visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Sreenarayana Kendra
Delhi Sreenarayana Kendra

ഡൽഹി ശ്രീനാരായണ ക്രേന്ദ്രയുടെ ഉപന്യാസ രചനാ മത്സരം ആഗസ്റ്റ് 21 ഞായറാഴ്ച്ച

By - P N Shaji -- Wednesday, August 17, 2022 , 05:16 PM
ന്യൂ ഡൽഹി: ഡൽഹി ശ്രീനാരായണ ക്രേന്ദ്രയുടെ ആഭിമുഖ്യത്തിൽ 168-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഉപന്യാസ രചനാ മത്സരം നടത്തുന്നു. ആഗസ്റ്റ് 21 ഞായറാഴ്ച്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12 മണി വരെ വിവിധ സ്ഥലങ്ങളിൽവച്ചാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്.

മയൂർ വിഹാർ ഫേസ്-3, വികാസ് പുരി, കാനിങ് റോഡ് എന്നീ കേരള സ്‌കൂളുകൾ, ജനക് പുരി ആന്ധ്ര സ്‌കൂൾ, ജനക് പുരി സർവോദയ കോ എഡ് സീനിയർ സെക്കണ്ടറി സ്‌കൂൾ, മുനീർക വിസ്‌ഡം പബ്ലിക് സ്‌കൂൾ, ദ്വാരക സെക്ടർ 7ലെ ശ്രീനാരായണ കേന്ദ്ര എന്നിവയാണ് മത്സരങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ. 

5 മുതൽ 8 വരെയുള്ള ക്ലാസുകളിലെ ജൂനിയർ വിഭാഗത്തിലുള്ള കുട്ടികൾക്ക് 3,000, 2,000, 1,000 രൂപാ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ സീനിയർ വിഭാഗത്തിലുള്ള കുട്ടികൾക്ക് 5,000, 3,000, 2,000 രൂപാ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും നൽകും. ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം മത്സരങ്ങൾ ഉണ്ടാവും.

മത്സരത്തിന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് ഡോ എംആർ ബാബുറാം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. കൂടാതെ മികച്ച രീതിയിൽ ഉപന്യാസം എഴുതുന്ന കുട്ടികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും.

വിജയികൾക്ക് സെപ്തംബർ 10 ശനിയാഴ്ച്ച ശ്രീനാരായണ കേന്ദ്രയിൽ വച്ച് നടക്കുന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങളിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് വൈസ് പ്രസിഡൻ്റും പ്രോഗ്രാം ജനറൽ കൺവീനറുമായ ജി ശിവശങ്കരൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9350148717 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Delhi Sree Narayana Krendra Essay Writing Competition on Sunday 21st August
 



LEAVE A REPLY

Security code:

COMMENTS

Be the first to comment