visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Malayali Association Independence day celebration
Delhi Malayali Association Independence day celebrationPhoto Credit : P N Shaji

ഡി.എം.എ.യുടെ നേതൃത്വത്തിൽ ആസാദി കി അമൃത് മഹോത്സവം

By - P N Shaji -- Wednesday, August 17, 2022 , 06:12 PM
ന്യൂ ഡൽഹി: സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 രാവിലെ 10 മണിക്ക് ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ രഘുനാഥ് ത്രിവർണ പതാക ഉയർത്തി.

ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഡിഎംഎയുടെ 25 ശാഖകളേയും പ്രതിനിധാനം ചെയ്‌തുകൊണ്ട്‌ ശാഖാ ഭാരവാഹികൾ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ത്രിവർണ പതാകകളേന്തി വ്യസ്ത്യസ്ഥമായ രീതിയിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

തുടർന്ന് പ്രസിഡന്റ് കെ രഘുനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കെജെ, ട്രെഷറർ മാത്യു ജോസ്, പട്ടേൽ നഗർ ഏരിയ ചെയർമാൻ കല്ലറ മനോജ്, കേന്ദ്ര നിർവാഹക സമിതി അംഗം അനില ഷാജി, ജനക് പുരി ഏരിയ ചെയർമാൻ മാമൻ മാത്യു, ആർകെ പുരം  ഏരിയ സെക്രട്ടറി ഓ ഷാജി കുമാർ എന്നിവർ പ്രസംഗിച്ചു. 

വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, ജോയിന്റ് ട്രെഷറർ പിഎൻ ഷാജി, ഇന്റെർണൽ ഓഡിറ്റർ കെവി ബാബു, വിവിധ ഏരിയ ഭാരവാഹികൾ, ഡിഎംഎ കുടുംബാംഗങ്ങൾ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. മധുര വിതരണത്തോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Delhi Malayali Association Independence day celebration
Delhi Malayali Association Independence day celebrationPhoto Credit : P N Shaji


Delhi Malayali Association Independence day celebration

 



LEAVE A REPLY

Security code:

COMMENTS

Be the first to comment