visumexpresso

JavaScript is not available.

We’ve detected that JavaScript is disabled in this browser. Please enable JavaScript or switch to a supported browser to continue using visumexpresso.com. You can see a list of supported browsers in our Help Center.

Help Center

About us Privacy Policy Contact us
© 2021 visumexpresso

BREAKING NEWS

Delhi

Home / News/ Delhi
Delhi Malayalee Association Chinga Nilaav
Delhi Malayalee Association Chinga NilaavPhoto Credit : P N Shaji

ഡിഎംഎയുടെ ചിങ്ങനിലാവിൽ സുപ്രീം കോടതി ജഡ്‌ജിയോടൊപ്പം താര ശോഭയേകാൻ ജയസൂര്യയും

By - P N Shaji -- Friday, September 02, 2022 , 10:03 PM
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷ പരിപാടിയായ ചിങ്ങ നിലാവിൽ സുപ്രീം കോടതി ജഡ്‌ജിയോടൊപ്പം താര ശോഭ ചാർത്താൻ പ്രശസ്ത സിനിമാ താരം ജയസൂര്യയും ഡൽഹിയിലെത്തുന്നു.

സെപ്റ്റംബർ 4 ഞായറാഴ്ച്ച വൈകുന്നേരം 5 മണിമുതൽ സിരി ഫോർട്ട് ഓഡിറ്റോറിയത്തിലാണ് ചിങ്ങനിലാവ് അരങ്ങേറുക. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി സുപ്രീം കോടതി ജഡ്‌ജി സി ടി രവികുമാർ പങ്കെടുക്കും. വിശിഷ്ടാതിഥികളായി ജയസൂര്യയും മാനുവൽ മലബാർ ജൂവല്ലേഴ്‌സ് ചെയർമാൻ മാനുവൽ മെഴുക്കനാലും പങ്കെടുക്കും.

രാവിലെ 9 മണി മുതൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന മാനുവൽ മലബാർ ജൂവല്ലേഴ്‌സ് - ഡിഎംഎ പൂക്കള മത്സരത്തിൽ 17 ടീമുകൾ പങ്കെടുക്കും. വിനയ് നഗർ - കിദ്വായ് നഗർ, മയൂർ വിഹാർ ഫേസ്-2, ജനക് പുരി, ആശ്രമം, വസുന്ധര എൻക്ലേവ്, മെഹ്റോളി, പട്ടേൽ നഗർ, ദ്വാരക, അംബേദ്‌കർ നഗർ - പുഷപ് വിഹാർ, പശ്ചിമ വിഹാർ, മഹിപാൽപ്പൂർ - കപ്പാഹേഡാ, ദിൽഷാദ് കോളനി,ആർ കെ പുരം, കരോൾ ബാഗ് - കണാട്ട് പ്ലേസ്, മയൂർ വിഹാർ ഫേസ്-3, കാൽക്കാജി, വികാസ്‌പുരി - ഹസ്‌തസാൽ എന്നീ ടീമുകളാവും മത്സരത്തിൽ പങ്കെടുക്കുക.

സമ്മാനമായി 20,000, 15000, 10000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, സ്ഥാനങ്ങളിലെത്തുന്നവർക്കു നൽകും. സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 2000 രൂപാ വീതം പ്രോത്സാഹന സമ്മാനമായി നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സിരിഫോർട്ടിലെ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. 

ഡിഎംഎയുടെ ഓണാഘോഷങ്ങളോടനുബന്ധിച്ചു ഓഗസ്റ്റ് 28-നു നടന്ന തിരുവാതിരകളി മത്സരത്തിലെ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരായ വസുന്ധരാ എൻക്ലേവ്, ദ്വാരക, മയൂർ വിഹാർ ഫേസ്-1 എന്നിവർക്ക് യഥാക്രമം 15000, 10000, 7500 എന്നീ ക്യാഷ് പ്രൈസുകളും ചടങ്ങിൽ വിതരണം ചെയ്യും.

