൽ മത്സരം ആരംഭിക്കും. ഒന്നാം സമ്മാനമായി അമ്മു മെമ്മോറിയൽ ക്യാഷ് അവാർഡ് 15,000/- രൂപയും രണ്ടും മൂന്നും സമ്മാനങ്ങളായി യഥാക്രമം 10,000/- രൂപയും 7,500/- രൂപയും നൽകും.

ജനറൽ കൺവീനറായി വൈസ് പ്രസിഡന്റ് മണികണ്ഠൻ കെ വി, പൂക്കളം കൺവീനറായി ജോയിന്റ് ട്രെഷറർ പി എൻ ഷാജി, കൾച്ചറൽ കൺവീനറായി ഡിഎംഎ ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിലിനെയും കൂടാതെ ആഘോഷക്കമ്മിറ്റിയിലേക്ക് 19 അംഗങ്ങളെയും തെരെഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി ടോണി കെജെ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് 7838891770, 9810388593 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


DMA -Manual Malabar Jewelers Chinganilav' on 4th September at Seri Fort

 



LEAVE A REPLY

Security code:

COMMENTS

Be the first to comment