visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Malayali Association Janakpuri area Independence day celebration
Delhi Malayali Association Janakpuri area Independence day celebrationPhoto Credit : P N Shaji

ഡിഎംഎ ജനക് പുരി ഏരിയയുടെ സ്വാതന്ത്യ ദിനാഘോഷം

By - P N Shaji -- Wednesday, August 17, 2022 , 06:36 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. ഏരിയ ചെയർമാൻ വർഗീസ് പി മാമൻ പതാക ഉയർത്തി. 

തുടർന്ന് ഏരിയ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ഉല്ലാസ് ജോസഫ് സ്വാഗതവും ചെയർമാൻ സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി.

സ്വാതന്ത്രൃ ദിനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്‌തു. തുടർന്ന് ഓണാഘോഷത്തിന്റെ കൂപ്പൺ വിതരണത്തിന്റ ഉദ്ഘടനവും അപ്പീൽ, നോട്ടീസ് എന്നിവയുടെ പ്രകാശനവും നടന്നു.

യോഗത്തിൽ ഏരിയ ട്രെഷറർ റെജിമോൻ കെഎൽ, ജോയിന്റ് ട്രെഷറർ സിഡി ജോസ്, ഇന്റേണൽ ഓഡിറ്റർ സജി ബി, വനിതാ വിഭാഗം കൺവീനർ ജെസി ഹരി, ജോയിന്റ് കൺവീനർ  ത്രേസ്യാമ്മ, പ്രതിമാസ പ്രോഗ്രാം കോർഡിനേറ്റർ സുശീൽ കെ സി തുടങ്ങിയവരും സംസാരിച്ചു. പായസ വിതരണത്തോടെ പരിപാടികൾ സമാപിച്ചു.


Delhi Malayali Association Janakpuri area Independence day celebration

 



LEAVE A REPLY

Security code:

COMMENTS

Be the first to comment