2021-22 അധ്യയന വർഷത്തിൽ 12-ലെ ഹ്യൂമാനിറ്റീസിൽ 98.4% വിജയം നേടിയ മയൂർ വിഹാർ ഫേസ് 3-ലെ കെ സിദ്ധാർഥ്, കൊമേഴ്‌സിൽ 94.4% നേടിയ മയൂർ വിഹാർ ഫേസ് 3-ലെ അഞ്ജു ബി നായർ, സയൻസിൽ 96.6% നേടിയ രജൗരി ഗാർഡനിലെ ആൻ റിയാ സെൽവി എന്നീ കുട്ടികളെ ഡിഎംഎ - സലിൽ ശിവദാസ് മെമ്മോറിയൽ അക്കാദമിക് എക്‌സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിക്കും. 

പരിപാടിയുടെ സുഖമമായ നടത്തിപ്പിനായി ഡിഎംഎ വൈസ് പ്രസിഡണ്ട് മണികണ്ഠൻ കെവി ജനറൽ കൺവീനറും ഡിഎംഎ ദിൽഷാദ് കോളനി ഏരിയ ചെയർമാൻ അജികുമാർ മേടയിൽ കൾച്ചറൽ കൺവീനറും ജോയിന്റ് ട്രെഷറർ പിഎൻ ഷാജി പൂക്കളം കൺവീനറുമായി 26 അംഗ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ജനറൽ സെക്രട്ടറി ടോണി കെജെ അറിയിച്ചു..

പ്രമുഖ വാദ്യ കലാകാരന്മാർ അവതരിപ്പിക്കുന്ന വാദ്യ മഞ്ജരിയോടെയാവും ഡിഎംഎയുടെ ചിങ്ങ നിലാവിന് ആരംഭം കുറിക്കുക. തുടർന്ന് കേന്ദ്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രംഗ പൂജ, ഡിഎംഎ തിരുവാതിരകളി മത്സരത്തിൽ ഒന്നാം സമ്മാനാർഹരായ വസുന്ധര എൻക്ലേവിന്റെ തിരുവാതിരകളി, പശ്ചിമ വിഹാറിന്റെ നാട്യ ധ്വനി, മയൂർ വിഹാർ ഫേസ് 3-ന്റെ നൃത്ത യാത്ര - ഓണ നിലാവ്, ആർകെ പൂരത്തിന്റെ സിനിമാറ്റിക്ഫ്യുഷൻ, ദിൽഷാദ് കോളനിയുടെ കനൽപൊട്ട്, അംബേദ്‌കർ നഗർ - പുഷപ് വിഹാറിന്റെ ബാക് ടു സ്‌കൂൾ - തീം ഡാൻസ്, വികാസ്‌പുരി -ഹസ്‌തസാലിന്റെ അർദ്ധ ശാസ്ത്രീയ നൃത്തം - രാധാ മാധവം, മയൂർ വിഹാർ ഫേസ് 2-ന്റെ കേരളോത്സവം, കാൽക്കാജിയുടെ വസന്തം, സൗത്ത് നികേതന്റെ നാടോടി നൃത്തം, കരോൾ ബാഗ് - കണാട്ട് പ്ലേസിന്റെ ഫ്യുഷൻ ഡാൻസ്, ദ്വാരകയുടെ നാടൻപാട്ട് ലൈവ് മ്യൂസിക് ഷോ, മെഹ്‌റോളിയുടെ സംഘ നൃത്തം, വിനയ് നഗർ - കിദ്വായ് നഗറിന്റെ പന്താട്ടം - ശാസ്ത്രീയ നൃത്തം, വസുന്ധര എൻക്ലേവിന്റെ വസുധക്കൊരു പച്ചക്കുട എന്നിവയാണ് ചിങ്ങ നിലാവിന് ചാരുത പകരുന്ന മറ്റു കലാപരിപാടികൾ.

Delhi Malayalee Association Chinga Nilaav

 



LEAVE A REPLY

Security code:

COMMENTS

Be the first to comment